ചിങ്കാരി 1 [Shana] 224

അത്രയും എഴുതീട്ട് വീണ്ടും ചിന്തിച്ചു. അല്ല ഇങ്ങനെയൊക്കെ എഴുതാൻ അവൻ എൻ്റെ കാമുകൻ ഒന്നും അല്ലല്ലോ. അപ്പോൾ ഒന്ന് മാറ്റി പിടിക്കാം. അത്രയും വെട്ടിക്കളഞ്ഞ് അവൾ പുതിയ പേപ്പർ എടുത്തു.
കുറേ നേരം കുത്തിക്കുറിച്ചിരുന്ന ശേഷം അവൾ എഴുതി മതിയാക്കി കത്ത് മടക്കി വെച്ചു .ഭക്ഷണമൊക്കെ കഴിച്ച ശേഷം ടോമിയെ പുറത്ത് അഴിച്ചുവിട്ട ശേഷം നാളത്തെ കാര്യങ്ങൾ ആലോചിച്ചു കൊണ്ട് കിടന്നുറങ്ങി.”ടീ അച്ചൂ നീ എഴുന്നേൽക്കുന്നുണ്ടോ അതോ ഞാൻ അങ്ങോട്ടേക്ക് വരണോ ,അച്ചൂ ഞാൻ വിളിക്കുന്നത് നീ കേൾക്കുന്നുണ്ടോ ” അവളുടെ മുറിയിൽ തട്ടി വിളിച്ചിട്ട് രാധമ്മ പോയി

ഇനി കിടന്നാൽ പന്തിയല്ലന്ന് മനസിലായപ്പോൾ അച്ചു പതിയെ എഴുന്നേറ്റു പെട്ടന്ന് കുളിച്ചു റെഡിയായി മുറിക്ക് പുറത്തിറങ്ങി .

” അമ്മേ കഴിക്കാനിന്നെന്താ ”

“ആ തിന്നാം നേരം ഇവിടെ വന്നിരുന്ന് ചോദിച്ചാൽ മതി ഒരു കൈ സഹായം ചെയ്യില്ല അവരെ കണ്ടു പഠിക്ക് രാവിലെ എൻ്റെ കൂടെ അടുക്കളയിൽ കയറി എന്തൊക്കെ സഹായം ചെയ്തു ”

” അതവളുമാർക്ക് എന്തേലും കാര്യം സാധിക്കാൻ ഉണ്ടാകും അമ്മ നോക്കിക്കോ , ഇല്ലേൽ എൻ്റെ പേര് പട്ടിക്കിട്ടോ ”

“അല്ലങ്കിൽ തന്നെ ടോമിന്നുള്ള നല്ല പേരു മാറ്റി അച്ചു എന്നൊക്കെ ഇട്ടാൽ അവൻ ആദ്യം നിന്നെ കടിക്കും വല്ലോം കഴിച്ചിട്ട് എഴുന്നേറ്റ് പോടി , ഇന്ന് പുതിയ കുരുത്തക്കേട് ഒപ്പിക്കാനുള്ളതല്ലേ ആരോഗ്യം വെക്കട്ടെ ” അഞ്ചു അവളെ കളിയാക്കി

“അമ്മേ ഞാൻ പോണു അജിയുടെ വീട്ടിൽ നിന്ന് കഴിച്ചോളാം ” അതും പറഞ്ഞ് പുറത്തിറങ്ങി ടോമിയെ കെട്ടിയിട്ടു

” ടോമി ഞാൻ പോയിട്ടു വരാം ഇന്ന് കുറച്ചു കാര്യങ്ങളുണ്ട് നിൻ്റെ ഫുഡ് അമ്മ തന്നോളും നല്ല കുട്ടിയായിട്ട് ഇരിക്കണേ ” ടോമിയോട് യാത്ര പറഞ്ഞ് പാട്ടും പാടി അവൾ അജിയുടെ വീട്ടിലെത്തി

” അമ്മായി , ഇന്നെന്താ സ്പെഷ്യൽ ”

” അച്ചൂട്ടിയോ നീ ഇരിക്ക് ഇവിടെ ദേശയും സാമ്പാറുമാ ”

“ആഹാ ചമ്മന്തിപ്പൊടി ഇല്ലേ അതും കൂട്ടി ഒരു അഞ്ചു ദോശ ഇങ്ങ് എടുത്തോ, അല്ല അജി എവിടെ അമ്മായി. എഴുന്നേറ്റില്ലേ നിത്യയെയും കണ്ടില്ലല്ലോ ” അവൾ ചുറ്റിനും നോക്കി.

