ചിങ്കാരി 1 [Shana] 224

“എൻ്റെ അച്ചൂട്ടിക്ക് ,

എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമാണ് , എൻ്റെ ഇഷ്ടം എങ്ങനെ നിന്നോട് പറയുമെന്ന് ഒരു പാട് ആലോചിച്ചു നോക്കി ,നിന്നെ കാണുമ്പോൾ തന്നെ പറയാൻ വരുന്നത് വിഴുങ്ങിപ്പോകുന്നു അതുകൊണ്ടാണ് അജിയുടെ കൈയ്യിൽ ഇത് കൊടുത്തു വിടുന്നത് ,നിൻ്റെയും അജിയുടെയും സൗഹൃദം കാണുമ്പോൾ അസൂയ തോന്നുന്നു, അവനെപ്പോലെ നിന്നോട് ചേർന്നു നടക്കാൻ എനിക്കു കൊതിയാവുന്നു ,നിനക്ക് എന്നെ ഇഷ്ടമാണന്നെനിക്കറിയാം നാളെ നീ വരുമ്പോൾ ഇതൊക്കെ വെച്ച് നിൻ്റെ ഇഷ്ടം എന്നോടറിയിക്കുമെന്ന പ്രതീക്ഷയോടെ
നിൻ്റെ സ്വന്തം ഷെഫീക്ക്

പൊതി തുറന്നപ്പോൾ തന്നെ അച്ചുവും അജിയും ഞെട്ടിപ്പോയി , കത്തുവായിച്ചപ്പോൾ അച്ചുവിൻ്റെ കിളികൾ പോയ വഴി ഏതെന്ന് അറിയില്ല. അജി കടിച്ചു പിടിച്ചു വെച്ച ചിരി പൊട്ടിച്ചിരിയിലേക്ക് മാറി

“ടാ മരപ്പട്ടി നീ എന്തിനാടാ ഇതു വാങ്ങിക്കൊണ്ടുവന്നത് , അവൻ്റെ വിചാരം എന്താ ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണന്നോ ,അവനെ എൻ്റെ കയ്യിൽ കിട്ടിയാൽ നോക്കിക്കോ നാളെ അവൻ്റെ അന്ത്യമാണ് അലവലാതി ഇതായിരുന്നല്ലേ അവൻ്റെ മനസിലിരിപ്പ് ”

” ടീ അപ്പൊ ഗിഫ്റ്റ് നല്ലതായിരുന്നേൽ നീ ഇഷ്ടപ്പെടുമായിരുന്നോ ”

“ടാ എൻ്റെ വായിന്ന് നിനക്ക് കേൾക്കണ്ടങ്കിൽ മിണ്ടാതിരുന്നോ , അവൻ്റെ ഒരു ഒണക്ക ഗിഫ്റ്റും കത്തും , എനിക്കവനെ ഇഷ്ടമാണന്ന് സ്വയം തീരുമാനിച്ചിരിക്കുന്നു മണ്ടൻ”

” ടീ അവനെ കുറ്റം പറയണ്ട അവൻ ഇളിച്ചു കാണിക്കുമ്പോൾ നീ തിരിച്ചു ചിരിച്ചിട്ടല്ലേ ”

“പിന്നെ ഒരാൾ ചിരിക്കുമ്പോൾ കരഞ്ഞു കാണിക്കണമോ , ഒരാൾ ചിരിച്ചെന്നും പറഞ്ഞ് അതിനു വേറെ അർത്ഥം കണ്ടെത്തുന്ന അവനെയൊക്കെ തലമണ്ട നോക്കി അടിക്കണം ”

അച്ചുവിൻ്റെ ദേഷ്യം അടങ്ങുന്നുണ്ടായില്ല ,എന്തോ ആലോചിച്ചു പിന്നെ പറഞ്ഞു

“ടാ നീ ഒരു കാര്യം ചെയ്യ് ആ കത്ത് ഇങ്ങു താ ബാക്കി നിൻ്റെ ബാഗിൽ വെച്ചേക്ക് , ഞാൻ ഇതിനൊരു മറുപടി എഴുതട്ടെ എന്തായാലും അവൻ കുറച്ചു കഷ്ടപ്പെട്ട് തന്നതല്ലേ ഇനി മറുപടി കൊടുത്തില്ലന്ന് വേണ്ട ”

