ചിങ്കാരി 1 [Shana] 224

“നിങ്ങളോട് സംസാരിച്ചു നിൽക്കാൻ സമയമില്ല ബാക്കി വന്നിട്ട് ” അത്രയും പറഞ്ഞ് അവൾ അജുവിൻ്റെ സൈക്കിളിൽ കയറിപ്പോയി

“ടീ നീ എന്താ പ്ലാൻ എന്നു പറഞ്ഞില്ല ”

“നീയേ കുറച്ചു കഴിയുമ്പോൾ സൈക്കിൾ മാറ്റി നിർത്ത്” ഞാൻ പറയാം”

കുറച്ചു കഴിഞ്ഞപ്പോൾ അവൻ സൈക്കിൾ നിർത്തി ,അച്ചു ബാഗിൽ നിന്ന് കത്തെടുത്ത് അജുവിനു കൊടുത്തു , അവൻ അതു തുറന്ന് വായിക്കാൻ തുടങ്ങി …..

“ഷെഫി ,
നീ അജിയുടെ കൈയ്യിൽ കൊടുത്തു വിട്ട കത്തും സമ്മാനങ്ങളും കിട്ടി , എന്തുകൊണ്ടാണ് നിനക്കെന്നെ ഇഷ്ടമായതെന്ന് ഇപ്പോഴും എനിക്ക് മനസിലായിട്ടില്ല ഞാൻ ഒരിക്കൽപ്പോലും നിന്നോട് ആ രീതിയിൽ പെരുമാറിയിട്ടുമില്ല ,പിന്നെ നമ്മുടെ പ്രായത്തിൽ തോന്നുന്ന അട്രാക്ഷൻ ഒന്നു മാത്രമാകാം നിനക്കും എന്നോട് തോന്നിയത് .

നീ ഒരിക്കലെങ്കിലും നമ്മളെ പഠിപ്പിക്കാനയച്ച മാതാപിതാക്കളെ കുറിച്ച് ഓർത്തിട്ടുണ്ടോ അവർ എന്തു പ്രതീക്ഷയോടെയായിരിക്കും നമ്മളെ സ്കൂളിലേക്കു വിടുന്നത് , നീ എന്താണ് അതൊന്നും ചിന്തിക്കാത്തത് ഇനി അതു പോട്ടെ നമ്മൾ ഇഷ്ടത്തിലായന്നു തന്നെ ഇരിക്കട്ടെ നമുക്ക് ഒരിക്കലും ഒരുമിക്കാൻ പറ്റില്ല വ്യത്യസ്ത മതത്തിൽ പെട്ട നമ്മളുടെ ഇഷ്ടം ഇരു വീട്ടുകാരും അംഗീകരിക്കില്ല അവസാനം ഒളിച്ചോടി കല്യാണം കഴിച്ചാലോ പിന്നെ അടി ഇടി ബഹളമായി കേസായി സംഭവം കൈവിട്ടു പോകും. അതിൻ്റെ ഒക്കെ ആവശ്യമുണ്ടോ.

അല്ലേൽ തന്നെ ഒളിച്ചോടി കല്യാണം കഴിക്കാൻ എന്നെ കിട്ടില്ല ഇത്രയും നാളും വളർത്തി വലുതാക്കിയ വീട്ടുകാരെ ഉപേക്ഷിക്കാൻ എനിക്കു പറ്റില്ല. എൻ്റെ ആഗ്രഹം അത്യാവിശ്യം നല്ല സ്ത്രീധനമൊക്കെ വാങ്ങി വീട്ടുകാരുടെ ഇഷ്ടത്തോടെ ഫോട്ടോക്കൊക്കെ പോസ് ചെയ്ത് അടിച്ചു പൊളിക്കണമെന്നാ അല്ലാതെ വീട്ടുകാരെ വെറുപ്പിച്ചൊരു പരിപാടിക്കും ഞാനില്ല , ഞാനീ പറഞ്ഞതൊക്കയും നീ കാര്യമായി ആലോചിക്കുമെന്ന് വിശ്വസിക്കുന്നു നമുക്ക് നല്ല സുഹൃത്തുക്കളായി കഴിയാം അതല്ലേ നല്ലത്

പിന്നെ നീ പറഞ്ഞില്ലേ ഞാനും അജുവും ചേർന്നു നടക്കുന്നതു കാണുമ്പോൾ അസൂയ തോന്നുന്നെന്ന് ഞങ്ങളുടെ സൗഹൃദം സ്നേഹം ഒക്കെ ആരോടും പറഞ്ഞാൽ മനസിലായില്ല അതിനോളം ആർക്കും എത്താനും പറ്റില്ല ഞങ്ങൾക്കുനേരെ കണ്ണുവെച്ചാൽ നിൻ്റെ കണ്ണു കുത്തിപ്പൊട്ടിക്കും നോക്കിക്കോ.

