Blood and Dreams [Callisto] 34

“അല്ല നീ എങ്ങോട്ടാ ഈ രാവിലെ ഓഫീസിലേക്കാണോ?.

ഞാൻ മറിച്ചൊന്നും ചിന്തിക്കാതെ മനസിൽവന്ന ചോദ്യം അവളോട്‌ ചോദിച്ചു.

“ഡാ വെറുതെ അർഗ്യൂ ചെയ്യാൻ ഇപ്പൊ ടൈം ഇല്ല നീ പോയി പെട്ടന് റെഡി ആയിവാ ”

ഒരുങ്ങുന്നതിനിടയിൽ അവൾ പറഞ്ഞു. അപ്പോഴാണ് ഞാനും നാട്ടിലേക്കു പോകുന്നകാര്യം ഓർത്തത്‌ ടൈം നോക്കിയപ്പോൾ ഏഴുമണി കഴിഞ്ഞു. പിന്നെ അതികം നിന്നു തിരിയാതെ ഞാൻ ബാത്‌റൂമിൽ പോയി കുളിച്ചു തിരിച്ചുവന്നപ്പോൾ റൂമിൽ ആരുമില്ലായിരുന്നു. എനിക്കിടാനുള്ള ഡ്രസ്സ്‌ ബെഡിൽ എടുത്തുവച്ചിട്ടുണ്ടായിരുന്നു. ഞാൻ ഒരു വൈറ്റ് ഷർട്ടും ബ്ലൂ ജീൻസും ,നിള ഒരു ബ്ലാക്ക് ജീൻസ് പിന്നെ ഒരു വുളൻ മെറ്റിരിയൽ ഷർട്ടും. പാക്കിങ് ഒക്കെ നേരത്തെ ചെയ്തിരുന്നതുകൊണ്ട് വേറെ ടെൻഷൻ ഒന്നും ഇല്ലായിരുന്നു. ഞങ്ങൾ അപ്പാർട്മെന്റും ലോക്ക്ചെയ്തു ബാഗുമായി പാർക്കിങ്ങിലേക്ക് നടന്നു.
“അല്ല നമ്മളെങ്ങനാ എയർപോർട്ടിൽ പോവുന്നെ നീ ക്യാബ് വല്ലോം പറഞ്ഞിട്ടുണ്ടോ?”
“ഇല്ല ജെന്നിഫർ വരും. She will drop us.”
“ശേ ജെന്നി വരോ, നിനക്കത് നേരത്തെ പറഞ്ഞൂടായിന്നോ. കുറച്ചൂടെ നല്ലപോലെ ഒരുങ്ങാമായിരുന്നു ”

ഞാൻ ഒരു നിരാശയയുടെ ഭാവം വരുത്തികൊണ്ട് നിളയോട് പറഞ്ഞു

“എവിടെ സാറിന്റെ മുഖം ഒന്ന് നോക്കട്ടെ,
ദേ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം അവളുവരുമ്പോൾ പിറകെ ഒലിപ്പിച്ചു നടന്നാലുണ്ടന്നോ നിന്റെ ആ തൂങ്ങികിടക്കുന്ന
സാധനം ഓടിച്ചുകളയും ഞാൻ, മനസിലായല്ലോ”.

എന്നോട് ചേർന്ന്നിന്നെന്റെ ചെവിയിൽ അതും പറഞ്ഞു എന്നെ ഉണ്ടകണ്ണുരുട്ടി പേടിപ്പിക്കുവാ കക്ഷി, ആ ഭീഷണിയിൽ ഞാൻ ചെറുതായി പേടിച്ചോ എന്നൊരു സംശയം, ഏയ്.

കുറച്ചു സെക്കന്റുകൾക്ക് ശേഷം, ഒരു പെൺകുട്ടി ഞങ്ങളുടെ അടുത്തേക്ക് വന്നു.ജെന്നിഫറായിരുന്നത്. ജെന്നിഫർ നിളയുടെ P. A ആണ്. മാത്രമല്ല നിളയുടെ വൺ ഓഫ് ദി ബെസ്റ്റ് ഫ്രണ്ട്. പുള്ളിക്കാരി ജനിച്ചതും വളർന്നതുമെല്ലാം ലെൻഡനിൽതന്നെയാണ്.

“Hay guys i am sorry I’m a bit late.”
(ഗയ്‌സ് സോറി ഞാൻ ഒരു അൽപ്പം ലേറ്റ് ആയിപോയി )
“Nah nah it’s fine we still got time ”
(ഇല്ല അതൊന്നും കുഴപ്പമില്ല നമുക്ക് ഇപ്പോഴും സമയമുണ്ട് )

പിന്നെ നമ്മൾ പെട്ടനുതന്നെ എയർപോർട്ടിലേക്ക് പോയി. ജെന്നിഫറാ യിരുന്നു ഡ്രൈവ് ചെയ്തത്. നിളയും ജെന്നിഫറും എന്തൊക്കെയോ സംസാരിക്കുണ്ടായിരുന്നു പക്ഷെ എനിക്ക് ഒന്നും സംസാരിക്കാനില്ലായിരുന്നു എന്റെ മനസുമുഴുവനും പേടിയോ സങ്കടമോ എന്ന് തിരിച്ചറിയാനാകാത്ത ഒരുവികാരം നിറഞ്ഞിരുന്നു.
എന്റെ എല്ലാ ഭവമാറ്റവും നിള ശ്രദിക്കുന്നുണ്ടായിരുന്നു. ഞാൻ അവളെ നോക്കിയപ്പോൾ എന്നെതന്നെ സൂക്ഷിച്ചു നോക്കുവായിരുന്നു അവൾ. ജെന്നിഫർ ശ്രെദ്ദിക്കുന്നില്ല എന്ന് ഉറപ്പുവരുത്തിയിട്ട് എന്തുപറ്റി എന്ന് ചോദിച്ചു. ഞാൻ അവളെ നോക്കി കണ്ണടച്ച് കാണിച്ചു പിന്നെ വീണ്ടും വിൻഡോയിലൂടെ പുറത്തുനോക്കിയിരുന്നു.

Updated: December 31, 2023 — 5:24 am

1 Comment

  1. Starting good. Waiting for next part..

Comments are closed.