“ടി ഞാനിതെങ്ങനെ വീട്ടിൽ കൊണ്ടു പോകും വീട്ടിലുള്ള കുരിപ്പ് കണ്ടാൽ എൻ്റെ അന്ത്യം നടക്കും ”

” നിന്നോടാരാ വാങ്ങാൻ പറഞ്ഞെ നീ കൊണ്ടുവന്ന പോലെ അത് സൂക്ഷിച്ചു വെച്ചേക്കണം നാളെ അവന് കൊടുക്കാനുള്ള താ , അതിനെന്തങ്കിലും പറ്റിയാൽ നിൻ്റെ ശവമടക്ക് ഞാനൊറ്റക്ക് നടത്തും മറക്കണ്ട ”

“അല്ലേലും എനിക്കിങ്ങനെ തന്നെ വേണം ”

“ടാ നിൻ്റെ റെക്കോർഡ് ഇങ്ങു തന്നേക്ക് ഇല്ലേൽ ഇനി അതു ചോദിച്ചു ചൊറിയാൻ നിൽക്കും ”

” ടി ഇനിയെന്താ നിൻ്റെ പ്ലാൻ ”

“നാളെ അവനുള്ള മറുപടി ആയിട്ട് ഞാൻ വരും ,സമയം കളയുന്നില്ല പോയ് വരാം മകനേ ”

16 Comments

  1. Uff .pwolii…feel good starting?…ah pattiye azhichu vitta scene peruth ishtayii????

    1. പെരുത്തിഷ്ടം കൂട്ടെ ❤️

  2. വായിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു… നല്ല story സിസ് ❤️… സൂപ്പർ ezhuthu… രണ്ടു ഭാഗം വായിച്ചു… ഇനി രണ്ടെണ്ണം കൂടെ ❤️

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ❣️❣️

  3. ഖുറേഷി അബ്രഹാം

    കഥയും കഥയുടെ അവതരണവും പോളിയാണ്. അചുവിനെ നന്നായി പിടിച്ചു. പെങ്ങമ്മാർക്ക് ഇട്ട് നല്ല പണി കൊടുക്കുന്ന കൊച്ചനുജത്തി കിടിലം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    | QA |

    1. കഥ ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.. വായനയ്ക്ക് നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️

  4. ജീനാ_പ്പു

    ലൈക് ചെയ്തിട്ടുണ്ട് ? തീരുമ്പോൾ ഒരുമിച്ച് വായിക്കാം ?❣️

    1. സന്തോഷം കൂട്ടെ ?❤️

  5. സൂപ്പർ സ്റ്റോറി…..???????

    1. വായനയ്ക്ക് ഒത്തിരി സന്തോഷം.. സ്നേഹം കൂട്ടെ ❤️

  6. ഒരു നൊസ്റ്റാൾജിക്ക് ഫീൽ, അടിപൊളിയായി എഴുതി തുടർ ഭാഗത്തിനായി കാത്തിരിക്കുന്നു… ആശംസകൾ…

    1. കുറച്ചു വർഷങ്ങൾക്ക് മുന്നേ ഉള്ള രീതിയിൽ ആണ് പറയാൻ ശ്രമിക്കുന്നത്… വായനയ്ക്ക് ഒത്തിരി സന്തോഷം.. സ്നേഹം കൂട്ടെ ❤️

  7. കൊള്ളാം നന്നായിട്ടുണ്ട് ????

    1. വായനയ്ക്ക് ഒത്തിരി സന്തോഷം.. സ്നേഹം കൂട്ടെ ❤️

  8. സൂപ്പർ സ്റ്റോറി..

    കുറച്ചു സൈക്കോ ആണ് നാഴിക..

    എന്തായാലും തുടരുക വൈറ്റിംഗ് സഹാന ???

    1. സൈക്കോ ആണോ… ?വായനയ്ക്ക് ഒത്തിരി സന്തോഷം… സ്നേഹം കൂട്ടെ ❤️

Comments are closed.