Blood and Dreams [Callisto] 34

Blood and Dreams

Author : Callisto


 

Dear fellow readers ആദ്യമായാണ് ഒരു കഥയെഴുതുന്നത്. അതിന്റെതായ പോരായ്മകളുണ്ടെന്നറിയാം, ഇനിയും ഇമ്പ്രൂവ് ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച്  ഒരുപക്ഷെ എനിക്ക് പറഞ്ഞുതരാൻ നിങ്ങള്ക്ക്  കഴിയും.
So please give me some feedback

??: ????????

കിച്ചു, അമ്മയും അച്ഛനും ചേച്ചിയും എല്ലാവരും നിന്നെ ഒരുപാട് സ്നേഹിച്ചതല്ലേ, നിന്നെ വിശ്വസിച്ചതല്ലേ. But you just killed them, you made me an orphan. Now you are the reason for my death too. ഞങ്ങളുടെ എല്ലാവരുടെയും മരണത്തിന്റെ ഉത്തരവാദി നീ മാത്രമാണ്. You KILLED US ”
അത്രയും  പറഞ്ഞവൻ അവന്റെ കയ്യിലുണ്ടായിരുന്ന ഗൺ അവന്റെ നെറ്റിയോട് ചേർത്ത് ട്രികർ ചെയ്തു,
നിക്കി………..

ഒരു ഞെട്ടലോടെ ഞാൻ ഉറക്കത്തിൽ നിന്നും പിടഞ്ഞെണീച്ചു. നന്നായി വിയർക്കുന്നുണ്ടായിരുന്നു. കണ്ടത് വെറും സ്വപ്നം ആണെന്ന് മനസിലായെങ്കിലും. മനസിലെവിടെയോ ഒരു വല്ലാത്ത വേദന. ഉണങ്ങിതുടങ്ങിയ മുറിവുകളിൽ നിന്നും വീണ്ടും രക്തം പൊടിയുന്നപോലെ.

മനസ് അൽപ്പം ഒന്ന് ശാന്തമായപ്പോൾ ഞാൻ ചുറ്റും നോക്കി. അപ്പോഴാണ് കട്ടിലിൽ എന്നോട് ചേർന്ന് കിടക്കുന്ന നിളയെ കണ്ടത്.  ഫോൺ എടുത്തു സമയം നോക്കി വൈകുന്നേരം ഏഴുമണി ആയി .  ഓഫീസിൽനിന്നും വന്ന അതെ വേഷത്തിൽ തന്നെയാണ് പുള്ളികാരിയുടെ കിടപ്പ് . അവൾ വന്നതോ ഒന്നും ഞാൻ അറിഞ്ഞില്ല, അല്ല ഞാനും നല്ല ഉറക്കമായിരുന്നാലോ.

അവളെ ഉണർത്താതെ ഞാൻ പതിയെ എഴുന്നേറ്റു. ബാത്‌റൂമിലേക്ക് പോയി, തണുത്ത വെള്ളത്തിൽ മുഖം കഴുകിയപ്പോൾ എന്തോ നല്ല സമാധാധാനം. ഞാൻ പിന്നെ പതിയെ കിച്ചനിലേക്കുനടന്നു. കോഫി രണ്ടു കപ്പിലുമാക്കി തിരികെ ബെഡ്റൂമിലേക്ക് നടന്നു.

‘ഞാൻ ബെഡ്റൂമിൽ ചെന്നപ്പോഴും അവൾ എഴുന്നേറ്റിട്ടിലായിരുന്നു. എന്റെ പില്ലോയും കെട്ടിപിടിച്ചായിരുന്നു അവൾ കിടന്നിരുന്നത്,

” നിള.. നിളാ… വെക്കപ്പ്, ഡീ എഴുന്നേൽക്കാൻ”.
“കിച്ചു ജസ്റ്റ്‌ ഗിവ് മി ഫൈവ് മോർ മിനിട്സ് ”

ഉറക്കച്ചടവിൽ അങ്ങനെ പറഞ്ഞുകൊണ്ടവൾ പില്ലോയെ ഇറുക്കിപിടിച്ചു വീണ്ടും കിടന്നു,

“ഇല്ല മോളെ അഞ്ചു മിനിറ്റ് പോയിട്ട് ഒരു സെക്കന്റ്‌ പോലും ഇല്ല, ജസ്റ്റ്‌ ഗെറ്റപ്പ് യാർ.”

എവിടുന്നു ഇനി ഈ ലോകം മുഴുവനും നശിച്ചാലും എഴുന്നേൽക്കില്ല എന്ന മട്ടിലാ അവൾ. പക്ഷെ അതുകണ്ടപ്പോൾ എനിക്ക് ചെറിയ ഒരുതമാശ തോന്നി, ഞാൻ കപ്പ്‌ മേശയിൽ വച്ചിട്ട്. അവളുടെ പിറകിൽ പോയി നിന്നു, എന്നിട്ടവളുടെ കുണ്ടി നോക്കി ഒരാടിവച്ചുകൊടുത്തു  ഠപ്പേ…. പതിയെ അടിക്കണം എന്നെ വിചാരിച്ചുള്ളൂ പക്ഷെ അടിച്ചപ്പോൾ കയ്യുടെ സ്പീഡ് കുറക്കാൻ പറ്റിയില്ല.

Updated: December 31, 2023 — 5:24 am

1 Comment

  1. Starting good. Waiting for next part..

Comments are closed.