BUNNY MAN [Sidh] 102

BUNNY MAN

Author : Sidh

ആദ്യമായാണ് കഥ ഇതുപോലെ ഇടുന്നത് എതെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ പറയണം


നേരം വെളുക്കുന്നതേ ഉള്ളു  റോഡുകൾ അധികവും വിജനമാണ് രാവിലെ ജോഗിങ്ങിനായി വന്ന കുറച്ച് ആളുകൾ മാത്രമേ ഉള്ളു

( ഒരു വലിയ വീട് )

ഗേറ്റ് തുറന്ന് ഒരാൾ ഇറങ്ങി വന്നു (40,45 വയസ് പ്രായം ) ആയാൾ റോഡിലേക്കറങ്ങി ഒടാൻ തുടങ്ങി . റോഡിലൂടെ പോകുന്ന ചിലർ അയാളെ morning wish ചെയ്യുന്നുണ്ട് അയാൾ തിരിച്ചും പറയുന്നുണ്ട് അയാൾ ഓടി വിജനമായ മരങ്ങളും കാടും നിറഞ്ഞ സ്ഥലത്ത് എത്തി പേടിപേടുത്തുന്ന നിശബ്ദതയും മഴപ്പെയ്തതുകൊണ്ട് കോടമഞ്ഞ് മൂടിയിരുന്നു സൂര്യകിരണങ്ങൾ പ്രകൃതിയിൽ പതിക്കുന്നതെ ഉള്ളൂ. സ്ഥിരം പോകുന്ന വഴിയായതിനാൽ അയാൾക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയിരുന്നില്ല പക്ഷേ കുറച്ച് നേരം കഴിഞ്ഞപ്പോൾ അയാൾക്ക് എന്തോക്കെയോ അസ്വസ്തകൾ തോന്നി തുടങ്ങി. പെട്ടന്നാണ് ആ നിശബ്ദയെ കീറി മുറിച്ചു കൊണ്ട് ഒരു ഗാനം കേൾക്കാൻ തുടങ്ങിയത് ആയാൾ ചുറ്റും നോക്കി ഒരാൾ പൊക്കത്തിൽ ഉള്ള പുല്ലുകളും അതിനേക്കാൾ ഉയരത്തിൽ ഉള്ള മരങ്ങളും മാത്രമേ കാണാൻ സാധിച്ചോളും. ആ ഗാനം എവിടെയോ കേട്ട് മറന്നത് പോലെ അയാൾക്ക് തോന്നി . പെട്ടന്ന് ആ ഗാനത്തനോപ്പം ഒരു പെൺകുട്ടിയുടെ കരച്ചിലും നിലവിളിയും കേട്ട് അയാൾ ഞെട്ടി പരിഭ്രാന്തിയോടെ ച്ചുറ്റും നോക്കി ഉറക്കെ വിളിച്ചു ‘ആരാടാ അത് പുറത്തേക്ക് വാടാ’ എന്ന് അലറി കൊണ്ട് ആ പാട്ട് കേൾക്കുന്ന ദിശയിലേക്ക് പോകാൻ തുടങ്ങി പെട്ടന്ന് ആ പാട്ട് നിന്നു ചീവിടിൻ്റെയും പക്ഷികളുടെയും ശബ്ദം മാത്രം അയാൾ ച്ചുറ്റും നിരിക്ഷിച്ചു. ആ വലിയ പുല്ലിനിടയിലൂടെ ആരോ നടന്നു പോകുന്ന ശബ്ദം കേൾക്കാൻ തുടങ്ങി അത് അടുത്ത് വരുന്നത് പോലെ പെട്ടന്ന് വീണ്ടും