പിന്നെ ഒരു പെണ്ണിന് ഗിഫ്റ്റ് വാങ്ങിക്കുമ്പോൾ പ്രായം കൂടി ഓർക്കുന്നത് നല്ലതാണ് രണ്ടാം ക്ലാസുകാരിയല്ല ഞാൻ

എന്ന്
അച്ചു ”

വായിച്ചു കഴിഞ്ഞപ്പോൾ അജിയുടെ കണ്ണു രണ്ടും പുറത്തേക്ക് തള്ളിവന്നു.

“ടി ഇത് നീ എഴുതിയതാണോ , സത്യം പറയാല്ലോ മോളെ അവൻ ഇനിയൊരു ഇഷ്ടം ആരോടെങ്കിലും പറയണമെങ്കിൽ പത്തുവട്ടം ആലോചിക്കും ,ഇങ്ങനെ തളർത്തണ്ടതില്ലായിരുന്നു ” അതും പറഞ്ഞ് അവൻ പൊട്ടിച്ചിരിച്ചു ….

രണ്ടു പേരും കൂടി സൈക്കിളിൽ പതിയെ സ്കൂളിലേക്ക് പോയി

“ടാ ചോദിക്കാൻ മറന്നു ഇന്നലെ കഷണ്ടി വല്ലതും പറഞ്ഞോ ”

” ആ അതു പറയാൻ മറന്നു റെക്കോർഡ് വെക്കാത്തവരെ പുറത്തു നിർത്തി ”

“ഓ അപ്പൊ വരാഞ്ഞത് നന്നായി ”

16 Comments

  1. Uff .pwolii…feel good starting?…ah pattiye azhichu vitta scene peruth ishtayii????

    1. പെരുത്തിഷ്ടം കൂട്ടെ ❤️

  2. വായിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു… നല്ല story സിസ് ❤️… സൂപ്പർ ezhuthu… രണ്ടു ഭാഗം വായിച്ചു… ഇനി രണ്ടെണ്ണം കൂടെ ❤️

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ❣️❣️

  3. ഖുറേഷി അബ്രഹാം

    കഥയും കഥയുടെ അവതരണവും പോളിയാണ്. അചുവിനെ നന്നായി പിടിച്ചു. പെങ്ങമ്മാർക്ക് ഇട്ട് നല്ല പണി കൊടുക്കുന്ന കൊച്ചനുജത്തി കിടിലം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    | QA |

    1. കഥ ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.. വായനയ്ക്ക് നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️

  4. ജീനാ_പ്പു

    ലൈക് ചെയ്തിട്ടുണ്ട് ? തീരുമ്പോൾ ഒരുമിച്ച് വായിക്കാം ?❣️

    1. സന്തോഷം കൂട്ടെ ?❤️

  5. സൂപ്പർ സ്റ്റോറി…..???????

    1. വായനയ്ക്ക് ഒത്തിരി സന്തോഷം.. സ്നേഹം കൂട്ടെ ❤️

  6. ഒരു നൊസ്റ്റാൾജിക്ക് ഫീൽ, അടിപൊളിയായി എഴുതി തുടർ ഭാഗത്തിനായി കാത്തിരിക്കുന്നു… ആശംസകൾ…

    1. കുറച്ചു വർഷങ്ങൾക്ക് മുന്നേ ഉള്ള രീതിയിൽ ആണ് പറയാൻ ശ്രമിക്കുന്നത്… വായനയ്ക്ക് ഒത്തിരി സന്തോഷം.. സ്നേഹം കൂട്ടെ ❤️

  7. കൊള്ളാം നന്നായിട്ടുണ്ട് ????

    1. വായനയ്ക്ക് ഒത്തിരി സന്തോഷം.. സ്നേഹം കൂട്ടെ ❤️

  8. സൂപ്പർ സ്റ്റോറി..

    കുറച്ചു സൈക്കോ ആണ് നാഴിക..

    എന്തായാലും തുടരുക വൈറ്റിംഗ് സഹാന ???

    1. സൈക്കോ ആണോ… ?വായനയ്ക്ക് ഒത്തിരി സന്തോഷം… സ്നേഹം കൂട്ടെ ❤️

Comments are closed.