ഭദ്ര [Enemy Hunter] 2145

“അതൊക്കെ വെല്ല്യ വെല്ല്യ… എഴുത്തുകാർക്ക് പറഞ്ഞിട്ടുള്ള പ്രശ്നങ്ങളല്ലേ.. എന്നെ അലട്ടുന്നത് മറ്റുപലതുമാണ്”

“എന്ത് “ അവളുടെ മുഖമൊരു ചോദ്യചിഹ്നമായി

“ വീട്ടുകാരുടെ കല്യാണലോചന …കുറഞ്ഞുവരുന്ന സേവിങ്സ്…എല്ലാത്തിലിമുപരി ഈ എഴുതൊക്കെ എനിക്ക് പറഞ്ഞിട്ടുള്ള പരുപാടി ആണോന്ന് ഒരു സംശയം. ഒരുമാസമായി ഒരു വാക്കുപോലും എഴുതാൻ പറ്റീട്ടില്ല “

“ഒരുപക്ഷെ നീ മുൻപ് പറയാറുള്ള പോലെ കഥകൾ നിന്നെ തേടി വരുകയല്ലേ പതിവ്. അടുത്ത കഥയ്ക്കുള്ള സമയമായിട്ടുണ്ടാവില്ല… നീ ഡെസ്പ്പാവല്ലേ “അവളെന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

“അത് പോട്ടെ എന്താണ് ഭവതിയുടെ അഗമനോദ്ദേശം? “

“അത് പിന്നെ എറണാകുളം വരയൊന്ന് വരേണ്ട ആവശ്യമുണ്ടായിരുന്നു… അപ്പൊ നിന്നെയൊന്ന് കാണാന്നു വെച്ചു

“മാഡം… എറണാകുളത്തിന്നു ഇങ്ങോട്ട് നൂറ്റാമ്പത് കിലോമീറ്ററുണ്ട് “

“അത്… പിന്നെ നിന്നെയൊന്ന് കാണാൻ തോന്നി വന്നു “ അവൾ കൊഞ്ചി

“എന്തായിരുന്നു എറണാകുളത്ത് പരുപാടി “

“ഒരു ടാറ്റൂ ചെയ്യാൻ പോയതാ “അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു

“ഈ ശരീരത്തിൽ ഇനി ടാറ്റൂ ചെയ്യാൻ വല്ലിടവും ബാക്കിയുണ്ടോ?. കഴുത്തിൽ കാലിൽ കയ്യിൽ എല്ലായിടത്തും ആയില്ലെ” ചെറിയൊരു പരിഹാസത്തോടെ ഞാൻ ചോദിച്ചു

“നീ കാണാത്ത ഇടങ്ങളും എന്റെ ശരീരത്തിലുണ്ടെടാ “ഞാൻ മനപ്പൂർവ്വം അവളുടെ കള്ളചിരിയിൽ നിന്ന് വിട്ടോഴിഞ്ഞു.

“നീ വന്നതിന്റെ കാര്യം പറ “ ഞാൻ വിഷയം മാറ്റി

“നിന്നോട് ഒരു കഥപറയണം എന്നുതോന്നി “

“ആഹാ നിങ്ങൾ കോർപറേറ്റേകൾക്കും സാഹിത്യമൊക്കെ വശമുണ്ടോ”

“അങ്ങനെ അങ്ങ് പുച്ഛിക്കെല്ലേടാ.. ഒന്നില്ലേലും കുറെ നാള് അരിവാങ്ങീതല്ലെ “

“അത് കള നീ കാര്യം പറ “

“രണ്ടുമാസം മുന്നേ ഞാൻ സൈമണിന്റെ കൂടെ ഒരു റോഡ് ട്രിപ്പ് പോയില്ലെ”അവൾ സിഗറേറ്റ് കുതികെടുത്തിക്കൊണ്ട് എന്നോട് ചോദിച്ചു.

