Blood and Dreams [Callisto] 34

അപ്പയും, മനു അങ്ങിളും, റഹീം അങ്കിളുമായിരുന്നു പണ്ടുതൊട്ടെ വലിയ കൂട്ട്.
അപ്പയുടെ ചൈൽഡ്ഹൂട് ഫ്രണ്ട്സായിരുന്നു
മനു അങ്കിളും , റഹീം അങ്കിളും. അതുണ്ടുതന്നെ ഞാൻ എന്റെ കുട്ടികാലം മുതൽ തന്നെ ഇവരെ കണ്ടാണ് വളർന്നത്.

“പിന്നെ പിന്നെ എന്നേം ഇവളേം ഇവിടന്നു ലെൻഡനിലേക്ക് കേട്ടു കെട്ടിച്ചതിന്റെ പിന്നിൽ അങ്കിളിന്റെ കയ്യുമുണ്ടെന്നെനിക്കറിയാം. ”

“ഹഹഹ… നിന്നെ വീണ്ടും പഴയപോലെ കാണാൻ പറ്റിയതിൽ എനിക്ക് സന്ദോഷമുണ്ടെടാ. അതിന്റെ എല്ലാ ക്രെഡിറ്റും മോൾക്ക്‌ മാത്രമുള്ളതാ ”

അങ്കിൾ നിളയെ നോക്കി പറഞ്ഞു. പക്ഷെ ആള് ഉറക്കംവന്നു കിളിപോയി നിൽക്കുവാ. അവളുടെ നിൽപ്പുകണ്ടു അങ്കിളെന്നോട് ചോദിച്ചു

” അല്ലടാ മോൾക്കെന്തുപറ്റി. വയ്യേ ഹോസ്പിറ്റലിൽ പോണോ ”

” വന്ന ചിരിയടക്കി ഞാൻ പറഞ്ഞു
എന്റെ പോന്നങ്കിളെ ആള് ഉറക്കംവന്നു നിൽക്കുവാ അല്ലാതെ വേറെ ഒരു പ്രോബ്ളവും ഇല്ല. ഇത്രയും നേരം ഫ്ലൈറ്റിൽ ഇരുന്നല്ലേ വന്നേ അതാ. അല്ല ഞങ്ങൾ വന്ന കാര്യം അങ്കിൾ എങ്ങനാ അറിഞ്ഞേ. ഞാൻ അങ്ങോട്ട്‌ വിളിക്കാൻ വരുവായിരുന്നു.”

” ഞാൻ ഇവിടെയുണ്ടായിരുന്നു. അപ്പോഴാ ആരോവന്നു റൂം വേണം ബുക്ചെയ്‌തിട്ടില്ല എന്ന് പറഞ്ഞത് റിസപ്ഷനിൽ നിന്നും കാൾ വന്നത് പിന്നെ നിന്റെം മോളുടെം പേര് കേട്ടപ്പോൾ ഒരു ഡൌട്ട് അതാ ഞാൻ ഇങ്ങു  വന്നേ. അല്ല നിങ്ങളെപ്പോഴാ ലാൻഡ് ചെയ്തേ.”

“എന്റെ പൊന്നങ്കിളെ ദാ ഇപ്പൊ ഒരു 30 മിനിട്സ് ആവും.അല്ല അങ്കിളെ റൂം കിട്ടോ. നല്ല പോലെ ട്ടയേർടാ.”
അപ്പൊത്തന്നെ റൂംബോയ് കീയുമായി വന്നു

“ശെരിയെടാ നിങ്ങൾപ്പോയി റസ്റ്റ്‌ ചെയ്യ്. നമ്മുക്ക് പിന്നെ കാണാം. ഇല്ലേ ഇപ്പൊ മോൾ ഉറങ്ങി താഴെ വീഴും.”

എന്റെ തോളിൽ തല വച്ചു നിൽക്കുന്ന നിളയെ നോക്കി അങ്കിളു പറഞ്ഞു. “അങ്കിളെ ഞങ്ങൾ വന്ന വിവരം അപ്പയോടൊന്നും പറയണ്ട ”
ശെരി നാളെ കാണാം എന്നും പറഞ്ഞു അങ്കിൾ പോയി.

പിന്നെ റൂംബോയ് ബാഗുമായി മുന്നേയും ഞാൻ നിളയെയും താങ്ങി പുറയും നടന്നു.
റൂം തുറന്നു ബാഗും ഉള്ളിലേക്ക് വച്ചു റൂംബോയ് പോയി. ഞാൻ നിളയെ ബെഡിൽ കിടത്തി അവളെ ഷൂസ് ഊരി മാറ്റി. പിന്നെ അവളോടൊപ്പം കയറി കിടന്നതേ ഓർമ്മയുള്ളൂ. ഷീണം കാരണം പെട്ടന്നുതന്നെ ഉറങ്ങി.

Updated: December 31, 2023 — 5:24 am

1 Comment

  1. Starting good. Waiting for next part..

Comments are closed.