“അവനെ ഞാൻ വിളിച്ചു എഴുന്നേറ്റന്നു തോന്നുന്നു ,നിത്യയും അമ്മാവനും കൂടി പറമ്പിലേക്ക് പോയി അവൾക്ക് സ്കൂളിലേക്ക് എന്തോ പ്രൊജക്ടിന് ഇലകളൊക്കെ വേണമെന്നും പറഞ്ഞിട്ട് ”

“ഞാൻ കരുതി അമ്മാവൻ കട തുറക്കാൻ പോയിട്ടുണ്ടാകുമെന്ന് ,ഞാൻ അവനെ നോക്കട്ടെ അമ്മായി ഫുഡ് എടുത്തു വെക്ക് നല്ല വിശപ്പുണ്ട് ” അതും പറഞ്ഞ് അവൾ അജിയുടെ മുറിയിലേക്ക് ചെന്നു

“ടാ നീ ഇതു വരെ റെഡിയായില്ലേ ,മതി പെട്ടന്നിറങ്ങ് ഒരു പാട് പണിയുള്ളതാ , രാവിലെ തന്നെ ആ അലവലാതിയെ കണ്ട് ഒരു തീരുമാനം എടുക്കണം ”

“ആഹാ അപ്പൊ മോൾ കാര്യമായി എന്തോ പ്ലാൻ ചെയ്തിട്ടുണ്ടല്ലോ ,എന്താത് ”

” കാര്യമായിട്ടില്ല ചെറിയൊരു ഡോസ് , പിന്നെ അതിൽ ശരിയായില്ലേൽ ബാക്കി പിന്നെ നോക്കാം , നീ ഇറങ്ങ് ബാക്കി പോണ വഴിക്ക് സംസാരിക്കാം ”

പിന്നെ പെട്ടന്നു തന്നെ അവർ ചായയും കുടിച്ചിറങ്ങി അപ്പോഴാണ് അമ്മാവനും നിത്യയും കൂടി വന്നത്

“ആഹാ വിക്രമനും വേതാളവും കൂടി ഇറങ്ങിയോ ” അമ്മാവൻ കളിയാക്കി

” അച്ഛാ അങ്ങനല്ല അവർ പഴവും പഴത്തൊലിയും അല്ലേ ” നിത്യ കൂടെ നിന്നു കളിയാക്കി

16 Comments

  1. Uff .pwolii…feel good starting?…ah pattiye azhichu vitta scene peruth ishtayii????

    1. പെരുത്തിഷ്ടം കൂട്ടെ ❤️

  2. വായിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു… നല്ല story സിസ് ❤️… സൂപ്പർ ezhuthu… രണ്ടു ഭാഗം വായിച്ചു… ഇനി രണ്ടെണ്ണം കൂടെ ❤️

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ❣️❣️

  3. ഖുറേഷി അബ്രഹാം

    കഥയും കഥയുടെ അവതരണവും പോളിയാണ്. അചുവിനെ നന്നായി പിടിച്ചു. പെങ്ങമ്മാർക്ക് ഇട്ട് നല്ല പണി കൊടുക്കുന്ന കൊച്ചനുജത്തി കിടിലം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    | QA |

    1. കഥ ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.. വായനയ്ക്ക് നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️

  4. ജീനാ_പ്പു

    ലൈക് ചെയ്തിട്ടുണ്ട് ? തീരുമ്പോൾ ഒരുമിച്ച് വായിക്കാം ?❣️

    1. സന്തോഷം കൂട്ടെ ?❤️

  5. സൂപ്പർ സ്റ്റോറി…..???????

    1. വായനയ്ക്ക് ഒത്തിരി സന്തോഷം.. സ്നേഹം കൂട്ടെ ❤️

  6. ഒരു നൊസ്റ്റാൾജിക്ക് ഫീൽ, അടിപൊളിയായി എഴുതി തുടർ ഭാഗത്തിനായി കാത്തിരിക്കുന്നു… ആശംസകൾ…

    1. കുറച്ചു വർഷങ്ങൾക്ക് മുന്നേ ഉള്ള രീതിയിൽ ആണ് പറയാൻ ശ്രമിക്കുന്നത്… വായനയ്ക്ക് ഒത്തിരി സന്തോഷം.. സ്നേഹം കൂട്ടെ ❤️

  7. കൊള്ളാം നന്നായിട്ടുണ്ട് ????

    1. വായനയ്ക്ക് ഒത്തിരി സന്തോഷം.. സ്നേഹം കൂട്ടെ ❤️

  8. സൂപ്പർ സ്റ്റോറി..

    കുറച്ചു സൈക്കോ ആണ് നാഴിക..

    എന്തായാലും തുടരുക വൈറ്റിംഗ് സഹാന ???

    1. സൈക്കോ ആണോ… ?വായനയ്ക്ക് ഒത്തിരി സന്തോഷം… സ്നേഹം കൂട്ടെ ❤️

Comments are closed.