“എന്താ രാധുവേച്ചി ബഹളം , എന്തിനാ അവളെ ഓടിക്കുന്നത് ” ബഹളം കേട്ട് ഓടിയെത്തിയ അപ്പുറത്തെ വീട്ടിലെ ലത മതിലിൻ്റെ അരികിൽ നിന്നു ചോദിച്ചു.
“എൻ്റെ ലതേ ഇവളെ ഞാനിനി എന്തു ചെയ്യും എനിക്കു വയ്യ , ഇത്ര തലതെറിച്ചതിനെയാണെല്ലോ ഞാൻ പെറ്റിട്ടത്”
“എന്തു പറ്റി ചേച്ചീ ഇങ്ങനെയൊക്കെ പറയാൻ”
” തലവേദന സഹിക്കാൻ വയ്യാതെ ഒന്നു കിടന്നതാ ,മയങ്ങി വരുമ്പോഴാ മുറ്റത്ത് എന്തോ വീഴുന്ന ശബ്ദം… ഓടി വന്നു നോക്കുമ്പോൾ അവളും അജിയും കൂടി പാരപ്പറ്റിൽ നിന്ന് താഴേക്കു ചാടിയിരിക്കുന്നു , വല്ലതും പറ്റിയെങ്കിലോ. മൂത്തതുങ്ങളെ കൊണ്ട് ഒരു പാടുമില്ല ഇവളെ എന്തു ചെയ്യാനാ ,പ്ലസ് റ്റു ആയി ഇനിയെങ്കിലും അടങ്ങി ഇരുന്നു കൂടെ ഇങ്ങനെ തലതെറിച്ചു നടക്കാതെ ” രാധിക ദേഷ്യത്തോടെ പറഞ്ഞു.
” ചേച്ചീ ഇക്കാര്യത്തിൽ അവളെ മാത്രം കുറ്റം പറയല്ലേ. അവൻ്റെ കൂടെ കൂട്ടുകൂടിയിട്ടാ ഇങ്ങനെയൊക്കെ , അവനോട് വരരുതെന്ന് പറയ് പകുതി ആശ്വാസം ആകും ”
“ആ ചെക്കനുള്ളതാ എൻ്റെ സമാധാനം ,അവനാകുമ്പോൾ പേടിക്കണ്ട എൻ്റെ ആങ്ങളയുടെ മോനല്ലേ വേറെ വല്ലവരുമാണെങ്കിലോ…അവളുടെ കൂട്ടുമൊത്തം ആൺകുട്ടികളാ എത്ര വേണ്ടന്ന് പറഞ്ഞാലും കേൾക്കില്ല ഇതാകുമ്പോൾ ഇവൻ്റെ നോട്ടം കിട്ടുമല്ലോ” രാധിക നെടുവീർപ്പിട്ടു കൊണ്ട് മുടി വാരികെട്ടി.
” ചേച്ചി സമാധാനമായി കിടക്ക് അവളെ ഇനി ഇപ്പൊ നോക്കണ്ട ,ഇതിൻ്റെ ചൂടാറാതെ വരില്ലല്ലോ “ലത രാധികയെ സമാധാനിപ്പിച്ച് വിട്ടു.
ഇതേ സമയം അച്ചു അജിയുടെ വീട്ടിൽ എത്തിയിരുന്നു.
“ടീ പ്രശ്നമാകുമെന്നാ തോന്നുന്നത് , എന്നേയും അമ്മായികണ്ടു കാണും..ഇനിയിപ്പോ എന്തു ചെയ്യും വീട്ടിലറിഞ്ഞാ തീർന്നു ”
“എന്തു ചെയ്യാൻ വീട്ടിൽ ചെല്ലുമ്പോൾ രണ്ട് കിട്ടും ,ഇപ്പൊ പിടി കൊടുത്താൽ എണ്ണവും പവറും കൂടും ,അതാ ഓടിയത് ” അച്ചു ഒരു കൂസലുമില്ലാതെ പറഞ്ഞു.
“ഞാനപ്പഴേ പറഞ്ഞതാ ഇതു വേണ്ടന്ന് അല്ലേലും നിനക്ക് പറഞ്ഞാൽ കേൾക്കാൻ കഴിയില്ലല്ലോ ” അജി ദേഷ്യപ്പെട്ടു.
“ടാ നാളെ ആ കഷണ്ടിയുടെ റെക്കോർഡ് വെക്കണം ,ഞാൻ ഒന്നു പോലും എഴുതിയില്ല ,ചാടി കൈയ്യൊടിക്കാന്നാ കരുതിയെ എട്ടു നിലയിൽ പൊട്ടുമെന്ന് കരുതിയില്ല ” അവൾ നിരാശയോടെ അവനെ നോക്കി
Uff .pwolii…feel good starting?…ah pattiye azhichu vitta scene peruth ishtayii????
പെരുത്തിഷ്ടം കൂട്ടെ ❤️
വായിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു… നല്ല story സിസ് ❤️… സൂപ്പർ ezhuthu… രണ്ടു ഭാഗം വായിച്ചു… ഇനി രണ്ടെണ്ണം കൂടെ ❤️
അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ❣️❣️
കഥയും കഥയുടെ അവതരണവും പോളിയാണ്. അചുവിനെ നന്നായി പിടിച്ചു. പെങ്ങമ്മാർക്ക് ഇട്ട് നല്ല പണി കൊടുക്കുന്ന കൊച്ചനുജത്തി കിടിലം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
| QA |
കഥ ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.. വായനയ്ക്ക് നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️
ലൈക് ചെയ്തിട്ടുണ്ട് ? തീരുമ്പോൾ ഒരുമിച്ച് വായിക്കാം ?❣️
സന്തോഷം കൂട്ടെ ?❤️
സൂപ്പർ സ്റ്റോറി…..???????
വായനയ്ക്ക് ഒത്തിരി സന്തോഷം.. സ്നേഹം കൂട്ടെ ❤️
ഒരു നൊസ്റ്റാൾജിക്ക് ഫീൽ, അടിപൊളിയായി എഴുതി തുടർ ഭാഗത്തിനായി കാത്തിരിക്കുന്നു… ആശംസകൾ…
കുറച്ചു വർഷങ്ങൾക്ക് മുന്നേ ഉള്ള രീതിയിൽ ആണ് പറയാൻ ശ്രമിക്കുന്നത്… വായനയ്ക്ക് ഒത്തിരി സന്തോഷം.. സ്നേഹം കൂട്ടെ ❤️
കൊള്ളാം നന്നായിട്ടുണ്ട് ????
വായനയ്ക്ക് ഒത്തിരി സന്തോഷം.. സ്നേഹം കൂട്ടെ ❤️
സൂപ്പർ സ്റ്റോറി..
കുറച്ചു സൈക്കോ ആണ് നാഴിക..
എന്തായാലും തുടരുക വൈറ്റിംഗ് സഹാന ???
സൈക്കോ ആണോ… ?വായനയ്ക്ക് ഒത്തിരി സന്തോഷം… സ്നേഹം കൂട്ടെ ❤️