അജിയുടെ റെക്കോർഡും വാങ്ങി മൂളിപ്പാട്ടും പാടി നാളത്തേക്കുള്ള പണികളെക്കുറിച്ച് ആലോചിച്ചു കൊണ്ട് അവൾ വീട്ടിലേക്കു നടന്നു.
ലജ്ജാവതിയേ നിൻ്റെ
കള്ളക്കടക്കണ്ണിൽ താഴം പൂവോ താമരത്താഴോ തേനോ തേൻ നിലാവോ
വച്ച വച്ചാനാ വച്ചാ വച്ചാ തപ്പ് തപ്പ് തപ്പാനാ
ഹോ ഈ സാദനം ഇതുവരെ പാടാൻ പറ്റുന്നില്ലോ.. ഏത് കോന്തനാണാവോ ഇത് എടുത്ത് ആ പാട്ടിൻ്റെ ഇടയ്ക്ക് കേറ്റീത്.. അച്ഛനോട് ആ പടം കാണിക്കാൻ കൊണ്ടു പോകാൻ പറഞ്ഞതാ.. അപ്പോ തീയറ്ററിൽ പോയി സിനിമാ കാണാനുള്ള പ്രായം ആയില്ല പോലും. ഹും, അവൾ നടക്കുന്ന വഴി ഓരോന്നും പിറുപിറുത്തു കൊണ്ടിരുന്നു.
അല്ല.. ഞാൻ ഇതൊക്കെ ഇപ്പോൾ ആലോചിക്കുന്നതെന്തിനാ. അവൾ തലയിൽ കൈ വെച്ചു കൊണ്ടു പറഞ്ഞു.. ആ മരത്തലയൻ ഷെഫീക്കിന് പണി കൊടുക്കുന്നത് മാത്രം ആണ് അച്ചൂ നിൻ്റെ ഫോക്കസ് മൊത്തം.. അതു ഓർക്കുമ്പോൾ അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.
അവൻ്റെ ലൗ ലെറ്റർ ,ആ അലവലാതിക്കെന്ത് കൊടുക്കാൻ പറ്റും ,കുറച്ചു ബുദ്ധിയും വിവേകവും ഇല്ലാത്തതിനൊക്കെയാണല്ലോ ഈശ്വരാ എന്നെ ഇഷ്ടമാണന്ന് പറയാൻ തോന്നിച്ചത് മിനിമം എൻ്റെ ഒരു ലെവൽ എങ്കിലും നോക്കി അങ്ങനൊരണ്ണത്തിനെ തന്നു കൂടെ. സ്വയം പിറുപിറുത്ത് വീട്ടിലേക്കു കേറി ചെന്ന അച്ചുവിനെ കണ്ടപ്പോൾ സഹോദരികളിലൊരാളായ അഞ്ചു എന്നു വിളിക്കുന്ന അഞ്ചന അവളെ ചൊറിയാൻ വന്നു
” ഊരുതെണ്ടി നാടുചുറ്റലും കഴിഞ്ഞ് എത്തിയോ ” അമ്മേ ദേ അമ്മേടെ മോൾ ക്ഷീണിച്ചു വന്നേക്കുന്നു. അവക്ക് കുടിക്കാൻ വല്ലതും എടുത്തോണ്ടുവാ.. അഞ്ചു ചേച്ചി പുച്ഛത്തോടെ ഉറക്കെ വിളിച്ചു പറഞ്ഞു.
” ടി ദേ ചേച്ചിയാണന്നൊന്നും ഞാൻ നോക്കില്ല മിണ്ടാതിരുന്നോണം , അച്ചു ചേച്ചിയെ നോക്കി കണ്ണുരുട്ടി. അല്ല അമ്മായിയുടെ വീട്ടിൽ പോയിട്ട് സ്വീകരണമൊക്കെ കിട്ടിയോ , ആ പരട്ട തള്ള എന്തു പറയുന്നു “അവൾ പുച്ഛത്തോടെ പറഞ്ഞു.
“എനിക്ക് നല്ല സ്വീകരണം തന്നെയാണ് കിട്ടിയത് , നിന്നെ പോലെ ഞാനൊന്നും അതുലിനെ പോയി കെട്ടിയില്ലല്ലോ ,നീയല്ലേ ചെറുപ്പത്തിലേ ബുക്ക് ചെയ്തു വെച്ചത് ” അഞ്ചുവും വിട്ടു കൊടുത്തില്ല.
