ചിങ്കാരി 1 [Shana] 224

“ആഹാ അപ്പൊ സ്വയം അറിയാല്ലേ മരപ്പട്ടി ആണെന്ന്. ” അച്ചു പുച്ഛത്തോടെ ചിറി കോട്ടി പറഞ്ഞു.

“എന്താടീ നാശങ്ങളേ അവിടെ. തുണിമടക്കി വെയ്ക്കുകയായിരുന്ന രാധാമ്മ ഹാളിലേയ്ക്ക് ഓടി വന്നു കൊണ്ടു പറഞ്ഞു. പോത്തുപോലെ വളർന്നല്ലോ , നിനക്കൊക്കെ എന്നാ വിവരം വെക്കുന്നത്. എൻ്റെ ദൈവമേ നീ മൂന്ന് മക്കളെ തന്നു. അതിൽ ഒന്നിനെങ്കിലും ഇച്ചിരി വിവരവും വിവേകവും കൊടുക്കാൻ പാടില്ലായിരുന്നോ. രാധാമ്മ ഹാളിലെ കൃഷ്ണ വിഗ്രഹത്തിൽ നോക്കി പറഞ്ഞു. എന്നിട്ട് മൂന്നു പേരെയും നോക്കി. അവർ പോരുകോഴികളെ പോലെ നിൽക്കുകയായിരുന്നു.

ടീ നീയൊക്കെ സന്ധ്യയായത് കണ്ടില്ലേ. തൂത്തുവാരി വിളക്കുവെച്ച് നാമം ജപിക്കാൻ നോക്ക്. ഇല്ലങ്കിൽ മൂന്നും വേടിച്ചു കൂട്ടും. പ്രാർത്ഥിച്ചിട്ടെങ്കിലും ഭഗവാൻ നിനക്കൊക്കെ കുറച്ച് വിവരം തരട്ടേ ” രാധമ്മ ദേഷ്യപ്പെട്ടു പറഞ്ഞു കൊണ്ട് അകത്തേയ്ക്കു പോയി.

” ഈ അമ്മയോട് എത്ര തവണ പറഞ്ഞതാ പോത്തെന്ന് പറയരുതെന്ന് , പോത്ത് പുല്ലിംഗം ആണ് എരുമയാണ് സ്ത്രീലിംഗം പറയുമ്പോൾ അതൊക്കെ ശ്രദ്ധിക്കണ്ടേ ,എന്നാ ഇനി ഇതൊക്കെ പഠിക്കുക ” അച്ചു കളിയായി വിളിച്ചു പറഞ്ഞു.

” ആടി നി വാ എന്നെ പഠിപ്പിക്കാനായിട്ട് ” രാധമ്മ കൈയ്യിലിരുന്ന നനഞ്ഞതോർത്തുമായി അച്ചുവിനടുത്തേക്ക് വന്നു.

“അയ്യേ അമ്മക്കൊരു തമാശ പോലും മനസിലാക്കാൻ പറ്റില്ലല്ലേ ” അതും പറഞ്ഞ് അച്ചു അടി പേടിച്ചു ഓടി മുറിക്കകത്തേയ്ക്ക് കയറി..

” ടി നീ ഇന്ന് നാമം ചൊല്ലാതെ അകത്തിരുന്നാൽ രാത്രി പട്ടിണി കിടക്കേണ്ടി വരും. പച്ച വെള്ളം ഞാൻ തരില്ല ഓർത്തോ ”

“അമ്മ പറഞ്ഞാൽ പറഞ്ഞതാ , വാ ടോമി വെറുതേ എന്തിനാ പട്ടിണി കിടന്ന് ചാകുന്നത് ”
നാമജപമൊക്കെ കഴിഞ്ഞ് അവൾ ടോമിയുമായി മുറിയിലേക്ക് കയറി ,പിന്നെ ഒരു പേനയും പേപ്പറുമെടുത്ത് എഴുതാനിരുന്നു .

“ടാ ടോമി നീ അറിഞ്ഞോ ഒരു വിവരമില്ലാത്തവൻ എനിക്കിന്ന് ലെറ്റർ കൊടുത്തു വിട്ടേക്കുന്നു. അവനെന്തു മറുപടി എഴുതും ,ഒന്നുമങ്ങോട്ട് തലയിൽ ഉദിക്കുന്നില്ലല്ലോ, ടാ നീ കേൾക്കുന്നുണ്ടോ ” അവൾ ടോമിയെ നോക്കി.

