ചിങ്കാരി 1 [Shana] 224

അതുലേട്ടനെ വശീകരിക്കാൻ നടക്കുവാ , തലയണമന്ത്രം ഓതിക്കൊടുക്കുവാ എന്നൊക്കെ , അതിൻ്റെ അർത്ഥമെന്തന്ന് അറിയാത്ത പ്രായത്തിൽ… പിന്നെ ഞങ്ങൾ ഒരുമിച്ചു സംസാരിക്കുന്നത് എന്തെന്ന് ഒളിച്ചു കേൾക്കാൻ അതുലേട്ടൻ്റെ പെങ്ങളും പുറകേ കാണും ,ഒന്നുമറിയാത്ത പ്രായത്തിൽ കഞ്ഞീം കറിയും വെച്ചു കളിക്കുമ്പോൾ കപ്പത്തണ്ട് ഒടിച്ച് രണ്ട് മാല ഇട്ടതിന് ഇത്രയേറെ സഹിക്കേണ്ടി വരുമെന്നറിഞ്ഞില്ല ,എന്നെ കാണുമ്പോൾ അപ്പൊ തുടങ്ങുമവർ ,പ്രണയത്തിൻ്റെ അർത്ഥം അറിയില്ലങ്കിലും അന്ന് മനസിലെടുത്തൊരു ശപഥം ആണ് ഈ പ്രണയമെന്നു പറയുന്നത് എൻ്റെ ജീവിതത്തിൽ ഉണ്ടാകില്ലന്ന് “” അതിന് അതുലേട്ടനെ പ്രണയിക്കാതിരുന്നാൽ പോരെ ”

“ടാ നിനക്കറിയോ ചില മുറിവുകൾ നമുക്ക് ആഴത്തിൽ പതിയും എത്ര മറച്ചാലും അതിൻ്റെ പാട് തെളിഞ്ഞുകാണും ,അതുപോലൊരു മുറിപ്പാടാണ് എനിക്ക് പ്രണയവും ”

” അപ്പൊ നീ ഒരിക്കലും പ്രണയിക്കില്ലേ ”

“അറിയില്ല ഇന്നുവരെ ആ വികാരം എന്തെന്ന് എനിക്കറിയാൻ പറ്റിയിട്ടില്ല , ഇനി ഉണ്ടാകുമോയെന്നും അറിയില്ല , എനിക്കിതു പോലെ മരത്തിലും മതിലിലും കേറി നടന്നാൽ മതി അതിനൊരു പ്രത്യേക സുഖമാണ് കൂടെ ക്രൈം പാർട്ട്ണറായി നീയും ”

“നീ വിഷമിക്കണ്ടടി നമുക്ക് അവർക്കുള്ളത് കൊടുക്കാന്നേ, അവരുടെ ചൊറിച്ചിൽ കാണുമ്പോൾ കൊടുക്കണമെന്ന് കരുതിയതാ പിന്നെ നീ ഉരുളക്കുപ്പേരി പോലെ കൊടുക്കണത് കൊണ്ടാണ് വേണ്ടാന്ന് വെക്കുന്നെ ”

“അത് ഞാൻ മനസ്സിൽ കരുതിയിട്ടുണ്ട്, അല്ലാതെ അവരെ വെറുതെ വിടാൻ ഞാൻ മദർ തെരേസ അല്ല, ഉഴിഞ്ഞു വിട്ടേക്കുവല്ലേ സമയമാകട്ടെ ”

“അതാണ് നിനക്ക് ഈ സെന്റി ഒന്നും ചേരില്ലന്നെ നീ നമ്മുടെ ബഡ്ഡി അല്ലേ ”

“ഓഹ് പിന്നെ സെന്റി അതുമെനിക്ക് ചിരിപ്പിക്കല്ലേ ”

” അതിർവരമ്പുകളില്ലാത്ത സൗഹൃദത്തിൻ്റെ രണ്ടാൾ രൂപങ്ങളായി നമുക്കിങ്ങനെ പാറി നടക്കാം പോരെ ”

“അയ്യോ ഇനി നിന്റെ സാഹിത്യം കൂടി സഹിക്കാൻ വയ്യേ…. ജീവിച്ചുപോട്ട ടെ കൊല്ലാതെ ”

“അല്ലേലും നിനക്കിതൊന്നും കേൾക്കാനുള്ള സാഹിത്യബോധമില്ല ”

“ടാ തള്ളിയത് മതി സമയം ഒത്തിരി വൈകി ഇന്നിനി അമ്മയുടെ കൈയ്യിലുള്ളതു കൂടി വാങ്ങിയിട്ടു വേണം കഷണ്ടിയുടെ റെക്കോർഡ് എഴുതാൻ , ഞാൻ പോണു ” പറിച്ചെടുത്ത പേരയ്ക്കാ കടിച്ചു തിന്നുകൊണ്ട് അവൾ പഞ്ഞു.

