.
” നീ ഇനി എന്തു ചെയ്യും ”
“നാളെ ലീവെടുത്തിരുന്ന് എഴുതും അല്ലാതെ എന്തു ചെയ്യാൻ ”
“നീ ഇതെവിടെ പോകുവാ , ഇവിടെ വല്ലോം ഇരിക്കാം ”
” നമ്മുടെ പറമ്പിലെ പേരയിൽ ഞാൻ നോട്ടമിട്ടു വെച്ചിട്ടുണ്ട്.. അതു വല്ല അണ്ണാനും തിന്നും മുൻപ് പോയി പറിക്കണം ”
” അതിനു നീ തോട്ടി എടുത്തില്ലല്ലോ ”
” പിന്നേ തോട്ടിവെച്ചു പറിക്കാൻ എൻ്റെ പട്ടി വരും , ടാ പേരമരത്തിൽ കേറി പേരക്ക പറിച്ച് അതിൻ്റെ കമ്പുകൾക്കിടയിൽ ഇരുന്ന് തിന്നുന്ന സുഖം ഒന്ന് വേറയാ ”
” ആ സുഖം താഴെ വീഴുമ്പോൾ മാറിക്കോളും ” അവൻ അവളെ നോക്കി കളിയാക്കി.
“പോടാ നമ്മുടെ മുത്തശ്ശൻ പേര ഇപ്പോഴൊന്നും താഴെയിടില്ല , വർഷങ്ങളായി ഞാൻ കേറിക്കേറി എൻ്റെ ഭാരം അതിനറിയാം ” അവൾ അവനെ നോക്കി ഗമയോടെ പറഞ്ഞിട്ട് തൊടിയിലേക്ക് നടന്നു.പിന്നാലെ അവനും കൂടി.
” ടീ നീ ഇന്നലെയാ വിവേകിനെ റോട്ടിലിട്ട് തെറി വിളിച്ചന്ന് കേട്ടല്ലോ , എന്താ കാര്യം ” അവൻ ആകാംക്ഷയോടെ ചോദിച്ചു.
” അതോ അവനെന്നോട് പ്രേമമാണന്ന് ,നടുറോട്ടിൽ പിള്ളാരുടെ ഇടയിൽ വെച്ച് പൂവും കത്തും തന്നേക്കുന്നു. ഞാൻ മിണ്ടാതെ പോയതാ അപ്പൊ അവൻ്റെ കൂട്ടുകാരുടെ ചൊറിഞ്ഞ വർത്താനം ,സഹികെട്ട് ചീത്ത വിളിച്ചതാ കിട്ടേണ്ടത് കിട്ടിയപ്പോൾ അവൻ ഹാപ്പി കൊടുക്കേണ്ടത് കൊടുത്തപ്പോൾ ഞാനും ഹാപ്പി ” അവൾ ചിരിയോടെ അവനെ നോക്കി.
” ടീ നിന്നോടൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ ”
” ചോദിക്ക് , എന്താണെൻ്റെ ചങ്കിൻ്റെ സംശയം ”
“നിനക്കെന്താ ആരോടും ഇഷ്ടം തോന്നാത്തത് ,എത്ര പേരാ നിൻ്റെ പുറകേ വരുന്നത് എന്നിട്ടു എല്ലാവരെയും കണ്ടം വഴി ഓടിക്കും ”
“പ്രണയം എന്താണന്ന് അറിയും മുന്നേ പ്രണയത്തിൻ്റെ പേരും പറഞ്ഞ് പഴി കേൾക്കേണ്ടി വന്നൊരാളാണ് ഞാൻ ,എൻ്റെ അമ്മായിയുടെ സംശയരോഗം കാരണം. എത്ര പ്രാവിശ്യമാ അതുലേട്ടനെയും എന്നെയും കൂട്ടി പറഞ്ഞേക്കുന്നത്. അവരുടെ വിചാരം എന്താ ഒരാണും പെണ്ണും തമ്മിൽ ആ ഒരു ബന്ധമേ ഉള്ളോ? ,അതുലേട്ടനെ എൻ്റെ ചേട്ടൻ്റെ സ്ഥാനത്താ കണ്ടേക്കുന്നത് എന്നിട്ടും ”
” ടീ അത് മുറച്ചെറുക്കൻ ആയിട്ടല്ലേ ”
”അപ്പോൾ നീയോ നീയും മുറച്ചെറുക്കനല്ലേ , നിൻ്റെ കൂടെയല്ലേ ഞാൻ കൂടുതലും നടക്കുന്നത് എന്നിട്ട് നിൻ്റെ അമ്മയെന്താ ഇതുപോലെ പറയാത്തത് ”
“അമ്മക്ക് നമ്മുടെ ബന്ധം എന്താണന്ന് അറിയാടി ”
“അതു പോലെ അവർക്കും മനസിലാക്കിക്കൂടെ ,നാലാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ കേൾക്കുന്നതാ ഞാൻ ,
Uff .pwolii…feel good starting?…ah pattiye azhichu vitta scene peruth ishtayii????
പെരുത്തിഷ്ടം കൂട്ടെ ❤️
വായിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു… നല്ല story സിസ് ❤️… സൂപ്പർ ezhuthu… രണ്ടു ഭാഗം വായിച്ചു… ഇനി രണ്ടെണ്ണം കൂടെ ❤️
അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ❣️❣️
കഥയും കഥയുടെ അവതരണവും പോളിയാണ്. അചുവിനെ നന്നായി പിടിച്ചു. പെങ്ങമ്മാർക്ക് ഇട്ട് നല്ല പണി കൊടുക്കുന്ന കൊച്ചനുജത്തി കിടിലം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
| QA |
കഥ ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.. വായനയ്ക്ക് നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️
ലൈക് ചെയ്തിട്ടുണ്ട് ? തീരുമ്പോൾ ഒരുമിച്ച് വായിക്കാം ?❣️
സന്തോഷം കൂട്ടെ ?❤️
സൂപ്പർ സ്റ്റോറി…..???????
വായനയ്ക്ക് ഒത്തിരി സന്തോഷം.. സ്നേഹം കൂട്ടെ ❤️
ഒരു നൊസ്റ്റാൾജിക്ക് ഫീൽ, അടിപൊളിയായി എഴുതി തുടർ ഭാഗത്തിനായി കാത്തിരിക്കുന്നു… ആശംസകൾ…
കുറച്ചു വർഷങ്ങൾക്ക് മുന്നേ ഉള്ള രീതിയിൽ ആണ് പറയാൻ ശ്രമിക്കുന്നത്… വായനയ്ക്ക് ഒത്തിരി സന്തോഷം.. സ്നേഹം കൂട്ടെ ❤️
കൊള്ളാം നന്നായിട്ടുണ്ട് ????
വായനയ്ക്ക് ഒത്തിരി സന്തോഷം.. സ്നേഹം കൂട്ടെ ❤️
സൂപ്പർ സ്റ്റോറി..
കുറച്ചു സൈക്കോ ആണ് നാഴിക..
എന്തായാലും തുടരുക വൈറ്റിംഗ് സഹാന ???
സൈക്കോ ആണോ… ?വായനയ്ക്ക് ഒത്തിരി സന്തോഷം… സ്നേഹം കൂട്ടെ ❤️