ചിങ്കാരി 1 [Shana] 224

” ടോമിക്കുട്ടാ ഈ പരട്ട അനുചേച്ചി നിന്നേം എന്നേം ചീത്ത വിളിച്ചു. ഒന്നു പേടിപ്പിച്ചു വിട്ടോ , ഇല്ലേൽ ആ കുരിപ്പ് അജുവിനെ പഞ്ഞിക്കിടും”

അച്ചു പറഞ്ഞതു കേട്ട ടോമി അകത്തേയ്ക്ക് ചാടിക്കേറി അജുവിൻ്റെ പുറകേ ഓടുന്ന അനുവിൻ്റെ അടുത്തേക്ക് കുരച്ചു കൊണ്ട് ചെന്നു

“അയ്യോ അമ്മേ എന്നെ ഈ നാശം പിടിച്ച പട്ടി കടിക്കാൻ വരുന്നേ , അമ്മേ ഓടി വാ ഇവളോട് അതിനെ കെട്ടിയിടാൻ പറ ” അനു പേടിച്ചു നിലവിച്ചുകൊണ്ട് പുറത്തേയ്ക്ക് ഓടി.

“ടി എന്താ അവിടെ ,നിനക്കൊന്നും പെണ്ണാണന്ന വിചാരമില്ല ഒന്നിനെ കെട്ടിക്കാൻ പ്രായമായി. എന്നിട്ടും കുഞ്ഞു കളി മാറീട്ടില്ല ” ദേഷ്യപ്പെട്ടുകൊണ്ട് രാധാമ്മ അടുക്കളയിൽ നിന്ന് ഇറങ്ങി വന്നു.

” അമ്മേ അതിനെ കെട്ടിയിടാൻ പറ എന്നെയിട്ട് ഓടിക്കുന്ന കണ്ടില്ലേ ”

“നീ ഓടാൻ നിന്നിട്ടല്ലേ , രാധാമ്മ ദേഷ്യപ്പെട്ടു. അച്ചു ടീ അച്ചൂ അതിനെ കെട്ടിയിട്ടേ. ഇല്ലേ ഞാൻ വല്ല വിഷവും കലക്കി അതിന് കൊടുക്കും.

പറഞ്ഞത് കേൾക്കുന്നുണ്ടോ രണ്ടും. ഇല്ലേൽ ഇന്ന് എൻ്റെ കയ്യിൽ നിന്ന് വാങ്ങിക്കും നോക്കിക്കോ ” അതും പറഞ്ഞ് രാധ അകത്തേക്ക് പോയി.

“ടോമി ഇവിടെ വാടാ ” അച്ചുവിളിക്കേണ്ട താമസം ടോമി ഓടി വന്ന് അവളുടെ കാലിൽ മുഖമുരസി

” ടീ അവനെന്തിനാ നിൻ്റെ പരട്ട ചേച്ചിയോടിത്ര ദേഷ്യം , നേരത്തേ ഒന്നും കുഴപ്പമില്ലായിരുന്നല്ലോ ” അജിയുടെ ചോദ്യം കേട്ട് അവൾ ചിരിച്ചു

“അതു ഞാൻ നിന്നോട് പറഞ്ഞില്ലല്ലേ ,മറന്നുപോയതാ ടാ , അതേ രണ്ടു ദിവസം മുൻപ് ചേച്ചിയുടെ പുതിയ ചുരിദാർ കഴുകിയിട്ടിട്ട് എടുക്കാൻ മറന്നു പോയി , രാത്രി കിടക്കാൻ നേരത്ത് ഇവനെ ഞാൻ അഴിച്ചുവിട്ടു ചുരിദാർ രാത്രി കാറ്റത്ത് കിടന്നാടുന്നത് കണ്ട് ഇവൻ വേറെന്തോ ആണന്ന് കരുതി ഭയങ്കര കുരയായിരുന്നു എന്നിട്ട് കടിച്ചു പറിച്ചു താഴെയിട്ട് അതിനെ കടിച്ചുകീറി, ഇവൻ്റെ ബഹളം കേട്ട് ഇറങ്ങി വന്ന ഞാൻ കാണുന്നത് ആ ചുരിദാറുമായി മൽപ്പിടുത്തം നടത്തുന്ന ഇവനെയാണ് , ഞാൻ അന്നേരം ആരോടും ഒന്നും മിണ്ടിയില്ല അവൾക്കും കുറച്ച് അഹങ്കാരം ഉണ്ടല്ലോ എനിക്കേ പണികൊടുക്കാൻ പറ്റുന്നില്ല ഞാനായിട്ടു ഇതൊക്കെ വേണ്ടെന്ന് വെക്കോ ”