“എന്നെക്കൊണ്ട് ഒന്നും പറയിക്കരുത് ,മിണ്ടാതെ പൊയ്ക്കോളണം ഇല്ലേൽ തന്നെ ആ തള്ളയുടെ കാര്യം കേൾക്കുമ്പോൾ എൻ്റെ നല്ല സ്വഭാവം എപ്പോഴാ മാറുന്നതെന്ന് എനിക്കറിയില്ല” അച്ചു ദേഷ്യത്തോടെ പറഞ്ഞിട്ട് സോഫയിലേയ്ക്കിരുന്ന് ടി.വിയുടെ റിമോട്ട് തട്ടിപ്പറിച്ചു വാങ്ങി.
“അല്ലേൽ പിന്നെ വളരെ നല്ല സ്വഭാവമാണല്ലോ കൊച്ചു തമ്പ്രാട്ടിക്ക് ” അഞ്ചു വിൻ്റെ കൂടെ അനുവും കൂടി ചേർന്നു
“ഓ എഴുന്നള്ളിയോ എന്താ കാണാത്തതെന്ന് ചിന്തിക്കുവായിരുന്നു, ആ ഒരു കുറവ് ഇവിടെ നല്ലോണം അറിയാനുണ്ടായിരുന്നു എന്തിനൊ എന്തോ പോലെയെന്നൊക്കെ പറയും പോലെ , ശ്ശെ നാവിൻ തുമ്പിലുണ്ടായിരുന്നു മറന്നു പോയല്ലോ ,ആ കിട്ടിപ്പോയ് ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട് ”
” ടീ നീ എൻ്റേന്നു മേടിക്കും.. മൂത്തവരോട് തറുതല പറയാറായോ. ഇപ്പൊ കാണിച്ചു തരാം ” അനു അവളെ അടിക്കാൻ കൈയോങ്ങി.
‘”ഓ പിന്നെ നിൻ്റെ കൂറ സ്വഭാവം ഞാൻ ഇന്നും ഇന്നലെയുമൊന്നുമല്ലല്ലോ കാണാൻ തുടങ്ങിയത്. ”
“അമ്മേ ദേ അച്ചു മരപ്പട്ടിന്ന് വിളിച്ചു ,അമ്മേ ദേ ഇവൾ എന്നെ തല്ലാൻ വരുന്നേ”
അനു വിളിച്ചുകൂവി. അതു കേട്ടു അച്ചു വാ പൊളിച്ചു പോയി.
Uff .pwolii…feel good starting?…ah pattiye azhichu vitta scene peruth ishtayii????
പെരുത്തിഷ്ടം കൂട്ടെ ❤️
വായിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു… നല്ല story സിസ് ❤️… സൂപ്പർ ezhuthu… രണ്ടു ഭാഗം വായിച്ചു… ഇനി രണ്ടെണ്ണം കൂടെ ❤️
അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ❣️❣️
കഥയും കഥയുടെ അവതരണവും പോളിയാണ്. അചുവിനെ നന്നായി പിടിച്ചു. പെങ്ങമ്മാർക്ക് ഇട്ട് നല്ല പണി കൊടുക്കുന്ന കൊച്ചനുജത്തി കിടിലം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
| QA |
കഥ ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.. വായനയ്ക്ക് നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️
ലൈക് ചെയ്തിട്ടുണ്ട് ? തീരുമ്പോൾ ഒരുമിച്ച് വായിക്കാം ?❣️
സന്തോഷം കൂട്ടെ ?❤️
സൂപ്പർ സ്റ്റോറി…..???????
വായനയ്ക്ക് ഒത്തിരി സന്തോഷം.. സ്നേഹം കൂട്ടെ ❤️
ഒരു നൊസ്റ്റാൾജിക്ക് ഫീൽ, അടിപൊളിയായി എഴുതി തുടർ ഭാഗത്തിനായി കാത്തിരിക്കുന്നു… ആശംസകൾ…
കുറച്ചു വർഷങ്ങൾക്ക് മുന്നേ ഉള്ള രീതിയിൽ ആണ് പറയാൻ ശ്രമിക്കുന്നത്… വായനയ്ക്ക് ഒത്തിരി സന്തോഷം.. സ്നേഹം കൂട്ടെ ❤️
കൊള്ളാം നന്നായിട്ടുണ്ട് ????
വായനയ്ക്ക് ഒത്തിരി സന്തോഷം.. സ്നേഹം കൂട്ടെ ❤️
സൂപ്പർ സ്റ്റോറി..
കുറച്ചു സൈക്കോ ആണ് നാഴിക..
എന്തായാലും തുടരുക വൈറ്റിംഗ് സഹാന ???
സൈക്കോ ആണോ… ?വായനയ്ക്ക് ഒത്തിരി സന്തോഷം… സ്നേഹം കൂട്ടെ ❤️