ചില്ലു പോലൊരു പ്രണയം 51

ഇപ്പോൾ ആ ചുമർ മുഴുവൻ ഓരോ ചിത്രങ്ങളും കവിതകളും ഒക്കെയാണ്
exam ന്റെ തീയതി fix ചെയ്തു, കഴിഞ്ഞ വർഷത്തേക്കാൾ നേരത്തെയാണ്, അത് കൊണ്ട് തന്നെ കോളേജ് ഡേ പെട്ടന്നു തന്നെ നടത്തി, വലിയ ആർഭാടങ്ങൾ ഒന്നുമില്ലാതെ, മറ്റന്നാൾ ആണ് exam സ്റ്റാർട്ട് ചെയ്യുക, അമാന 1st ഇയർ ആയത് കൊണ്ട് ഏപ്രിൽ മാസത്തിൽ ആണ് exam, അത് കൊണ്ട് തന്നെ നാളെ കഴിഞ്ഞാൽ പിന്നെ കോളേജിലേക്ക് വരാൻ കഴിയൂല

ഇന്ന് കോളേജിലെ ലാസ്റ് ഡേ ആണ്
ശരിക്കും ഒരു ഹോളി പോലെയാണ്, വിദ്യാർത്ഥികൾ പരസ്പരം വർണ്ണ പൊടികൾ വിതരും ആരെയും കണ്ടാൽ മനസ്സിലാവില്ല, എല്ലാവരും വെള്ള ഡ്രസ്സ് ആണ് ഇട്ടിട്ട് വരിക, അതിൽ ഫ്രണ്ട്സുകൾ കളർ കൊണ്ട് ഓരോ വാക്കുകൾ കുത്തി വരയ്ക്കും, ഓട്ടോഗ്രാഫിന് പകരം,

“ഡാ ഇന്നെങ്കിലും എന്റെ ഇഷ്ടം അവളോട് പറഞ്ഞില്ലെങ്കിൽ പിന്നെ ഒരിക്കലും പറയാൻ കഴിഞ്ഞെന്ന് വരില്ല”
“ഡാ നീയിപ്പോഴും അതൊന്നും വിട്ടില്ലേ”
“ഇല്ലടാ”
“ഇനി എന്തിനാ നിന്റെ പഠിത്തം കഴിഞ്ഞില്ലേ”
“അപ്പൊ നിയെന്താ എന്റെ പ്രണയത്തെ കുറിച്ച് വിചാരിച്ചത്”
“അത് പിന്നെ…..”

“നിന്നെയൊന്നും പറഞ്ഞിട്ട് കാര്യമില്ല, കോളേജ് ലൈഫ് എന്ജോയ് ആകാൻ വെറുമൊരു ടൈം പാസ്സ് ആയിട്ടല്ല ഞാൻ അവളെ ഇഷ്ടപ്പെട്ടത് ,മരിക്കുവോളം പോന്നു പോലെ നോക്കാനാ , ഇനി എന്തൊക്കെ സംഭവിച്ചാലും ഞാൻ ഇന്ന് പറഞ്ഞിരിക്കും, cu”
റാസിയോട് വാക്കുകൾ കേട്ട് മുനീർ അന്തളിച്ചു, അവൻ ഇത് വരെ ഇങ്ങനെയൊന്നും പറഞ്ഞിട്ട് കേട്ടിട്ടേ ഇല്ല

“അമ്മൂ….”
“ooi”
“അത്യാവശ്യമായി ഒരു കാര്യം പറയാൻ ഉണ്ട് ഗ്രൗണ്ടിൽ വരാമോ”
“ഓക്കേ നീ നടന്നോ ഞാൻ വന്നോളം”

