അഡ്മിഷനും കാര്യങ്ങളൊക്കെ കഴിഞ്ഞ് അമാന ഇന്ന് കോളേജിൽ പോവുകയാണ്, നല്ല മാർക് ഉള്ളത് കൊണ്ട് അവളുടെ ഇഷ്ട വിഷയം തന്നെ കിട്ടി Bsc physics, ആദ്യമായി കോളേജിലേക് പോകുന്നതിന്റെ ടെൻഷൻ മുഴുവൻ അവളുടെ മുഖത്ത് ഉണ്ട്, അവളെ ഏറ്റവും ഭയപ്പെടുത്തുന്നത് റാഗിങ് ആണ്, പത്രങ്ങളിലൊക്കെ വരുന്ന വാർത്ത അവലുടെ മനസ്സിലൂടെ മിന്നി മറഞ്ഞു….
1st ഇയർ ആയതിനാൽ അദ്യാപകരും സ്റ്റാഫും നല്ല കെയർ കൊടുക്കുന്നുണ്ട് കുട്ടികൾക്ക്, ആദ്യത്തെ കുറച്ച ദിവസം ഉച്ചക്ക് കോളേജ് വിടുകയും, കോളേജ് ബസിൽ ഫ്രീ ആയി ടൗൺ വരെ കൊണ്ട് വിടുകയും ചെയ്യും,
ഒരാഴ്ച കഴിഞ്ഞു
അമ്മുന്റെ പേടിയൊക്കെ പോയി,ഫ്രീ പിരീഡിൽ അവൾ ലൈബ്രറിയിലേക്ക് പോവുകയാണ്,
അവൾ ഇപ്പോഴും ഒറ്റക്കാണ് ,23 പെൺകുട്ടികളും 11 ആൺകുട്ടികളും ഉള്ള ക്ലാസ്സിൽ അവളോട് കൂട് കൂടാൻ ആരും തന്നെയില്ല, അവരൊക്കെ ഓരോ ഗാങ്ങ് ആയി, പ്ലസ് 2 വിന് ഒരുമിച് പഠിച്ചവർ ഒരു ടീം, ഒരേ നാട്ടിൽ നിന്ന് വരുന്നവർ ഒരു ടീം, അങ്ങനെ അവൾ അവരിൽ നിന്നൊക്കെ ഒറ്റപ്പെട്ടു പോയി
ലൈബ്രറി എത്താനായപ്പോഴാണ് അവൾ അത് ശ്രദിച്ചത്,
“അല്ല ചെക്കാ നിയെന്താ ഇവിടെ, ഏത് പെണ്ണിനെ വായി നോക്കാൻ വന്നതാ??”
“ആഹാ ഇതാര് കല്യാണം മൊടക്കിയോ”
“ദേ വേണ്ടാട്ടോ എന്നോട് കളിക്കേണ്ട, ”
“നമ്മൾ ഒന്നും പറഞ്ഞിലേ..”
“നിയെന്താ ഇവിടെ ആരേലും കാണാൻ വന്നതാണോ“
“ആ ഞാൻ കൊമേഴ്‌സ് ബ്ലോക്കിലേക്ക് വന്നതാ”
അപ്പോഴാണ് അവൾ അത് ശ്രദിച്ചത്, bsc, BA, Bcom എല്ലാം വേറെ വേറെ ബ്ലോക് ആണ്.
“എന്ന ശരി ഞാൻ ലൈബ്രറിയിലേക്കാണ്” അതും പറഞ്ഞു അവൾ നടന്നു,
ഉച്ചക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ അവൾക്ക് ഒരു മോഹം, ഇനിയും ബെല്ല് അടിക്കാൻ ടൈം ഉണ്ട്, കോളേജ് മൊത്തത്തിൽ ചുറ്റി കറങ്ങിയാലോ.പിന്നെ ഒന്നും ആലോചിച്ചില്ല, ഒരോ ഭാഗങ്ങൾ ആയി നടന്നു കണ്ടു, അവസാനം കോമേഴ്‌സ് ബ്ലോക്കിൽ എത്തി,അവിടെത്തെ കാഴ്ച കണ്ട് അവൾ ഞെട്ടിപ്പോയി
അവൾ ആ കാഴ്ച കണ്ട ഭാഗത്തേക്ക് ഒന്നു കൂടി നോക്കി ഉറപ്പു വരുത്തി, അതെ റാസി തന്നെ.അവന് ഇവിടെ എന്താ കാര്യം. 11 മണിക്കെ വന്നതാണല്ലോ?? അവളുടെ മനസ്സിൽ നൂറായിരം ചോദ്യങ്ങൾ ഉയർന്നു. അവൾ അതൊന്നും മൈൻഡ് ആകാതെ നടന്നു, ആ ബ്ലോക്കിലെ മുക്കും മൂലയും നടന്നു നോക്കി, തിരിച്ചു നടക്കുമ്പോൾ റാസിനേ കണ്ട ക്ലാസ്സിലേക്ക് നോക്കി
ഇല്ല അവൻ അവിടെ ഇല്ല പിന്നെ എവിടെ പോയതാവും?? ചിലപ്പോൾ സറാൻമാരാട്ടം പിടിച്ച് കാണുമോ?
വാച്ചിലേക്ക് നോക്കി, 1.20 ബെല്ല് അടിക്കാൻ 10 മിനിറ്റ് ബാക്കിയുള്ളൂ, അവൾ ക്ലാസ്സിലേക്ക് നടന്നു, അപ്പോയുണ്ട് മുത്തശ്ശി മരത്തണലിൽ ഇരുന്ന് റാസി ബഡായി പൊട്ടിക്കുന്നു, അത് കേൾക്കാൻ കൊറേ കുട്ടികളും,
അമ്മു വേഗത്തിൽ നടന്നു…..
ഇവിടെ വാടീ…
അവൾ ശബ്ദം കേട്ട ഭാഗത്തെക്ക് നോക്കി,
റാസിയുടെ കൂടെയുള്ള ഒരു ഫ്രീക്കൻ ആണ്,
“ഡാ വിട്ടേക്ക് അവളെ , നമ്മളെ പരിച്ചയാക്കാരിയാ”
റാസിയുടെ വാക് കേട്ട് അമ്മുന് സമാധാനമായി☺
അവൾ വേഗത്തിൽ നടന്നു..
ഹലോ സന
താങ്കളുടെ ഈ കഥ ഇയ്യാളുടെ പേര് വെച്ചുതന്നെ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നതിൽ വിരോധം ഉണ്ടോ?
മറുപടി പ്രതീക്ഷിക്കുന്നു