Blood and Dreams [Callisto] 34

നിള : kichu is there any problem? അല്ല നിന്റെ ഫേസ് കണ്ടപ്പോൾ എന്തോ ഉള്ളപോലെ തോന്നി അതാ. നാളെ നാട്ടിലേക്കു പോകുന്നത് കൊണ്ടാണോ?

അതെ അവൾ പറഞ്ഞത് ശെരിയാണ്, നാട്ടിലേക്കു പോകാനുള്ള തീരുമാനം എടുത്തത് മുതലാണ് എനിക്ക് ഈ uneasiness.

” എന്താടാ നിക്കിയെ കുറിച്ചോർത്താണോ? “.

“അല്ല ഇന്നെന്തോ ഇമ്പോർട്ടൻറ് മീറ്റിംഗ് ഉണ്ടെന്നു പറഞ്ഞിട്ടെന്തായി.”

പെട്ടന് ആ സിറ്റുവേഷൻ ചെയ്ഞ്ജ് ചെയ്യാനായിട്ട് ഞാൻ അവളോട്‌ ചോതിച്ചു.
പെട്ടന് ഞാൻ അങ്ങനെ ചോദിച്ചതിന്റെ കാരണം അവൾക്കും മനസിലായിട്ടുണ്ടാകണം അവൾ പിന്നെ ഒന്നും എന്നോട് ചോദിച്ചില്ല. ഓഫീസിലെ കാര്യം എല്ലാം സംസാരിച്ചിരുന്നു.

അല്ല അപ്പൊ നമ്മൾ പോയാൽ ഓഫീസിലെ കാര്യങ്ങളൊക്കെആര് നോക്കും?. ഞാൻ ചോദിച്ചു.
“അയ്യോ ആരാ ഇത് ചോതിക്കുനെ, മോൻ എപ്പോഴെങ്കിലും ആ ഓഫീസിൽ വന്നിട്ടുണ്ടോ, വല്ല ഇമ്പോര്ടന്റ്റ്‌ മീറ്റിംഗിന്നോ അല്ലെങ്കിൽ എന്നെ ഡ്രോപ്പ് ചെയ്യാനോ അല്ലാതെ ?”

ഞാൻ അവളെ നോകി വെറുതെ ചിരിച്ചു.

നിള : കിണിക്കല്ലേ കിണിക്കല്ലേ.
ഓഫീസിലെ എല്ലാം മേനോൻ അങ്കിളും ജെന്നിഫറും നോക്കിക്കോളും, അല്ല നമ്മളിവിടെ വരുന്നതിനു മുൻപും അവർതന്നലോ എല്ലാം നോക്കിയിരുന്നത്.

ഞാൻ ഒന്നും പറഞ്ഞില്ല. ഞാൻ അവളെ എന്നോട് ചേർത്ത് ഇറുക്കി പിടിച്ചിരുന്നു.പിന്നെ ഒരു അസുഖകരമായ നിശബ്ദത അവിടെ നിറഞ്ഞു വന്നു, നിളതന്നെ ആ നിശബ്ദതയെ മുറിച്ചു.

നിള : കിച്ചു നമ്മളെ ഇപ്പൊ ലെൻഡനിൽ വന്നിട്ടു  ഏകദേശം ഒന്നര വർഷം ആയല്ലേ, ഇതുവരെ പിന്നെ നാട്ടിലേക്കു പോയില്ല. അതിനു നമുക്ക് നമ്മുടേതായകാരണങ്ങൾ ഉണ്ടായിരുന്നു. But this is your brothers marriage, so we must go.

ഞാൻ ഒന്നും പറയാതെ മുഖം അവളുടെ മാറിലോളുപ്പിച്ചു. നിളയുടെ വിരലുകൾ പതിയെ എന്റെ മുടിയിഴകളിൽ കൂടി തഴുകികൊണ്ടിരുന്നു. അവൾ പറയുന്നതെല്ലാം ശെരിയാണെഎന്നറിയാം എങ്കിലും എന്തോ.
ഞങ്ങൾ കുറച്ചു നേരംകൂടി അങ്ങനെതന്നെ ഇരുന്നു. നിള എന്നിൽനിന്നും അടർന്നു മാറാൻ നോക്കി.

“നോ നോ നോ ഇപ്പൊ പോവല്ലേ കുറച്ചുനേരം കൂടി ഇങ്ങനെ ഇരിക്ക് പ്ലീസ്.. ”

ഞാൻ പരമാവധി നിഷ്കളങ്കത  മുഖത്തു വാരി വിതറിക്കൊണ്ടാവളോട് പറഞ്ഞു.
പക്ഷെ എന്റെ നിഷ്കളങ്കതയെ പുച്ഛിച്ചു കൊഡാനവൾ എനിക്ക് മറുപടി തന്നത്.

നിള : അതെ നാളെ മോർണിംഗ് ആണ് ഫ്ലൈറ്റ്. രാവിലെ എഴുന്നേറ്റില്ലേൽ മോനെ ഇന്ന് എന്നെ അടിച്ചതിന്റെ പത്തുമടങ് ശക്തിയിൽ ഒരണ്ണം തരും ഞാൻ.

നിള ഒരു ഭീഷണിയുടെ സ്വരത്തിൽ എന്നെ നോക്കി പറഞ്ഞു. പക്ഷെ അതിൽനിന്നും നേരത്തെ കൊണ്ട അടി പുള്ളിക്കാരിക്ക് നല്ല പോലെ ഏറ്റു എന്നെനിക്കു മനസിലായി.

Updated: December 31, 2023 — 5:24 am

1 Comment

  1. Starting good. Waiting for next part..

Comments are closed.