“എന്നിട്ട് എന്തായി ”

“എന്താവാൻ രാവിലെ മുറ്റമടിക്കാൻ ഇറങ്ങിയ അവൾ വലിയവായിൽ നിലവിളി ആയിരുന്നു , ഞാൻ ടോമിയെ കെട്ടിയിട്ടപ്പോൾ അവൾ വന്ന് അവനെ പൊതിരെ തല്ലി , അവന് ദേഷ്യം വന്ന് നല്ല കുരയായിരുന്നു അതിൽ പിന്നെ ഇവളെ കണ്ടാൽ കുരച്ചു പുറകേ ചെല്ലും അവൻ കടിക്കാൻ വരുവാന്നു കരുതി അവൾ ഓടും ,ഇതൊക്കെ കാണുമ്പോൾ എനിക്കൊരു മനസുഖം ”

“അല്ല ടി അപ്പോ മറ്റേ പരട്ട എവിടെ കാണാൻ ഇല്ലല്ലോ ..

” അവൾ അതുലേട്ടൻ്റെ വീട്ടിൽ പോയി , അതുലേട്ടനെ കൊണ്ട് എന്തോ പ്രിൻ്റ് എടുപ്പിക്കാനോ മറ്റോ ”

“അതാണിവിടെ കാണാത്തത് ,അല്ലേൽ എന്നെ കൊന്ന് കൊലവിളിക്കാൻ ഇപ്പൊ വന്നേനെ ”

“അല്ല മോനെ നീയെന്താ നേരെ ഇങ്ങോട്ട് വന്നത് ,എന്തോ ഉടായിപ്പുണ്ടല്ലോ ”

“അതൊരു കാര്യം നിനക്ക് തരാൻ ഉണ്ട് ,ആ പരട്ടകൾ കണ്ടാൽ അമ്മായിയെ അറിയിക്കും പിന്നെ പ്രശ്നമാകും ”

“അതെന്താടാ അത്രയും വലിയ സംഭവം ”

16 Comments

  1. Uff .pwolii…feel good starting?…ah pattiye azhichu vitta scene peruth ishtayii????

    1. പെരുത്തിഷ്ടം കൂട്ടെ ❤️

  2. വായിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു… നല്ല story സിസ് ❤️… സൂപ്പർ ezhuthu… രണ്ടു ഭാഗം വായിച്ചു… ഇനി രണ്ടെണ്ണം കൂടെ ❤️

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ❣️❣️

  3. ഖുറേഷി അബ്രഹാം

    കഥയും കഥയുടെ അവതരണവും പോളിയാണ്. അചുവിനെ നന്നായി പിടിച്ചു. പെങ്ങമ്മാർക്ക് ഇട്ട് നല്ല പണി കൊടുക്കുന്ന കൊച്ചനുജത്തി കിടിലം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    | QA |

    1. കഥ ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.. വായനയ്ക്ക് നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️

  4. ജീനാ_പ്പു

    ലൈക് ചെയ്തിട്ടുണ്ട് ? തീരുമ്പോൾ ഒരുമിച്ച് വായിക്കാം ?❣️

    1. സന്തോഷം കൂട്ടെ ?❤️

  5. സൂപ്പർ സ്റ്റോറി…..???????

    1. വായനയ്ക്ക് ഒത്തിരി സന്തോഷം.. സ്നേഹം കൂട്ടെ ❤️

  6. ഒരു നൊസ്റ്റാൾജിക്ക് ഫീൽ, അടിപൊളിയായി എഴുതി തുടർ ഭാഗത്തിനായി കാത്തിരിക്കുന്നു… ആശംസകൾ…

    1. കുറച്ചു വർഷങ്ങൾക്ക് മുന്നേ ഉള്ള രീതിയിൽ ആണ് പറയാൻ ശ്രമിക്കുന്നത്… വായനയ്ക്ക് ഒത്തിരി സന്തോഷം.. സ്നേഹം കൂട്ടെ ❤️

  7. കൊള്ളാം നന്നായിട്ടുണ്ട് ????

    1. വായനയ്ക്ക് ഒത്തിരി സന്തോഷം.. സ്നേഹം കൂട്ടെ ❤️

  8. സൂപ്പർ സ്റ്റോറി..

    കുറച്ചു സൈക്കോ ആണ് നാഴിക..

    എന്തായാലും തുടരുക വൈറ്റിംഗ് സഹാന ???

    1. സൈക്കോ ആണോ… ?വായനയ്ക്ക് ഒത്തിരി സന്തോഷം… സ്നേഹം കൂട്ടെ ❤️

Comments are closed.