ചില്ലു പോലൊരു പ്രണയം 51

അവൾക് വല്ലാതെ ഭയം വന്നു, കോളേജ് ഗേറ്റിന്റെ അടുത്തേക്ക് ചെന്നപ്പോൾ അവിടെ എല്ലാവരും ഉണ്ട്, എന്താണ് കാര്യം, എല്ലാരും എന്തിനാ ഇങ്ങനെ അപ്സെറ്റ് ആവുന്നത്, അവൾ എല്ലാരോടും മാറി മാറി ചോദിച്ചു , പക്ഷെ മറുപടി ഒന്നും കിട്ടുന്നുണ്ടായിരുന്നില്ല
അപ്പോയുണ്ട് റാസിയുടെ ഫ്രണ്ട് മുനീർ ഓടിക്കിതച്ചു കൊണ്ട് വരുന്നു
“ ആർജന്റായിട്ടു 0-ve ബ്ലഡ് വേണം”
“ആർക്കാണ് ബ്ലഡ് വേണ്ടത് എന്റേത് മാച്ച് ആവും ” അമാനയുടെ വാക്കുകൾ കേട്ടപ്പോൾ മുനിക്ക് സമാതാനം ആയി
“റാസിക്ക് ആണ് അപ്പോ ഇയ്യ് ഒന്നും അറിഞ്ഞിട്ടില്ലേ, ആട്ടെ ഇയ്യ് നന്നായി പാടിനോ”
മുനീർ പറയുന്നതൊന്നും അവൾ കേൾക്കുന്നില്ല , കണ്ണിൽ മുഴുവൻ ഇരുട്ട് കയറിയ പോലെ

?????????????
“അമാന ഈ ജ്യൂസ് കുട്ടിക്ക്”
“എനിക്കൊന്നും വേണ്ട മുനീ”
“കുട്ടിക്ക് ,ഒന്നില്ലേലും ഒരു കുപ്പി ചോര പോയതല്ലേ”
“hm”
“ഇയ്യ് ഇങ്ങനെ ബേജാറവല്ലേ, റാസിക്ക് ഇപ്പൊ കുഴപ്പം ഒന്നും ഇല്ല”
“എങ്ങനെയായിരുന്നു ആക്സിഡന്റ്”
“അവൻ കോളേജിന് ഓപ്പോസിറ്റുള്ള ടെക്സ്റ്റൽസിൽ പോയതാ, ദൃതിയിൽ റോഡ് ക്രോസ്സ് ചെയ്തപ്പോൾ വളരെ വേഗത്തിൽ വന്ന ആംബുലൻസ് തട്ടിയതാ, അതിൽ തന്നെ ഇവിടേക്ക് കൊണ്ടു വന്നു”
മുനിയുടെ മറുപടി കേട്ട് അമാനക്ക് സഹിക്കാൻ കഴിഞ്ഞില്ല, എനിക്ക് ഡ്രസ്സ് വാങ്ങാൻ വേണ്ടിയാണോ ഓന് പോയെ, യാ അല്ലാഹ് അരുതാത്തതൊന്നും സംഭവിക്കല്ലേ അവൾ ഉള്ളു നീറി പ്രാർത്ഥിച്ചു

“റാസികിന്റെ കൂടെ ആരാണ് ഉള്ളത് , റൂമിലേക്ക് മാറ്റുന്നുണ്ട്, പേടിക്കാനൊന്നും ഇല്ല കയ്യിലും തലക്കും ചെറിയൊരു മുറിവ് , “

