” അമ്മായി അവളെവിടെ ” അവൻ ചുറ്റും നോക്കി കൊണ്ട് ചോദിച്ചു.
” എൻ്റെ അജിമോനേ നീ ഇങ്ങനെ വിളിച്ചുകൂവിയിട്ടൊന്നും കാര്യമില്ല. അവൾ തലവേദനയെന്നും പറഞ്ഞ് മുറിയടച്ച് ഇരിക്കുവാണ് ,ഇനി പനി വരാനാണാവോ ? രാധാമ്മ പ്ലേറ്റ് എടുത്തു കൊണ്ട് പറഞ്ഞു.
” അതൊന്നുമായിരിക്കില്ല അമ്മേ.. അവൾക്കെന്തോ കള്ളത്തരം ഉണ്ട് ,അമ്മ അവൾ പറയുന്നത് വിശ്വസിച്ചോ. ഇവൻ വന്നൂല്ലോ ഇപ്പൊക്കാണാം മരം കേറി പുറത്തേക്ക് ചാടുന്നത് ” അനു ചേച്ചി അവനെ നോക്കി പറഞ്ഞു.
“ഓ ഇരട്ടകളിലെ പരട്ട ഇന്നു കോളജിലൊന്നും പോയില്ലേ. അജി പുച്ഛത്തോടെ ചോദിച്ചു
“ടാ മരത്തലയാ നീ നല്ലതു എൻ്റെ കൈയീന്നു മേടിച്ചു കൂട്ടും ” ഞാനേ നിൻ്റെയൊക്കെ ചേച്ചിയാ. ആ ബഹുമാനം നിനക്കൊക്കെ തരണം. അല്ലേ നിൻ്റെ ചെവി ഞാൻ പൊന്നാക്കും. പറഞ്ഞില്ലാന്നു വേണ്ട. അനു അവനെ നോക്കി ക ണ്ണുരുട്ടി.
“ഓഹ് പിന്നെ നീ ഒന്ന് പോടീ ചേച്ചീ. ഞാൻ നിന്നു തരാൻ പോകുവല്ലേ നീ ചെവിക്കു പിടിക്കാൻ വരുമ്പോ ,
പരട്ട പരട്ട , കൂതറ ഇരട്ട പരട്ട , ചിരട്ട പരട്ട ചവിട്ടു വാങ്ങും തേരട്ടകൾ ” അജി ചേച്ചിയെ നോക്കി പറഞ്ഞു.
“ഇവനെ ഞാനിന്ന്, അനു അവനെ അടിക്കാൻ കൈയോങ്ങിയതും അവൻ അകത്തേയ്ക്ക് ഓടി.
”ടാ നിക്കടാ അവിടെ ” കൈയ്യിൽ കിട്ടിയ മൊന്തയെടുത്ത് അനു അവൻ്റെ നടുംപുറം നോക്കി എറിഞ്ഞു.
അവൻ അതിൽ നിന്നു വിദഗ്ധമായി ഒഴിഞ്ഞുമാറി.
“ടി അച്ചു പിശാചേ നീ എവിടെ പേയിക്കിടക്കുവാടി.. വാതിൽ തുറക്കടീ. ഈ പരട്ട എന്നെ കൊല്ലാൻ വരുന്നേ “അവൻ വിളിച്ചുകൂവി.
ഈ ബഹളം കേട്ടുകൊണ്ടാണ് അച്ചു മുറിയിൽ നിന്നിറങ്ങി വന്നത്. അവൻ ഓടി ചെന്ന് അവളയും കൂട്ടിമുറിക്കുള്ളിലേക്ക് കേറി വാതിൽ അടച്ചു.
ടീ അച്ചു വാതിൽ തുറക്കെടീ.. അവനെ ഞാനിന്ന് ശരിയാക്കും. അനു വാതിലിൽ അടിച്ചു കൊണ്ടു പറഞ്ഞു.
” ദേ ചേച്ചിയാണെന്നെന്നും ഓർക്കൂല എൻ്റെ കയ്യിനു വാങ്ങണ്ടങ്കിൽ അപ്പുറത്തെങ്ങാനും പൊക്കോണം , അവനെ വെറുതേ വിട്ടേ” അച്ചുവിളിച്ചു പറഞ്ഞു.