” ഓക്കെ ഡിയർ വീണ്ടും സന്ധിക്കും വരെക്കും വണക്കം ” അജി പറഞ്ഞതു കേട്ടു അവൾ വീട്ടിലേക്കു നടന്നു.. വീട്ടിൽ ചെന്നതും അമ്മയുടെ കയ്യിൽ നിന്നു കിട്ടിയതൊക്കെ മുറയ്ക്ക് വാങ്ങിച്ചു അവളുടെ മുറിയിൽ കയറി

” അച്ചുവേ ടീ.. നീ എവിടാ.. പിറ്റേന്ന് വൈകിട്ടു അച്ചുവിൻ്റെ വീട്ടിലേയ്ക്കു വന്ന അജി ഹാളിലെ ടി.വിയ്ക്കു മുന്നിൽ അവളെ കാണാഞ്ഞു വിളിച്ചു കൂവി. ചുറ്റും നോക്കിയിട്ടും അവളെ അവിടെയെങ്ങും കാണാതെ വന്നതോടെ അവൻ അടുക്കളയിലേക്കു വിട്ടു. വായിൽ ഭക്ഷണം വല്ലതും കുത്തിക്കേറ്റിനിൽക്കുകയായിരിക്കും അതുകൊണ്ടാണ് അനക്കമൊന്നുമില്ലാത്ത തെന്ന് അവനു തോന്നി.

അടുക്കളയിലേക്കു ചെന്ന അജികണ്ടത് രാധമ്മായിയും അച്ചുവിൻ്റെ ചേച്ചി അപർണ എന്ന അനു വിനേയുമാണ്. അനുചേച്ചി ഡിഗ്രിക്ക് പഠിക്കുകയാണെങ്കിലും അച്ചുവും ചേച്ചിയും തമ്മിൽ നല്ല രൂപസാദൃശ്യമുണ്ടായിരുന്നു.

16 Comments

  1. Uff .pwolii…feel good starting?…ah pattiye azhichu vitta scene peruth ishtayii????

    1. പെരുത്തിഷ്ടം കൂട്ടെ ❤️

  2. വായിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു… നല്ല story സിസ് ❤️… സൂപ്പർ ezhuthu… രണ്ടു ഭാഗം വായിച്ചു… ഇനി രണ്ടെണ്ണം കൂടെ ❤️

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ❣️❣️

  3. ഖുറേഷി അബ്രഹാം

    കഥയും കഥയുടെ അവതരണവും പോളിയാണ്. അചുവിനെ നന്നായി പിടിച്ചു. പെങ്ങമ്മാർക്ക് ഇട്ട് നല്ല പണി കൊടുക്കുന്ന കൊച്ചനുജത്തി കിടിലം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    | QA |

    1. കഥ ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.. വായനയ്ക്ക് നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️

  4. ജീനാ_പ്പു

    ലൈക് ചെയ്തിട്ടുണ്ട് ? തീരുമ്പോൾ ഒരുമിച്ച് വായിക്കാം ?❣️

    1. സന്തോഷം കൂട്ടെ ?❤️

  5. സൂപ്പർ സ്റ്റോറി…..???????

    1. വായനയ്ക്ക് ഒത്തിരി സന്തോഷം.. സ്നേഹം കൂട്ടെ ❤️

  6. ഒരു നൊസ്റ്റാൾജിക്ക് ഫീൽ, അടിപൊളിയായി എഴുതി തുടർ ഭാഗത്തിനായി കാത്തിരിക്കുന്നു… ആശംസകൾ…

    1. കുറച്ചു വർഷങ്ങൾക്ക് മുന്നേ ഉള്ള രീതിയിൽ ആണ് പറയാൻ ശ്രമിക്കുന്നത്… വായനയ്ക്ക് ഒത്തിരി സന്തോഷം.. സ്നേഹം കൂട്ടെ ❤️

  7. കൊള്ളാം നന്നായിട്ടുണ്ട് ????

    1. വായനയ്ക്ക് ഒത്തിരി സന്തോഷം.. സ്നേഹം കൂട്ടെ ❤️

  8. സൂപ്പർ സ്റ്റോറി..

    കുറച്ചു സൈക്കോ ആണ് നാഴിക..

    എന്തായാലും തുടരുക വൈറ്റിംഗ് സഹാന ???

    1. സൈക്കോ ആണോ… ?വായനയ്ക്ക് ഒത്തിരി സന്തോഷം… സ്നേഹം കൂട്ടെ ❤️

Comments are closed.