നേഴ്‌സ് വന്ന് പറഞ്ഞത് കേട്ടപ്പോ ആണ് അമാനക്ക് ശ്വാസം നേരെ വന്നത്
അല്പസമയതിനകം റാസിഖിനെ റൂമിലേക്ക് മാറ്റി
റൂം ഫുൾ നിറഞ്ഞു, അവന്റെ മിക്ക ഫ്രണ്ട്സും എത്തിയിട്ടുണ്ട്, പോരാത്തതിന് കുടുംബക്കാരും
പക്ഷേ അമാനക്ക് മാത്രം കാണാൻ സാധിച്ചില്ല തിരക്കിൽ പോയി കാണണ്ടാന്ന് അവളും കരുതി,
തിരക്കൊക്കെ തീർന്നപ്പോൾ അവൾ റൂമിൽ ചെന്നു
റെസ്റ് ആയതിനാൽ അവൾ ഒന്നും ചോദിച്ചിട്ടില്ല, അവൻ അവൾക് നേരെ ഒരു കവർ നൽകി, അത് തുറന്നു നോക്കിയ അവൾ കരയാതിരിക്കാൻ പാട് പെട്ടു
“ഞാൻ കാരണാനല്ലോ നിക്ക് ഈ ഗതി വന്നേ”
“ഡീ പോത്തെ അതിന് നീയെന്തിനാ ഇങ്ങനെ നിലോളിക്കുന്നെ, മിണ്ടാണ്ട് നിക്ക് പൊർത് ഉപ്പയും ഉമ്മയും ഒക്കെ ഉള്ളതാ”
“mmm എന്നാ പിന്നെ ഞാൻ പോയേച്ചും വര”
………….
കലോത്സവത്തിന് പോയ കോളേജിൽ അടിയാക്കിയതിനാൽ റാസിക്കും മനാഫിനും 10 ഡേ സസ്പെന്ഷന് ആണ്, അത് എന്തായാലും റാസിക്ക് ഉപകാരമായി, കുറച്ചു ഡേ റസ്റ്റ് എടുക്കാൻ ഡോക്ടർ പറഞ്ഞിരുന്നു,
റസ്റ്റ് ഒക്കെ കഴിഞ്ഞു റാസിഖ് പഴയത് പോലെ കോളേജിലേക്ക് വരാൻ തുടങ്ങി, ഇത് ഈ വർഷത്തെ ലാസ്റ് സെമസ്റ്റർ ആണ്, അവന് പഠിത്തത്തിൽ ശ്രദിക്കാനെ കഴിയുന്നില്ല, പോരാത്തതിന് ഒരുപാട് നോട്ടും കംപ്ലീറ് ആകാൻ ഉണ്ട്, എന്നിട്ടും അവൻ അതൊന്നും മൈൻഡ് ആകുന്നില്ല, അവന്റെ മനസ്സ് നിറയെ അമാനയുടെ മുഖം മാത്രമാണ് , എങ്ങനെയെങ്കിലൂം ഇതിന് ഒരു പരിഹാരം കണ്ടെത്തണം, ഒരു പാട് ആലോചിച്ചു, ഒടുവിൽ അവൻ തീരുമാനിച്ചു അവളെ കണ്ടത് മുതലുള്ള അവന്റെ സ്നേഹം നാളെ തുറന്നു പറയണമെന്ന്

പിറ്റേന്ന് അവൻ അതിരാവിലെ തന്നെ പുറപ്പെട്ടു ഫ്രണ്ട്സുമായി ഒന്ന് ആലോചിക്കാൻ.
“ഡീ അമ്മു നീ ഇന്റർവെല്ലിന് ഒന്ന് എന്റെ കൂടെ ലൈബ്രറിയിൽ വരുമോ”
“ഇല്ലാണേ 3rd പീരീഡ് ഫ്രീ അല്ലെ അപ്പൊ പോകാം എനക് വേറെ ഒരിടം വരെ പോകാൻ ഉണ്ട്”
“ഓഹ്… ഷർട്ട്…. mmmm നടകട്ട് ”
“പോടീ ഒരുമാതിരി ആക്കല്ലേ”
റാസിഖ് കോളേജിലേക്ക് വീണ്ടും വന്നിട്ട് ഒരാഴ്ച പിന്നിട്ടു, എല്ല ദിവസവും ഇന്റർവെല്ലിനും ലഞ്ച് ബ്രേക്കിനും അമാന അവന്റെ ക്ലാസ്സിൽ പോകും , അവന്റെ നോട്ട്സ് മുഴുവൻ അവളാണ് എഴുതി കൊടുക്കൽ, പോരാത്തതിന് ഉച്ചഭക്ഷണവും അവളുടെ കയ്യ് കൊണ്ടാണ്
………….

1 Comment

  1. മിഡ്‌നൈറ്റ് വെറ്റ്നെസ്സ്

    ഹലോ സന
    താങ്കളുടെ ഈ കഥ ഇയ്യാളുടെ പേര് വെച്ചുതന്നെ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നതിൽ വിരോധം ഉണ്ടോ?
    മറുപടി പ്രതീക്ഷിക്കുന്നു

Comments are closed.