അമ്മു കൂട്ടുകാരുടെ കൂടെ തിമിർത്താടുകയാണ്, അവളെ കണ്ടാൽ ഇപ്പോൾ മനസ്സിലാവില്ല, തിരക്കിനിടയിൽ അവൾ റാസിയുടെ കാര്യം മറന്നു പോയി
അവസാനം പരിപാടിയൊക്കെ അവസാനിപ്പിക്കാൻ പ്രിന്സിപ്പലുടെ അന്നൗൻസ്‌മെന്റ് വന്നപോയന്ന് അവൾ ഓർത്തത്
സമയം ഇപ്പോൾ 5 മണി, 3 മണി യോട് അടുത്ത സമയത്താണ് അവൻ വന്ന് വിളിച്ചെ 2 മണിക്കൂർ കഴിഞ്ഞു, ഞാൻ എന്ത് ചതിയാ ചെയ്തേ അവൻ കാതിരിക്കുന്നുണ്ടാവുമോ…..
അവൾ ഗ്രൗണ്ടിലേക്ക് കുതിച്ചു

അവിടെ മൊത്തം നോക്കിയിട്ടും അവനെ കാണാൻ സാധിച്ചില്ല, ഒടുവിൽ സ്പോർട്സ് റൂമിന്റെ പിറകിലേക്ക് ചെന്ന്
അവിടെ ഉള്ള കാഴ്ച കണ്ട് അവൾ ഞെട്ടിത്തരിച്ചു

ഒടുവിൽ സ്പോർട്സ് റൂമിന്റെ പിറകിലേക്ക് ചെന്ന്
അവിടെ ഉള്ള കാഴ്ച കണ്ട് അവൾ ഞെട്ടിത്തരിച്ചു
“കുറച്ചുനാൾ ഞാൻ നിന്നിൽ ഓർമ്മയാകും… പിന്നെ എന്നെ മറക്കും…”
എന്ന് ചുമരിൽ എഴുതി വച്ചിട്ടുണ്ട്, പക്ഷെ അവിടെയൊന്നും റാസിയെ കാണാൻ സാധിച്ചില്ല

അതിന് ശേഷം അമാന റാസിഖിനെയോ നാജിയെയോ നേരിൽ കണ്ടില്ലായിരുന്നു, 2 മാസത്തെ സ്റ്റഡി ലീവ് കഴിഞ്ഞു സെക്കന്റ് സെമസ്റ്റർ എക്സാമിനു പോയപ്പോൾ ആണ് അവൾ നാജിയെ കണ്ടത്,

ഡീ നല്ലോണം എഴുതിയോ
പിന്നേയ് critical thinking അല്ലെ, ജയിച്ച മതിയായിരുന്നു
അത് വിട് എങ്ങന ഉണ്ടായിരുന്നു 2 മാസം
ഫുൾ ബോറടി
ബോറടിയോ ആർക്ക് നിനക്കോ
അല്ലാണ്ട് പിന്നെ
mmmmm ഞാൻ കരുതി നീ റാസിനെ ഏത് നേരവും കാൾ ആക്കലായിരിക്കും പണിയെന്ന്
ഞാൻ എന്തിനാഡീ ഓന കാൾ ആകുന്നേ പോരാത്തതിന് ഇപ്പോ കണ്ടിട്ട് എത്ര നാളായിരിക്കുന്നു
നീയെന്താടീ ഈ പറയുന്നേ, അന്ന് കോളേജ് പൂട്ടുന്ന ദിവസം അവൻ ഗ്രൗണ്ടിൽ ഇരിക്കുന്നത് കണ്ടപ്പോ ഞാൻ എന്തിനാണെന്ന് ചോദിച്ചപ്പോൾ നിന്നെ കാത്തിരിക്കുകയാണെന്ന് പറഞ്ഞല്ലോ

1 Comment

  1. മിഡ്‌നൈറ്റ് വെറ്റ്നെസ്സ്

    ഹലോ സന
    താങ്കളുടെ ഈ കഥ ഇയ്യാളുടെ പേര് വെച്ചുതന്നെ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നതിൽ വിരോധം ഉണ്ടോ?
    മറുപടി പ്രതീക്ഷിക്കുന്നു

Comments are closed.