“അത് ഞാൻ പറയാം അതിനു മുൻപ് മോൾക്ക് ഇതിനകത്ത് എന്തായിരുന്നു പണി, പെട്ടന്ന് പറയ് ”
“ഞാൻ ഇന്നലെ പറഞ്ഞത് മറന്നുപോയോ, റെക്കോർഡ് എഴുതുവായിരുന്നു, ആ പരട്ടകൾ കണ്ടാൽ അമ്മയോട് പാര വെക്കും അതാ മുറി അടച്ചിരുന്നത്, ഇന്നലെ കിട്ടിയ ക്ഷീണം മാറിയിട്ടില്ല ഇന്നും കൂടി വാങ്ങാൻ വയ്യടാ ”
“അപ്പോ ഇന്നലെ നല്ല പൂരമായിരുന്നോ ”
“ഒന്നും പറയണ്ട ആ പരട്ടകൾ കൂടി അമ്മയെ എരികേറ്റി, പിന്നെ ടോമി വന്നകൊണ്ട് രക്ഷപെട്ടു, അതുപോട്ടെ നീ എന്താ ഇപ്പോ ബാഗും പിടിച്ചു വന്നെ എന്തോ വലിയ കാര്യമുണ്ടല്ലോ ”
“ടി നിനക്കൊരാൾ ഒരു ഗിഫ്റ്റ് തന്നു വിട്ടു ,ഞാൻ വാങ്ങാണ്ട് പോന്നതാ പിന്നെ എൻ്റെ കൈയ്യും കാലും പിടിച്ച് തന്നുവിട്ടതാ. ” അവൻ ചിരിയോടെ പറഞ്ഞു.
” പ്ഭ നാറി വല്ലവനും എന്തേലും തന്നു വിട്ടാ അതും പൊക്കിപ്പിടിച്ച് ഇങ്ങു കൊണ്ടുവന്നോണം. അവൾ ദേഷ്യപ്പെട്ടു.
അല്ല അതാരാടാ എനിക്ക് ഗിഫ്റ്റ് തന്നു വിട്ടത്. , എവിടെ അത് നോക്കട്ടെ ” അവൾ ആകാംഷയോടെ അവൻ്റെ ബാഗ് പിടിച്ചു വാങ്ങി.
” ടി നമുക്ക് നമ്മുടെ സ്ഥിരം സ്ഥലത്ത് പോകാം ,ഇവിടെ വേണ്ട ”
” ശരിയെന്നാ ” അമ്മേ ഞാൻ അജിടെ കൂടെ പോകുവാ കുറച്ചു കഴിഞ്ഞു വരാം ”അവർ പുറത്തേയ്ക്ക് ഇറങ്ങി കൊണ്ടു പറഞ്ഞു.
”നീയല്ലേ തലവേദന എന്നു പറഞ്ഞ് മുറിയടച്ചിരുന്നത് ഇത്ര പെട്ടന്ന് മാറിയോ ” മുറ്റത്ത് തുണി വിരിച്ചിടുകയായിരുന്ന രാധാമ്മ അവളെ നോക്കി ചോദിച്ചു.
