Black Mask [J&N riders] 80

“ഞങ്ങൾ നിങ്ങളെ കൊണ്ടു പോകുവാൻ വന്നവരാണ്”

ആ വാക്കുകൾ അവസാനിച്ചു കഴിഞ്ഞപ്പോൾ പെട്ടന്ന് തന്നെ മുറിയിലെ light ഓണ് ആയി.

അപ്പോൾ അവർ കണ്ടതു ചുവന്ന വേഷവും ചുവന്ന മസ്‌ക്കും ധരിച്ച ആയുധ ധരികളുടെ കൂടെ കറുത്ത വേഷമണിഞ്ഞ കറുത്ത മസ്‌കും ധരിച്ച കരുത്തനായ ഒരു യുവാവിനെ. അതും ഒരു ninja style തന്നെയായിരുന്നു.കണ്ടിട്ടു അവരുടെ ലീഡർ ആണെന്നു തോന്നുന്നു.

പാസ്റ്റർ: അതേ വിളച്ചിലെടുക്കാതെ ഇവിടുന്നു വിട്ടോണം എല്ലാം.ഇതു MLA വീരഭദ്രന്റെ സ്ഥലമാ…ജീവനോടെ ഒന്നും പുറത്തു പോവില്ല..ഇപ്പോൾ വരും അദ്ദേഹം.

ഇതു കേട്ടപ്പോൾ ലീഡർ അട്ടഹസിച്ചു ചരിച്ചു കൊണ്ടു

ലീഡർ: ഹാ ഹാ…??.അതിനിപ്പോൾ അവൻ ലാബിൽ എത്തിയിട്ടുണ്ടവും.

അതു പറഞ്ഞു കഴിഞ്ഞ ശേഷം ആ കറുത്ത മുഖംമൂടി തന്റെ അനുയായികളോട് കൈ കൊണ്ട് ഒരു ആംഗ്യം കാണിച്ചു.

പെട്ടന്നായിരുന്നു സ്വാമിയുടെയും പാസ്റ്ററിന്റെയും ഉസ്താദിന്റെയും പുറകിൽ നിന്നവർ ഒരു തുണിയിൽ എന്തോ അവരെ മണപിച്ചത്. നിമിഷ നേരംകൊണ്ടുതന്നെ മൂവരും ബോധം കെട്ടു വീണു.മൂവരെയും അനുയായികൾ എടുത്തു കൊണ്ട് തങ്ങളുടെ ലീഡറുടെ കൂടെ പരീക്ഷണശാലയിലേക്കു. അതേ മൂന്നു ശരീരവും ഇഞ്ചിഞ്ചായി വെട്ടി നുറുക്കുവാൻ.


MLA house

ഇന്നത്തെ ചില പ്രധാന ചർച്ചകൾക്ക് വേണ്ടി സ്വാമിയും പാസ്റ്ററും ഉസ്താത്തിന്റെയും അടുത്തേക്ക് പോകുവാൻ ഇറങ്ങുകയായിരുന്നു വീരഭദ്രൻ MLA. പെട്ടന്നു തന്റെ പുറകിൽ എന്തോ അനങ്ങുന്ന പോലെ തോന്നി വീർഭദ്രന്. തിരിഞ്ഞു നോക്കിയപ്പോഴാണ് കാണുന്നത് വെള്ള കളറിൽ ഹെൽമറ്റും ninja വേഷവുമണിഞ്ഞ ഒരു യുവതി തന്റെ പിറകിൽ തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ടിരിക്കുന്നത്. അതു കണ്ടപ്പോൾ വീർഭദ്രൻ അവളോടായി

വീരഭദ്രൻ: ആഹാ ഇതെന്ത് ഈ വേഷത്തിൽ. എന്നാലും നീ ഇങ്ങനെ ഒരു സർപ്രൈസ് തരുമെന്ന് വിചാരിച്ചില്ല. എന്തായാലും നിന്റെ കഴിഞ്ഞിട്ടേ ഞാൻ ഇന്ന് പോവുന്നൊള്ളു.അതു പറഞ്ഞു കഴിഞ്ഞു അവളുടെ അടുത്തേക്കു പോകുവാൻ തുനിഞ്ഞ വീരുവിന് വീണ്ടും തന്റെ പുറകിൽ ഒരു ശബ്ദം കേട്ടതു പോലെ തോന്നി. തിരിഞ്ഞു നോക്കിയപ്പോൾ അവിടെ ആരെയും കണ്ടില്ല. അതു മൈൻഡ് ചെയ്യാതെ മുന്നോട്ടു നോക്കിയപ്പോൾ കാണുന്നതു തന്റെ മുന്നിൽ ബ്ലാക്ക്‌ ഹെല്മറ്റ് ധരിച്ച ഒരു യുവാവ്. അവൻ ഉടൻ തന്നെ വീരുവിനെ ഒരു തുണി മണപ്പിച്ചു.നിമിഷം നേരം കൊണ്ട് വീരു ബോധം കെട്ടു വീണു. വീരുവിനെയും എടുത്തുകൊണ്ടു ആ കറുത്ത ഹെല്മറ്റ് ധാരി പുറത്തേക്കു പോയി. ഇതെല്ലാം കണ്ടുകൊണ്ടു വെള്ള ഹെല്മറ്റ് കാരി റൂമിന്റെ ഒരു മൂലയിൽ നിൽക്കുന്നുണ്ടയിരുന്നു.