പെൺകുട്ടിയുടെ ശബ്ദവും ആ ഗാനവും അന്തരീക്ഷത്തിൽ പ്രതിധ്വനിച്ചു അയാൾ ഞെട്ടി ച്ചുറ്റും നോക്കി ഭയം അയാളെ ചെറുതായി കീഴടക്കാൻ തുടങ്ങി പുറകിൽ ആരോ നിൽക്കുന്നത് പോലെ അയാൾക്ക് തോന്നി റോഡിലേക്ക് നോക്കിയ അയാളുടെ ഹൃദയമിടിപ്പ് വർദ്ധിച്ചു സൂര്യപ്രകാശത്തിൻ്റെ വെളിച്ചത്തിൽ മുകളിലെക്ക് നീണ്ട ചെവികൾ ഉള്ള ഒരു രൂപം…. മെല്ലെ പുറകിലേക്ക് തിരിഞ്ഞ അയാൾ ഞെട്ടി തെറിച്ച് വീണു. മുയലിൻ്റെ തലയും മനുഷ്യൻ്റെ ഉടലും ഉള്ള ഒരു രൂപം കൈയിൽ വലിയ ഒരു മഴുവും ശരീരം മുഴവൻ കട്ടിയുള്ള എന്തോ കൊണ്ട് പൊതിഞ്ഞ്  അതിനു മുകളിൽ ഒരു പച്ച കോട്ട് ഇട്ടിരിക്കുന്നു വീതി കൂടിയ ശരീരത്തിന് ഇണങ്ങാത്ത രീതിയിൽ ആണ് ഇട്ടിരിക്കുന്നത് അതുപോലെ ഉള്ള കള്ളികളുള വലിയ പാൻ്റും ഉണ്ട് ചുവന്ന കണ്ണുകളും പേടിപ്പെടുത്തുന്ന ഒരു മുഖഭാവം ആയിരുന്നു അതിന് . അയാൾ പേടിയോടെ അതിനെ ന്നേക്കി നിന്നു ഒരു തരം വൃത്തികെട്ട മണം അയൾക്ക് കിട്ടി. ധൈര്യം സംഭരിച്ച അയാൾ വീണ്ടെത്തുനിന്ന് ചാടി എഴുന്നേറ്റ് അതിനു നേരെ ചീറി.  ‘ആരാടാ നാറി നീ കൂറേ നേരം ആയല്ലേ ആളെ വട്ടക്കുന്ന പരിപാടി നിനക്ക് ശെരിക്ക് അറിയില്ല ഈ തോമസിനെ ‘അയാൾ അത്രയും പറയുമ്പോഴും അവൻ ഒരു ഭാവവ്യത്യസവും ഇല്ലാതെ നിൽക്കുകയായിരുന്നു. അത് അയാളിലെ ഭയത്തിൻ്റെ അളവ് കൂട്ടി എന്നാലും അത് പുറത്ത് വരാതിരിക്കാൻ ശ്രദ്ധിച്ചു. പെടുന്നനെ ആ രൂപം സംസാരിച്ചു തുടങ്ങി’ അറിയാം തോമസ് നീ ആരാണ് എന്താണ് എന്ന് ഒരു പാട് പാപം ചെയ്തു നീ അതിൻ്റെ വിധി ഞാൻ നടപ്പിലാക്കും This Is your last day ‘ എന്ന് പറഞ്ഞ് വലിയ ശബ്ദത്തിൽ അലറി .തോമസിൽ ഭയം ഇരട്ടിയായി ഏങ്ങനെയെങ്കില്ലും രക്ഷപ്പെടണം എന്ന ചിന്ത വന്നു. ധൈര്യം സംഭരിച്ച് അയാൾ ഓടാൻ ആഞ്ഞതും അവൻ്റെ കൈയിലെ മഴു ഉയർന്ന് താഴ്ന്നിരുന്നു അയാളുടെ നിലവിളി അന്തരീക്ഷത്തിൽ ലയിച്ചു.

