”നീ എഴുതി തീർന്നോ ”
” ആ ഒരു വിധം അവസാനിപ്പിച്ചു , ഇല്ലേൽ പരീക്ഷക്കിരുത്തില്ലല്ലോ അത് ഓർത്തതു കൊണ്ട് മാത്രം ”
” ടീ നീ ഇറങ്ങിക്കേ ഞാൻ ഇതൊന്ന് ഒതുക്കി വെച്ചിട്ട് വരാം ” അതും പറഞ്ഞ് അജി മുത്തശ്ശിമാവിൻ്റെ അരികിലേക്ക് പോയി അവിടെയാണ് കുട്ടികൾ സൈക്കിൾ പാർക്കു ചെയ്യുന്നത് . തിരിച്ചു നടക്കുമ്പോഴാണ് അവരെ തന്നെ നോക്കി നിൽക്കുന്ന ഷെഫിയെ കാണുന്നത്
“ടീ നിനക്കുള്ള കണി മുന്നിൽ തന്നെ ഉണ്ടല്ലോ , എന്താ പ്ലാൻ ഇപ്പൊ കൊടുക്കുന്നോ ക്ലാസ് തുടങ്ങിയിട്ടു കൊടുക്കുന്നോ ”
” വാടാ ചൂടോടെ കൊടുത്തേക്കാം, ക്ലാസ് തുടങ്ങിയിട്ട് മറ്റുള്ളവരുടെ മുന്നിലിട്ടു നാറ്റിക്കുന്നില്ല , മര്യാദക്കല്ലങ്കിൽ ബാക്കി അപ്പൊ ”
അവർ ഷെഫീക്കിനടുത്തേക്ക് നടന്നു
” ടീ നീ അതൊക്കെ വെക്കാഞ്ഞിട്ടാവും അവൻ്റെ മുഖം വാടിയിട്ടുണ്ട് ”
“അതു കുഴപ്പമില്ലടാ ഈ കത്തു വായിക്കുമ്പോൾ എനർജി വന്നോളും ”
“ടാ അവൻ തന്നത് കുറച്ചു കഴിഞ്ഞു കൊടുത്താൽ മതി , ആദ്യം കത്തു വായിക്കട്ടെ ”
”ഓക്കെ നീ കത്തു കൊടുത്തിട്ട് പൊയ്ക്കോ ഞാൻ നോക്കിക്കോളാം”
” ഷെഫി എൻ്റെ മറുപടി ഇതിൽ ഉണ്ട് ” നാണത്തോടെ അച്ചു പറയുന്നതു കണ്ടപ്പോൾ ഷെഫിക്ക് ഭയങ്കര സന്തോഷമായി പെട്ടന്ന് തന്നെ കത്തു വാങ്ങിച്ചു.
അച്ചു ഒരു മൂളിപ്പാട്ടു പാടി ക്ലാസിലേക്കു പോയി
അജി ചിരി കടിച്ചമർത്തി ഷെഫി യുടെ മുഖഭാവങ്ങൾ ശ്രദ്ധിക്കുവായിരുന്നു , കത്തു വായിക്കുന്തോറും ഷെഫിയുടെ മുഖത്ത് പല ഭാവങ്ങൾ മിഞ്ഞി മാഞ്ഞു വായിച്ചു കഴിഞ്ഞു ദയനീയമായി അജിയെ നോക്കി .അജി ഇന്നലെ ഷെഫി കൊടുത്ത ഗിഫ്റ്റുകൾ അവനെ തിരിച്ചേൽപ്പിച്ചു
“ടാ നീ തന്നതു ഞാനവൾക്കു കൊടുത്തു അവൾ മറുപടിയും പറഞ്ഞു ഇനി നീ അവളുടെ പുറകേ നടന്ന് ശല്യം ചെയ്യരുത് അങ്ങനെ കണ്ടാൽ പിന്നെ നമ്മൾ തമ്മിൽ സൗഹൃദം ഉണ്ടാകില്ല ” അത്രയും പറഞ്ഞിട്ട് ക്ലാസിലേക്ക് കയറിപ്പോയി
“ടാ എന്തായി , അവൻ വല്ലതും പറഞ്ഞോ ”
“ഇല്ല ടി ഇഞ്ചി കടിച്ച മുഖത്തോടെ അവിടെ നിൽപ്പുണ്ട് , നീ വാ റെക്കോർഡ് വെച്ചിട്ടു വരാം ”
കഷണ്ടിക്ക് ബാധ കേറരുതെന്ന് പ്രാർത്ഥിച്ചുകൊണ്ട് അച്ചു അജിയെ കൂട്ടി സ്റ്റാഫ് റൂമിലേയ്ക്ക് നടന്നു….
(തുടരും)
Uff .pwolii…feel good starting?…ah pattiye azhichu vitta scene peruth ishtayii????
പെരുത്തിഷ്ടം കൂട്ടെ ❤️
വായിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു… നല്ല story സിസ് ❤️… സൂപ്പർ ezhuthu… രണ്ടു ഭാഗം വായിച്ചു… ഇനി രണ്ടെണ്ണം കൂടെ ❤️
അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ❣️❣️
കഥയും കഥയുടെ അവതരണവും പോളിയാണ്. അചുവിനെ നന്നായി പിടിച്ചു. പെങ്ങമ്മാർക്ക് ഇട്ട് നല്ല പണി കൊടുക്കുന്ന കൊച്ചനുജത്തി കിടിലം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
| QA |
കഥ ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.. വായനയ്ക്ക് നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️
ലൈക് ചെയ്തിട്ടുണ്ട് ? തീരുമ്പോൾ ഒരുമിച്ച് വായിക്കാം ?❣️
സന്തോഷം കൂട്ടെ ?❤️
സൂപ്പർ സ്റ്റോറി…..???????
വായനയ്ക്ക് ഒത്തിരി സന്തോഷം.. സ്നേഹം കൂട്ടെ ❤️
ഒരു നൊസ്റ്റാൾജിക്ക് ഫീൽ, അടിപൊളിയായി എഴുതി തുടർ ഭാഗത്തിനായി കാത്തിരിക്കുന്നു… ആശംസകൾ…
കുറച്ചു വർഷങ്ങൾക്ക് മുന്നേ ഉള്ള രീതിയിൽ ആണ് പറയാൻ ശ്രമിക്കുന്നത്… വായനയ്ക്ക് ഒത്തിരി സന്തോഷം.. സ്നേഹം കൂട്ടെ ❤️
കൊള്ളാം നന്നായിട്ടുണ്ട് ????
വായനയ്ക്ക് ഒത്തിരി സന്തോഷം.. സ്നേഹം കൂട്ടെ ❤️
സൂപ്പർ സ്റ്റോറി..
കുറച്ചു സൈക്കോ ആണ് നാഴിക..
എന്തായാലും തുടരുക വൈറ്റിംഗ് സഹാന ???
സൈക്കോ ആണോ… ?വായനയ്ക്ക് ഒത്തിരി സന്തോഷം… സ്നേഹം കൂട്ടെ ❤️