ചില്ലു പോലൊരു പ്രണയം 51

അവനും അവിടെ തന്നെ ഒളിച്ചു, രണ്ട് പേരും ഒരുമിച്ച് ചേർന്ന് ഇരിക്കുകയാണ്, റാസിക്ക് വല്ലാത്തൊരു ഫീൽ , അമാന ഭയത്താൽ അവന്റെ കയ്യിൽ മുറുകെ പിടിച്ചിട്ടുണ്ട്,
“എന്റെ റബ്ബേ ഇത് വല്ല സിനിമേലും ആണേൽ ഇപ്പൊ ഒരു പാട്ടിനുള്ള സ്കോപ് ഉണ്ടല്ലോ”.
എന്ന് അവൻ മനസ്സിൽ ഓർത്തു അപ്പോയുണ്ട് ഓഡിറ്റോറിയത്തിൽ നിന്നും മധുരമായ ഒരു ഹിന്ദി മെലഡി song അന്തരീക്ഷത്തിൽ അലയടിക്കുന്നു,
???????????

നെക്സ്റ്റ് കോഡ് നമ്പർ 23, അന്നൗൻസ്‌മെന്റ് കേട്ടപ്പോഴാണ് അമാന റാസിയുടെ കയ്യിൽ നിന്നും പിടി വിട്ടത്
“ഡാ രണ്ടാളെ ഇനിയുള്ളൂ, നമുക്ക് അവിടേക്ക് പോവണ്ടേ”
“ആടീ വാ എഴുന്നേൽക്കു”
ആദ്യം എഴുന്നേൽറ്റ അവൻ അവളുടെ കയ്യിൽ പിടിച്ച് എഴുന്നേല്പിക്കാൻ ശ്രമിച്ചു,
ക്രീൻ……
എന്ന ഒരു ശബ്ദം കേട്ടു , പിന്നെ അമാന ഒറ്റ നിൽപ്പാണ് , റാസി എന്തൊക്കെ പറഞ്ഞിട്ടും അവൾ കേൾക്കുന്നില്ല, പതിയെ അവളുടെ കണ്ണുകൾ നിറഞ്ഞു,
“എന്ത് പറ്റിടോ”
“ഡാ ന്റെ കുപ്പായം കീറി”
“കീറിന്നോ എവിടെ”
“ബാക്കിന്ന്, അത് എവിടേയോ കൊളതീന്ന് നീ കൈയിൽ പിടിച്ച് എഴുന്നേല്പിക്കാൻ ശ്രമിച്ചപ്പോ കീറിയതാവും”
“ഇനി എന്താ ചെയ്യാ”
“അമ്മോ എനിക്ക് അറിയില്ല, പാട്ട് പാടിലേലും കോയപുല ഞാൻ ഇതിട്ടോണ്ട് എവിടേക്കും ഇല്ല”

next കോഡ് നമ്പർ 24

“ഡീ അടുത്തത് നീയാ…. ”
“ഞാൻ പാടുന്നില്ല”
“അങ്ങനെ പറഞ്ഞ എങ്ങനെ ശരിയാവും, ഒരു കാര്യം ചെയ്യ് നീ ന്റെ ഷർട്ട് ഇട്ടിട്ട് പൊയ്ക്കോ ”
“അയ്യേ ഇതോ”
“ഇത് ഇപ്പോഴത്തെ ഫാഷൻ അല്ലെ”
“അതൊക്കെ അതെ പക്ഷെ നിനക്കോ”
“എന്റെ കാര്യം നീ നോക്കണ്ട, വീട്ടിൽ പോകാൻ ആവുമ്പോയേക്ക നിനക്ക് വേറെ ഡ്രസ്സ് വാങ്ങി കൊണ്ട് തര”
അവൻ ഷർട്ട് ഊരി കൊടുത്തിട്ട് പുറത്ത് ഇറങ്ങി നിന്നു,
പിന്നെ അവളെയും കൂട്ടി ഓഡിറ്റോറിയത്തിൽ ചെന്നു

അവിടെ നിന്നും അവൻ അടുത്തുള്ള കടയിലേക്ക് പുറപ്പെട്ടു , കോളേജിന്റെ ഓപ്പോസിറ് ഭാഗത്ത് തന്നെ ഒരു ഷോപ്പ് ഉണ്ട്, ഒരു ബനിയൻ മാത്രമാണ് വേഷം , ഷർട്ട് അമാനക്ക് കൊടുത്തത് കൊണ്ട് അവന് ഒരു ഷർട്ടും അമാനക്ക് ഒരു ചുരിദാറും വാങ്ങണം, അമാന പാടാൻ തുടങ്ങുമ്പോയേക്കും തിരിച്ചു വരണം, അവൻ ദൃതിയിൽ ഓടി,

നെക്സ്റ്റ് കോഡ് നമ്പർ 25

അമാന നല്ല കോൺഫിഡറ്റോട് കൂടി തന്നെയാണ് പാടാൻ തുടങ്ങിയത്
പക്ഷെ എന്തോ ഒരു കുറവ് പോലെ, അതെ അത് റാസിഖിന്റെ കുറവ് തന്നെ, അവളുടെ കണ്ണുകൾ ആ സദസ്സിന്റെ മുക്കും മൂലയു പാഞ്ഞു പക്ഷെ അവൾ അന്വേഷിച്ച മുഖം മാത്രം അവരിൽ കണ്ടില്ല
കോളേജിൽ നിന്ന് വന്നവർ നിൽക്കുന്ന സ്റ്റലത്തേക്ക് അവൾ നോക്കി, എല്ലാവരും ഉണ്ട് അവിടെ ഒരാൾ ഒഴിച്ചു
ഇവൻ ഇത് എവിടെ പോയതാ, അവൾക്ക് വല്ലാതെ വിഷമം വന്നു, എന്നാലും നന്നായി തന്നെ പാടാൻ ശ്രമിക്കുന്നുണ്ട്,
അപ്പോയുണ്ട് അവളുടെ കോളേജിൽ നിന്നും വന്നവർ പലരും സദസ്സിൽ നിന്നും ഇറങ്ങുന്നു, എല്ലാരും പരസ്പരം എന്തെക്കെയോ പറയുന്നു, അവരൊക്കെ ഓഡിറ്റോറിയത്തിന്റ പുറത്ത് കൂട്ടം കൂട്ടമായി നിൽക്കുകയാണ്, ചിലർ ബൈക്കിൽ വന്ന് ചിലരെ പിറകിൽ കയറ്റി പോവുന്നുണ്ട്

അവൾ ഒരു വിധം പാടി അവസാനിപ്പിച്ചു, പെട്ടെന്ന് തന്നെ സ്റ്റേജിൽ നിന്നും പുറത്ത് ഇറങ്ങി , പുറത്ത് എത്തിയപ്പോൾ അവിടെ ആരെയും കാണുന്നില്ല, എന്ത് ചെയ്യും എപ്പോൾ , രസിഖിനെ വിളിച്ചിട് കിട്ടുന്നില്ല, മറ്റു പലരെയും ട്രൈ ചെയ്തു ആരും കാൾ എടുക്കുന്നില്ല

1 Comment

  1. മിഡ്‌നൈറ്റ് വെറ്റ്നെസ്സ്

    ഹലോ സന
    താങ്കളുടെ ഈ കഥ ഇയ്യാളുടെ പേര് വെച്ചുതന്നെ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നതിൽ വിരോധം ഉണ്ടോ?
    മറുപടി പ്രതീക്ഷിക്കുന്നു

Comments are closed.