രാവിലെ തന്റെ workout കഴിഞ്ഞു കുറച്ചു നേരം TV യിൽ ന്യൂസ് കാണുവാൻ ഇരിക്കുകയായിരുന്നു കമ്മീഷണർ ലാവണ്യ ജോർജ്. പെട്ടന്നായിരുന്നു ന്യൂസ് ചാനലിൽ വന്ന പ്രധാന വാർത്ത അവൾ കേൾക്കുവാൻ ഇടവന്നത്.ഉടനെ തന്നെ ACP അനിരുദ്ധനെ ഫോണിൽ ബന്ധപ്പെടുവാൻ അവൾ തീരുമാനിച്ചു.


ഒരു ഒഴിഞ്ഞ പ്രദേശത്തുള്ള ഒരു ബംഗ്ളാവ്.കണ്ടിട്ടു താനെ ഒരു പ്രേത ഭവനം പോലെയുണ്ട്. അവിടെ കസേരകളിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു ഉസ്താദിനേയും സ്വാമിയെയും പാസ്റ്ററിനേയും.തൊട്ടപുറത് MLA വീരഭദ്രനെയും. പെട്ടന്ന് നാലുപേരും തങ്ങളുടെ മയക്കം വിട്ടു ഉണർന്നു തുടങ്ങി. നാലുപേരും മുന്നോട്ടു നോക്കിയപ്പോൾ കാണുന്നത് തങ്ങളെ സൂക്ഷിച്ചു നോക്കിക്കൊണ്ടിരിക്കുന്ന കറുത്ത ഹെൽമെറ്റ് ധരിച്ച  കരുത്തനായ ഒരു യുവാവ്. പെട്ടന്നാണ് ആ യുവാവ് അവരോടു സംസാരിച്ചു തുടങ്ങിയത്

യുവാവ്:ഒട്ടും പ്രതീക്ഷിച്ചില്ലല്ലേ നമ്മൾ തമ്മിൽ വീണ്ടും കാണുമെനുള്ളത്

വീരഭദ്രൻ: ഡാ മോനെ… നീ ആരോടാ കളിക്കുന്നത് എന്നു നിനക്കു അറിയില്ല.മര്യാദക്ക് ഞങ്ങളെ അഴിച്ചു വിടണം ഇല്ലായെങ്കിൽ നീ അരിയും ഞാൻ ആരെന്നു

യുവാവ്: അതിനു നാളത്തെ സൂര്യോദയം നീയൊക്കെ കണ്ടിട്ടുവേണ്ടേ…

അതു പറഞ്ഞു കഴിഞ്ഞു ആ യുവാവ് തന്റെ കറുത്ത ഹെല്മറ്റ് അഴിച്ചു.പെട്ടന്ന് അവന്റെ മുഖം കണ്ടപ്പോൾ നാലുപേരും കൂടെ

“നീയോ…??”

16 Comments

  1. ??????

  2. നല്ല തുടക്കം. സസ്പെൻസ് നല്ലോണം ഉണ്ട്.സ്നേഹം❤️

    1. Thank you

  3. Nalla thudakam..pages kooti next part vannote

    1. Thank you.Sure

  4. Adipoli thudam thanne❤️❤️
    oru intresting story thannee apol vayikam enthayaluum waiting 4nxt part❤️❤️?

    1. Thank you

  5. Thank you

  6. ഞങ്ങളുടെ ആദ്യത്തെ ഒരു പരീക്ഷണമാണ് ഇതു.ഞങ്ങൾ രണ്ടുപേർ(jacqueline & night rider) (j&N)ഒന്നിച്ചാണ് എഴുതുന്നത്. ഇതു പെട്ടന്നുള്ള ഒരു തുടക്കമായതുകൊണ്ടു ചില ഭാഗങ്ങളിൽ അക്ഷരത്തെറ്റുകൾ ഉണ്ട്.കാരണം മലയാളം അത്രക്ക് എഴുതി ക്ഷീലമില്ലതോണ്ടാണ്.അടുത്ത ഭാഗം കൂടുതൽ പേജുകൾ ഉൾപ്പെടുത്തി ഇടുന്നതാണ്.അതിനോടൊപ്പം night rider ന്റെ നിലോഫറിന്റെ ബാക്കി ഭാഗങ്ങളും വരുന്നതാണ്. എല്ലാവരുടെയും പ്രാർത്ഥനയും സപ്പോര്ട്ടും പ്രതീക്ഷിക്കുന്നു
    J&N riders

  7. ഇന്ട്രെസ്റ്റിംഗ് ?

    1. Thank you

  8. Interesting presentation

    1. Thank you

      1. Poli sanam bro continue

Comments are closed.