Blood and Dreams [Callisto] 34

എയർപോർട്ടിൽ എത്തിയതും ഞാൻ ആദ്യം ബാഗുമെടുത്തു അകത്തേക്കുപോയി. നിള ജെന്നിഫറുമായി സംസാരിച്ചു അകത്തേക്കുവന്നു.
“കിച്ചു കുറച്ചു നേരമായി ഞാൻ ശ്രദ്ധിക്കുക നീ  ഓക്കേ അല്ലെ?”
അവളുടെ മുഖത്തു ചെറിയ ടെൻഷൻ ഉള്ളത് ഞാൻ കണ്ടു.അവളുടെ കയ്യ് മുറുകെ പിടിച്ചു.
“It’s nothing i am really ok. So don’t worry about it too much.
അവളും അൽപ്പം ഒക്കെ ആയി.

എയർപോർട്ടിലെ procedure എല്ലാം കഴിഞ്ഞു ഞങ്ങൾ ഫ്ലൈറ്റിൽ കയറി. കുറച്ചു സമയത്തിന് ശേഷം പൈലെറ്റിന്റെ അനോൺസ്മെന്റ് വന്നു പിന്നെ ഫ്ലൈറ്റ് ടേക്ക്ഓഫ്‌ ആയി.

നാടിനെ കുറിച്ചുള്ള ചിന്തകൾ  വീണ്ടും എന്റെ മനസ്സിൽ ഇരച്ചെത്തി. ഇങ്ങനെ ഒരു തിരിച്ചുപോക്ക് ഞാൻ പ്രേതീക്ഷിച്ചതല്ല. പക്ഷെ ഞങ്ങൾ ഇപ്പൊ പോയില്ലെങ്കിൽ അച്ഛനും അമ്മയും ഇനിയും വേദനിക്കും. ഞാൻ കാരണം അവരെല്ലാം ഇപ്പൊത്തന്നെ ഒരുപാട് അനുഭവിച്ചു ഇനിയും വേണ്ട.

നിള എന്റെ തോളിൽ തല ചായ്ച്ചു  കിടക്കുവായിരുന്നു, അവൾ എന്റെ കൈയിൽ മുറുകെ പിടിച്ചിട്ടുണ്ട്. ചെറിയ മയക്കിലാണ് അവൾ.ഞാൻ വിൻഡോയിലൂടെ പുറത്തേക്കു നോക്കിയിരുന്നു.പിന്നെ എപ്പോഴോ മയക്കത്തിലേക്കും.

രാത്രി ഒരു എട്ടരയോടടുപ്പിച്ചു ഫ്ലൈറ്റ് ലാൻഡ് ചെയ്തു. എയർപോർട്ടിൽ നിന്നും പുറത്തുവന്നു.
“ഡാ ഇനി ഇപ്പൊ എന്താ പ്ലാൻ, നേരം ഇത്രയും വൈകിയില്ലേ, ഇനി ഇപ്പൊ വീട്ടിലേക്കു പോണോ? ഒന്നാമതെ നല്ലപോലെ ഷീണിച്ചിരിക്കുവാ.

അവൾ പറയുന്നതും ശെരിയാണ് നല്ല ഷീണമുണ്ട് പിന്നെ നാടിലോട്ടു വരുന്ന വിവരം വീട്ടിൽ ഇതുവരെ പറയാത്തതുകൊണ്ട് ഈ രാത്രി അവരെ വിളിച്ചുവരുത്തനും തോന്നിയില്ല.
എന്റെ തീരുമാനം എന്താണെന്നറിയാൻ പുള്ളിക്കാരി എന്നെ സൂക്ഷിച്ചു നോക്കുന്നുണ്ട്.

” നീ വാ “. എന്നും പറഞ്ഞ്  ഞാൻ അവളെയും കൊണ്ട് ഒരു ടാക്സിയിൽ കയറി.

” ചേട്ടാ ഗ്രാൻഡ് ഹോട്ടൽ ” എന്ന് ടാക്സികാരനോട് പറഞ്ഞു.

അഞ്ചുമിനിറ്റിനു ശേഷം ടാക്സി ഒരു ഹോട്ടലിനു മുന്നിൽകൊണ്ട് നിർത്തി. ടാക്സിക്കി പണവുംനൽകി ബാഗുമെടുത്തു ഞങ്ങൾ ഹോട്ടലിനകത്തേക്കുനടന്നു. “അപ്പയുടെ ഫ്രണ്ട് റഹീം അങ്കിളിന്റെ ഹോട്ടലാനിത് “ഞാൻ നിളയോടായിപറഞ്ഞു.

നിള ബാഗുകളുമായി റിസെപ്ഷനിലെ വെയ്റ്റിംഗ് റൂമിലേക്ക്‌ പോയി. കിച്ചു റൂം സെറ്റുചെയ്യാനായി റിസപ്ഷനിലേക്കും. കുറച്ചുകഴിഞ്ഞു കിച്ചു നിളയുടുടെ അടുക്കലേക്കു വന്നു.
“എന്തായി റൂം കിട്ടിയോ ”
“ഇല്ല കുറച്ചൊന്നു വെയിറ്റ് ചെയ്യേണ്ടി വരും. പ്രീ ബുക്ക്‌ ചെയ്താലേ റൂം കിട്ടോളെന്ന്. പിന്നെ അവർ നോകാം വെയിറ്റ് ചെയ്യാൻ പറഞ്ഞു.”
” ശേ.. കിച്ചു എനിക്ക് നല്ല ഉറക്കം വരണോണ്ട്. പിന്നെ നല്ല പോലെ ട്ടയേർഡാ. ”
ക്ഷീണം അവളുടെ ശബ്ദത്തിൽ നല്ലപോലെ അറിയാൻ പറ്റുമായിരുന്നു.
” നീ പേടിക്കണ്ട ഞാൻ ഒന്ന് അങ്കിളിനെ വിളിച്ചുനോകാം.”
എന്നും പറഞ്ഞു ഞാൻ ഫോണുമെടുത്തു തിരിഞ്ഞതും ഒരാൾ ഞങ്ങളുടെ നേർക്കു നടന്നുവരുന്നത് കണ്ടു.
” റഹീം അങ്കിൾ ” ഞാൻ പറഞ്ഞു.
ഞാൻ നോക്കിനിന്ന സ്ഥലത്തേക്ക് നോക്കി നിളയും എഴുന്നേറ്റു. ഒരു അമ്പതിയഞ്ഞു വയസിനടുത്തു പ്രായം തോന്നിക്കുന്ന ഒരു മനുഷ്യൻ. എന്റെ അടുത്തുവന്ന അങ്കിൽ ഒന്നും മിണ്ടാതെ എന്നെ കെട്ടിപിടിച്ചു. ” എത്രനാളയാടാ കിറുക്കാ നീ പോയിട്ട്, നിനക്കൊന്നു വിളിക്കെങ്കിലും ചെയ്തുടായിരുന്നോ. ” എന്റെ തലക്കിട്ടു ഒന്ന് പതിയെ കൊട്ടികൊണ്ട് അദ്ദേഹം ചോദിച്ചു.

Updated: December 31, 2023 — 5:24 am

1 Comment

  1. Starting good. Waiting for next part..

Comments are closed.