“ഉവ്വ….. ചെന്നൈ ടു കൊൽക്കട്ട”

“ആഹാ.. നിനക്ക് ഓർമ്മയുണ്ടല്ലേ…അന്ന് ബുവനേശ്വർ കൊൽക്കട്ട ഹൈവേയിൽ ഞങ്ങൾ ഒരു രാത്രി സ്പെൻഡ്‌ ചെയ്തു.വിജനമായ ആ വഴിയിൽ.ചുണ്ടുകളിൽ മുറുക്കാൻ കറയും…വായിൽ നുരയ്ക്കുന്ന ബാങ്ങുമായി . വഴിയരികിലെ കത്തുന്ന വിറകിൽ നിന്ന് തീക്കാഞ്ഞുകൊണ്ട് ഒരു കിളവി ഞങ്ങളോട് പറഞ്ഞ കഥയാണ് എന്നെ ഈ അതിരാവിലെ നിന്റെയടുത്ത് എത്തിച്ചത് “

20 Comments

  1. v̸a̸m̸p̸i̸r̸e̸

    വേട്ടക്കാരാ,???

    “ഭദ്ര” ആ പേരിലെ കൗതുകം തന്നെയാണ് ഇത് വായിക്കാൻ എന്നെ പ്രേരിപ്പിച്ച പ്രധാന ഘടകം…

    “അധർമ്മം ധർമ്മത്തെ കീഴടക്കുമ്പോൾ
    ധർമ്മ-സംസ്ഥാപനത്തിനായി ദൈവം
    അവതരിക്കും.” അത് പ്രപഞ്ച സത്യമാണ്…!!

    നല്ല രസമുള്ള എഴുത്ത്, ഒത്തിരി ഇഷ്ട്ടായിട്ടോ…
    തുടർന്നും മനോഹരമായ രചനകൾ എഴുതാൻ സാധിക്കട്ടെ…!!

    -vaмpιre

  2. ഖുറേഷി അബ്രഹാം

    പെണ്ണ് ധരിച്ചിരിക്കുന്ന വസ്ത്രത്തിൽ നിന്നും അവളുടെ ചെറിയ ഒരു ഭാഗം വെളിവായൽ കാമ വേറിയോടെ നോക്കുന്ന ആളുകൾ ഉള്ള നാടാണ് നമ്മുടേത്. പക്ഷെ അതിനുള്ള കുറ്റം എല്ലാം ചാർത്തുന്നത് സ്ത്രീകളുടെ മേലിലും. എന്നാൽ നേരെ ആകേണ്ടത് ഇവന്മാരുടെ ഒക്കെ മനസ്സിൽ ഉള്ള ചിന്തകളെ ആണ്. ദെയ്‌വം എപ്പോളും നിശബ്തൻ ആകും. അത് എന്ത് കൊണ്ടാണ് എന്നു ചോദിച്ചാൽ അതിനുള്ള ഉത്തരം എന്റെ കയ്യിൽ ഇല്ല.

    കഥ വളരെ അതികം ഇഷ്ടമായി. അവളെ ബോഗികൻ വന്ന സമയത്ത് ദെയ്‌വം പ്രത്യക്ഷ പെട്ടു എന്ന് വായിച്ചപ്പോൾ പല വികാരങ്ങളും തോന്നി, അതിനതികം ആയുസ് ഉണ്ടായില്ല. പക്ഷെ ഒളിഞ്ഞു നിന്നിരുന്ന ഭദ്രയെ കണ്ടപ്പോൾ സന്തോഷമായി. കഥ നല്ല രീതിയിൽ അവതരിപ്പിച്ചു.

    | QA |

    1. അഭിപ്രായത്തിനു നന്ദി സഹോദരാ ???

  3. nice writing . Iniyum ഇങ്ങനത്തെ കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു സ്നേഹത്തോടെ❤️

    1. നന്ദി ???

  4. നല്ലെഴുത്ത്, ഭദ്രയിൽ നിന്ന് ഭദ്രകാളിയിലേക്ക് ഉള്ള പ്രയാണം, ഗംഭീരമായിരുന്നു, എഴുത്തും നന്ന്, ആശംസകൾ…

    1. വളരെ നന്ദി ???

  5. അടിപൊളി ആയിട്ടുണ്ട്.. നല്ല തീം.. ആശംസകൾ

    1. നന്ദി ♥️♥️♥️

  6. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️

  7. പെണ്ണെ ന്നാൽ കാമം തീർക്കുന്ന വസ്തുവാണ് എന്നാ പലരുടെയും വിചാരം അങ്ങനെ യുള്ളവർക്ക് ദൈവം തന്നെ ശിക്ഷ നൽകും

    ഓരോ സ്ത്രിയിലും ഭദ്രയുണ്ട്….

    1. സത്യം ??

  8. ????????

Comments are closed.