Tv News

” പ്രമുഖ ബിസിനസ്സ് മാനും മന്ത്രി വിശ്വാനാഥിൻ്റെ സുഹൃത്തുമായ തോമസ് ഫിലിപ്പിനെ കാണാതായി .കണതായിട്ട് ഏകദേശം 2 മണിക്കൂർ ആയി രാവിലെ ജോഗിങ്ങിന് പോയിട്ട് ഇതുവരെ തിരിച്ചെതാത്തിനെ തുടർന്ന് മകൻ ജോണി ഫിലിപ്പ് പോലീസിൽ പരാതി പെടുകയായിരുന്നു.”

തുടരും ……!

Sidh!

17 Comments

  1. ꧁༺അഖിൽ ༻꧂

    കഥ നാനായിട്ടുണ്ട്…

    പിന്നെ അപ്പുറം പബ്ലിഷ് ചെയ്യണമെങ്കിൽ മിനിമം 3പേജ് വേണം… അല്ലാതെ പബ്ലിഷ് ചെയ്യില്ല

      1. ꧁༺അഖിൽ ༻꧂

        Pic or video add ചെയ്യണമെങ്കിൽ അപ്പുറം submit ur story ഓപ്ഷനിൽ പോകുക അവിടെ ഒരു video ഉണ്ട് അതിൽ അപ്‌ലോഡ് ചെയേണ്ടത് എങ്ങനെ എന്ന് ഉണ്ട്….

        1. അത് മനസിലാവുന്നില്ല

  2. നന്നായിട്ടുണ്ട്

    പേജ് കൂട്ടാൻ ശ്രെമിക്കണം max ഒരു 10 എങ്കിലും

    1. Page kuttam bro

  3. സുജീഷ് ശിവരാമൻ

    ഹായ് സിദ്ധ… നല്ല എഴുത്താണ് വായിച്ചു കൊണ്ടിരിക്കാൻ രസമുണ്ട്… പിന്നെ പാരഗ്രാഫ് തിരിച്ചു എഴുതിക്കൊളോ… ചെറിയ ചെറിയ പാരഗ്രാഫ് ആണെങ്കിൽ വായന സുഖം കൂടും… ഇനിയും തുടർന്നെഴുതുക… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

  4. Nalloru starting aayirunnu ..
    Oru thriller movie kaanunna feeling kittyapolekkum adh theernu poyi …
    Pages koodthal aakiyaal vaayankaarum koodum …
    So nxt partin vendi wait cheyunnu …
    ??

    1. Thanks അടുത്ത പാർട്ട് എഴുതി തുടങ്ങിയിട്ടെ ഉള്ളു next Part Page കൂട്ടാം

  5. തുടക്കം ഗംഭീരം ആയി പക്ഷെ തുടങ്ങിയ അവിടെ തന്നെ നിൽക്കുകയും ചെയ്തു എന്ത് കമന്റ് ആണ് ഇടുക,
    ഒരു തുടർകഥ എഴുതുമ്പോൾ വായനക്കാരനെ പിടിച്ചിരുത്തുന്ന അല്ലങ്കിൽ മുൾമുനയിൽ നിർത്തുന്ന സ്ഥലത്ത് നിർത്തുക എന്നാലേ അടുത്ത ഭാഗം വായിക്കാൻ വായനക്കാർക്കും ഒരു ഉത്സാഹം കാണൂ
    തുടർച്ച ഉണ്ടാകട്ടെ, ആശംസകൾ…

    1. ആദ്യമായത് കൊണ്ടാണ് അടുത്ത ഭാഗം റെഡി ആക്കാം

  6. നല്ല എഴുത്ത് ആണ് എനിക്ക് ഇഷ്ടം ആയി പിന്നെ പേജ് കൂട്ടി എഴുതാൻ നോക്കണേ

    1. ശെരിആക്കാം ബ്രോ

  7. ബ്രോ തുടക്കം നല്ലതാണ്. ഇച്ചിരികൂടി പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക. ഒരു ത്രില്ലര് തുടർകഥ തന്നെ പ്രേതീക്ഷിക്കുന്നു . അടുത്ത പാർട്ട് വേഗം തന്നെ പോരട്ടെ.??✌??

    1. ഉടനെ അടുത്ത പാർട്ട്‌ വരും

  8. ഹേയ് sid,
    നല്ലൊരു ത്രില്ലറിന്റെ തുടക്കമായിരുന്നു? എങ്കിലും ഒരു തുടർക്കഥ ആവുമ്പോൾ, ഒരൽപം പേജ് കൂട്ടിയാലെ ഒരു അഭിപ്രായം പറയാൻ കഴിയൂ?
    എങ്കിലും, നല്ല എഴുത്ത്.. അടുത്ത ഭാഗത്ത് കാണാം??

    1. അടുത്ത ഭാഗം സെറ്റ് ആക്കാം

Comments are closed.