“ഓ പിന്നേ നീ പറയണത് കേൾക്കാൻ എൻ്റെ പട്ടി വരും. ടീ മരം കേറി അരവട്ടേ തുറക്കെടീ ”
“ആഹാ നീ എന്നേം എൻ്റെ പട്ടിയേം പറയുന്നോ ഇപ്പൊ ശരിയാക്കിത്തരാം , ടാ ടോമി ” അച്ചു നേരെ തൻ്റെ പ്രിയപ്പെട്ട ടോമിക്കരികിലേക്ക് പോയി.
അവൻ കട്ടിലിനു സമീപം ഇതെല്ലാം കണ്ടു കൊണ്ട് കിടപ്പുണ്ടായിരുന്നു.
അജി കഴിഞ്ഞാൽ അച്ചുവിൻ്റെ എല്ലാ കഥകളും കേട്ടിരിക്കുന്നത് ടോമി എന്ന അവളുടെ വളർത്തുനായ ആണ് , ഒരിക്കൽ വീടിൻ്റെ മുന്നിൽ ആരോ കൊണ്ടിട്ടതാണ് അതിനെ ,അന്നു മുതൽ അവൾ എല്ലാരുടെയും എതിർപ്പ് വകവെക്കാതെ വളർത്താൻ തുടങ്ങി.
അവൾ എന്തു പറഞ്ഞാലും അവൻ അനുസരിക്കും . അവൾ പോയി ടോമിയയുടെ ബൽറ്റിൽ പിടിച്ചു കൊണ്ടുവന്നു ശേഷം കതകു തുറന്നു. എന്നാൽ, ടോമിയുള്ളത് അറിയാതെ അനുചാടി അകത്തു കേറി.
Uff .pwolii…feel good starting?…ah pattiye azhichu vitta scene peruth ishtayii????
പെരുത്തിഷ്ടം കൂട്ടെ ❤️
വായിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു… നല്ല story സിസ് ❤️… സൂപ്പർ ezhuthu… രണ്ടു ഭാഗം വായിച്ചു… ഇനി രണ്ടെണ്ണം കൂടെ ❤️
അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ❣️❣️
കഥയും കഥയുടെ അവതരണവും പോളിയാണ്. അചുവിനെ നന്നായി പിടിച്ചു. പെങ്ങമ്മാർക്ക് ഇട്ട് നല്ല പണി കൊടുക്കുന്ന കൊച്ചനുജത്തി കിടിലം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
| QA |
കഥ ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.. വായനയ്ക്ക് നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️
ലൈക് ചെയ്തിട്ടുണ്ട് ? തീരുമ്പോൾ ഒരുമിച്ച് വായിക്കാം ?❣️
സന്തോഷം കൂട്ടെ ?❤️
സൂപ്പർ സ്റ്റോറി…..???????
വായനയ്ക്ക് ഒത്തിരി സന്തോഷം.. സ്നേഹം കൂട്ടെ ❤️
ഒരു നൊസ്റ്റാൾജിക്ക് ഫീൽ, അടിപൊളിയായി എഴുതി തുടർ ഭാഗത്തിനായി കാത്തിരിക്കുന്നു… ആശംസകൾ…
കുറച്ചു വർഷങ്ങൾക്ക് മുന്നേ ഉള്ള രീതിയിൽ ആണ് പറയാൻ ശ്രമിക്കുന്നത്… വായനയ്ക്ക് ഒത്തിരി സന്തോഷം.. സ്നേഹം കൂട്ടെ ❤️
കൊള്ളാം നന്നായിട്ടുണ്ട് ????
വായനയ്ക്ക് ഒത്തിരി സന്തോഷം.. സ്നേഹം കൂട്ടെ ❤️
സൂപ്പർ സ്റ്റോറി..
കുറച്ചു സൈക്കോ ആണ് നാഴിക..
എന്തായാലും തുടരുക വൈറ്റിംഗ് സഹാന ???
സൈക്കോ ആണോ… ?വായനയ്ക്ക് ഒത്തിരി സന്തോഷം… സ്നേഹം കൂട്ടെ ❤️