” കുറവുണ്ടമ്മേ , ഒരു റേക്കോർഡ് അവൻ്റെ അടുത്തുന്നെടുക്കാനുണ്ട് പോയിട്ട് വരാം ”
” പോണതൊക്കെ കൊള്ളാം താമസിച്ചാൽ നല്ല കീറു കിട്ടും എൻ്റേന്ന് പെട്ടന്ന് എത്തിക്കോളണം ”
“ആ ശരി അമ്മേ” അതും പറഞ്ഞ് അവർ അജിയുടെ വീട്ടിലെ പറമ്പിലേക്ക് പോയി ,അവിടെ കുറച്ചു പാറക്കല്ലുകൾ കൂട്ടിയിട്ടിട്ടുണ്ട് അതിനടുത്ത് ഒരു വിറകു പുരയും അതാണവരുടെ സങ്കേതം
” ടാ മനുഷ്യൻ്റെ ക്ഷമ നശിച്ചു നീ എന്താന്നു വെച്ചാൽ തരുന്നുണ്ടോ ”
ദൈവമേ അതു കണ്ടു കഴിഞ്ഞാൽ ഇവളുടെ ആവേശം എൻ്റെ നെഞ്ചും കൂടു തകർക്കുമോ
ഒരാത്മാഗതം പറഞ്ഞ് അവൻ ബാഗിൽ നിന്നും പതിയെ വർണ്ണക്കടലാസിൽ പൊതിഞ്ഞ ഒരു പൊതിയെടുത്തു അവളുടെ കൈയ്യിൽ കൊടുത്തു .”എൻ്റെ അച്ചൂട്ടിക്ക് ” എന്ന് അതിൻ്റെ മുകളിൽ എഴുതി വെച്ചിരുന്നു
“ആരാടാ ഇത് ,എനിക്കിങ്ങനെ തരാനും മാത്രം ”
“നീ തുറന്നു നോക്ക് അകത്ത് എന്താണന്ന് എനിക്കറിയില്ല ”
അവൾ ആ പൊതി ചട പടേന്ന് പറഞ്ഞ് വലിച്ചു കീറി
“ടി പതുക്കെ തുറക്ക് വല്ല വിലപ്പെട്ടതെന്തങ്കിലും ഉണ്ടങ്കിലോ ”
“പിന്നെ എൻ്റെ ക്ഷമ നശിച്ചിരിക്കുവാ അപ്പൊഴാ ,നീ പോടാ ഞാനിതെന്താന്നു നോക്കട്ടെ ”
കുറച്ചു കുപ്പിവള , ടിക് ടാക്ക് , പൂവൊക്കെ പിടിപ്പിച്ച ഒരു ഹെയർ ബാൻ്റ് , പൊട്ട് ,കൺമഷി പിന്നെ ചെറിയൊരു പേപ്പറിൽ എന്തോ എഴുതി മടക്കി വെച്ചിട്ടുണ്ട്
അവൾ ആ പേപ്പർ തുറന്നു നോക്കി
Uff .pwolii…feel good starting?…ah pattiye azhichu vitta scene peruth ishtayii????
പെരുത്തിഷ്ടം കൂട്ടെ ❤️
വായിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു… നല്ല story സിസ് ❤️… സൂപ്പർ ezhuthu… രണ്ടു ഭാഗം വായിച്ചു… ഇനി രണ്ടെണ്ണം കൂടെ ❤️
അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ❣️❣️
കഥയും കഥയുടെ അവതരണവും പോളിയാണ്. അചുവിനെ നന്നായി പിടിച്ചു. പെങ്ങമ്മാർക്ക് ഇട്ട് നല്ല പണി കൊടുക്കുന്ന കൊച്ചനുജത്തി കിടിലം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
| QA |
കഥ ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.. വായനയ്ക്ക് നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️
ലൈക് ചെയ്തിട്ടുണ്ട് ? തീരുമ്പോൾ ഒരുമിച്ച് വായിക്കാം ?❣️
സന്തോഷം കൂട്ടെ ?❤️
സൂപ്പർ സ്റ്റോറി…..???????
വായനയ്ക്ക് ഒത്തിരി സന്തോഷം.. സ്നേഹം കൂട്ടെ ❤️
ഒരു നൊസ്റ്റാൾജിക്ക് ഫീൽ, അടിപൊളിയായി എഴുതി തുടർ ഭാഗത്തിനായി കാത്തിരിക്കുന്നു… ആശംസകൾ…
കുറച്ചു വർഷങ്ങൾക്ക് മുന്നേ ഉള്ള രീതിയിൽ ആണ് പറയാൻ ശ്രമിക്കുന്നത്… വായനയ്ക്ക് ഒത്തിരി സന്തോഷം.. സ്നേഹം കൂട്ടെ ❤️
കൊള്ളാം നന്നായിട്ടുണ്ട് ????
വായനയ്ക്ക് ഒത്തിരി സന്തോഷം.. സ്നേഹം കൂട്ടെ ❤️
സൂപ്പർ സ്റ്റോറി..
കുറച്ചു സൈക്കോ ആണ് നാഴിക..
എന്തായാലും തുടരുക വൈറ്റിംഗ് സഹാന ???
സൈക്കോ ആണോ… ?വായനയ്ക്ക് ഒത്തിരി സന്തോഷം… സ്നേഹം കൂട്ടെ ❤️