ടോമി അവളുടെ കാൽപ്പാദങ്ങൾ പതിയെ നക്കി അവൻ എല്ലാം ശ്രദ്ധിക്കുന്നെന്ന് അറിയിച്ചു ”

പിന്നെ എന്തോ ഓർത്തെടുത്ത് അച്ചു കത്തെഴുതാൻ ഇരുന്നു , എങ്ങനെ തുടങ്ങും പ്രിയപ്പെട്ട ഷെഫി ,അതു വേണ്ട അപ്പൊ അവൻ എനിക്കവനെ ഇഷ്ടമാണന്ന് കരുതും ,ആ ഗ്രാമർ പുസ്തകത്തിൽ നോക്കാം പല തരം കത്തുകളെഴുതുന്നതിനെ കുറിച്ച് അതിലുണ്ട് ആത്മഗതം ചെയ്തു കൊണ്ട് ചുവന്ന പുറംചട്ടയുള്ള പുസ്തകം തുറന്നു നോക്കി ,കുറേ ടൈപ്പ് ലെറ്റർ ഉണ്ട് പ്രണയലേഖനം വരെയും ഇഷ്ടമില്ലന്ന് എഴുതി കൊടുക്കാൻ പറ്റിയ ഒരു മോഡലും കൂടി ഇവർക്ക് വെച്ചു കൂടായിരുന്നോ , ഇനിയിപ്പൊ എന്തു ചെയ്യും ,ആ നോക്കാം മനസിൽ പറഞ്ഞ് അവൾ എഴുതാൻ ഇരുന്നു,

ഫെബ്രുവരി 14
2005

പ്രീയപ്പെട്ട ഷെഫി,
അയച്ച എഴുത്തും ഗിഫ്റ്റും കിട്ടി.

16 Comments

  1. Uff .pwolii…feel good starting?…ah pattiye azhichu vitta scene peruth ishtayii????

    1. പെരുത്തിഷ്ടം കൂട്ടെ ❤️

  2. വായിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു… നല്ല story സിസ് ❤️… സൂപ്പർ ezhuthu… രണ്ടു ഭാഗം വായിച്ചു… ഇനി രണ്ടെണ്ണം കൂടെ ❤️

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ❣️❣️

  3. ഖുറേഷി അബ്രഹാം

    കഥയും കഥയുടെ അവതരണവും പോളിയാണ്. അചുവിനെ നന്നായി പിടിച്ചു. പെങ്ങമ്മാർക്ക് ഇട്ട് നല്ല പണി കൊടുക്കുന്ന കൊച്ചനുജത്തി കിടിലം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    | QA |

    1. കഥ ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.. വായനയ്ക്ക് നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️

  4. ജീനാ_പ്പു

    ലൈക് ചെയ്തിട്ടുണ്ട് ? തീരുമ്പോൾ ഒരുമിച്ച് വായിക്കാം ?❣️

    1. സന്തോഷം കൂട്ടെ ?❤️

  5. സൂപ്പർ സ്റ്റോറി…..???????

    1. വായനയ്ക്ക് ഒത്തിരി സന്തോഷം.. സ്നേഹം കൂട്ടെ ❤️

  6. ഒരു നൊസ്റ്റാൾജിക്ക് ഫീൽ, അടിപൊളിയായി എഴുതി തുടർ ഭാഗത്തിനായി കാത്തിരിക്കുന്നു… ആശംസകൾ…

    1. കുറച്ചു വർഷങ്ങൾക്ക് മുന്നേ ഉള്ള രീതിയിൽ ആണ് പറയാൻ ശ്രമിക്കുന്നത്… വായനയ്ക്ക് ഒത്തിരി സന്തോഷം.. സ്നേഹം കൂട്ടെ ❤️

  7. കൊള്ളാം നന്നായിട്ടുണ്ട് ????

    1. വായനയ്ക്ക് ഒത്തിരി സന്തോഷം.. സ്നേഹം കൂട്ടെ ❤️

  8. സൂപ്പർ സ്റ്റോറി..

    കുറച്ചു സൈക്കോ ആണ് നാഴിക..

    എന്തായാലും തുടരുക വൈറ്റിംഗ് സഹാന ???

    1. സൈക്കോ ആണോ… ?വായനയ്ക്ക് ഒത്തിരി സന്തോഷം… സ്നേഹം കൂട്ടെ ❤️

Comments are closed.