I really love you”
“പോടാ ഒന്ന് , പോയി പഠിച്ച പാസ്സാവൻ നോക്ക് അവന്റെ ഓരോ പ്രേമം”
“ഡീ നിക്കടി അവിടെ , നിന്റെ തൊലിവെളുപ്പൊന്നും കണ്ടിട്ടല്ല, എന്റെ സ്വഭാവം തനിക്കറിയില്ല,”
“നിയെന്താടാ മൂക്കിൽ കെറ്റോ”
“ഡീ….”
അവൻ ദേഷ്യത്തോടെ അവളെ ചുംബിക്കാൻ തുനിഞ്ഞു
ഠപ്പ്
അവന്റെ കരണകുറ്റി നോക്കി അവൾ ഒന്ന് പൊട്ടിച്ചു
“ഡീ നിനക്കീ മനാഫിനെ ശരിക്കും അറിയില്ല, ഞാൻ ആരാണെന്ന് നിനക്ക് കാണിച്ച് തരാടി”
അതും പറഞ്ഞു അവൻ ബൈക്കും എടുത്തു പോയി
അമാനക്ക് കോളേജിലേക്ക് പോകാൻ പേടിയാവുന്നു, എന്തെങ്കിലും ഇഷ്യൂ വന്നാൽ ബോയ്സ് ഒറ്റക്കെട്ടാ, എത് ചെയ്‌യും
പേടിയോടെ അവൾ കോളേജ് ഗേറ്റ് കടന്നു,
ഹോ സമാധാനമായി, കയറുമ്പോൾ തന്നെ റാസിഖ് നെയാണ് കണ്ടത്,
“Good mornig razi”
“നീ മനാഫിന്റെ കവിളത് അടിച്ചിനാടി”
“ഞാൻ ഗുഡ് മോർണിംഗ് പറഞ്ഞത് കേട്ടില്ലേ നീ”
“അവളെ ഒരു ഗുഡ് മോർണിംഗ്
അടിച്ചിനോ ഇല്ലയോ”
“Mm” അവൾ കനപ്പിച്ചു പറഞ്ഞു
ഠപ്പ്????
അമാനയുടെ കണ്ണിൽ നിന്നും പൊന്നീച്ച പാറി , അവൾക്ക് വേദനയും നാണക്കേടും സാഹിക്കവയ്യാതായി, പക്ഷെ എന്നിട്ടും അവൾ കരഞ്ഞില്ല,
പ്രതീക്ഷ അർപ്പിച്ച ബെസ്റ്റ് ഫ്രണ്ട് തന്നെ സത്യാവസ്ഥ അറിയാതെ തന്നെ അടിച്ചതോർത്തപ്പോൾ അവളുടെ മനസ്സ് പൊട്ടി കരഞ്ഞു
“ഇമ്മാതിരി ചെറ്റത്തരം കാണിച്ചാൽ ഇനിയും തല്ലും , വേണേൽ നിനക്കും തരും, എനിക്ക് ആരേം പേടിയൊന്നും ഇല്ല, ”
അവൾ ധൈര്യം സംഭരിച്ചു പറഞ്ഞു
“ഇവൻ എന്ത് ചെയ്‌തെന്ന നീ പറയുന്നേ”
“അത് നിന്റെ ഫ്രണ്ടിനോട് തന്നെ ചോദിക്ക്”
………
ഇതെല്ലം ഓഫീസിൽ നിന്നിം മൊയ്തു സർ കാണുന്നുണ്ടായിരുന്നു
സാർ അടുത്തെത്തുമ്പോഴേക്കും സീൻ ആകെ മാറിയിരുന്നു, ഈ വിഷയം കോളേജ് മൊത്തത്തിൽ ഏറ്റെടുത്താൽ പൊലീസിന് വരെ നിയന്ത്രിക്കാൻ കഴിയില്ല എന്ന് ഉറപ്പുള്ളതിനാൽ സാർ ഇടപെട്ടു
റാസിയും അമാനയും മനാഫും പിന്നെ അവരുടെ കൂടെ ഉണ്ടായ ചില കൂട്ടുകാരും അങ്ങനെ ആകെ മൊത്തം ടോട്ടൽ ഓഫിസ് നിറയെ ആളുണ്ടായിരുന്നു
“അമാന നീ ഒന്നു കൊണ്ടും പേടിക്കണ്ട സത്യം സത്യം പോലെ പറയണം അത് കൊണ്ട് തനിക്ക് ഒരു ഉപദ്രവും ഉണ്ടാവില്ല…”
പ്രിൻസിപ്പൽ ഓരോരുത്തരെ ആയി അമാനക്ക് കാണിച്ച് കൊടുത്തു ഇവനാണോ നിൻബെ തല്ലിയതെന്ന് ചോദിക്കുന്നു
അവൾ അല്ല എന്നർത്ഥത്തിൽ തലയാട്ടുന്നു
അവസാനം റാസി മാത്രം അവശേഷിച്ചു,
അവന്റെ മുഖം കുറ്റബോധത്താൽ തായ്‌ന്നിരിക്കുകയാണ്, കിട്ടുന്ന എന്ത് ശിക്ഷയും സ്വീകരിക്കാൻ അവൻ മനസ്സാലെ തീരുമാനമെടുത്തു
പക്ഷേ അമ്മുനോട് ചെയ്ത കുറ്റത്തിന് ന്ത് ശിക്ഷയാണ് സ്വീകരിക്കേണ്ടത്, അവന്റെ ഹൃദയം വിങ്ങി, അപ്പോഴത്തെ എടുത്തു ചാട്ടത്തിന് ഒന്നും വേണ്ടായിരുന്നു
ഇവനാണോ നിന്നെ തല്ലിയത്
പ്രിൻസിപ്പലിന്റെ ചോദ്യം കേട്ട് അമ്മു ഒന്ന് ഞെട്ടി
അവൾ റാസിയേയും മനാഫിനെയും മെയ്തു സാറിനെയും പ്രിൻസിപ്പാലിനെയു. മാറി മാറി നോക്കി
ഓരോ മുഖത്തും ഓരോ ഭാവം
“സത്യം വിജയിക്കണം , ഇതിന്റെ പേരിൽ തനിക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല, പറയു അമാന ഇവനാണോ നിന്നെ തല്ലിയത്”
അമാനയുടെ മറുപടിക്കായി എല്ലാവരും കാതോർത്തു
“ ………
“എന്നെ ആരുംതല്ലിയിട്ടില്ല,” അമാനയുടെ വാക്ക് കേട്ട് കൂടി നിന്നവർ അമ്പരന്നു,
“ഇതിൽ ഉള്ളവർ ആരും നിന്നെ തല്ലിയില്ലേ “പ്രിൻസിപ്പൽ ചോദിച്ചു
“ഇല്ല, ”
ഹലോ സന
താങ്കളുടെ ഈ കഥ ഇയ്യാളുടെ പേര് വെച്ചുതന്നെ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നതിൽ വിരോധം ഉണ്ടോ?
മറുപടി പ്രതീക്ഷിക്കുന്നു