ബീജം 2188

അവർ കരച്ചിലിന്റെ വക്കത്തു എത്തി. യാഥാർത്ഥ്യങ്ങളെല്ലാം മനസ്സിലാക്കാനുള്ള പക്വത അവൻ കൈവരിച്ചിരുന്നില്ല. അന്ന് അവനു  അതിന്റെ പൂർണമായ അർഥം അറിയാനുള്ള  പാക്വത ആയിട്ടുണ്ടായിരുന്നില്ല താൻ ഏറെ ബഹുമാനിയ്ക്കുന്ന ഒരു ചേച്ചിയുടെ  തകർന്ന മനസ്സിനു മുമ്പിൽ അവരുടെ അഭ്യർത്ഥന അവന് തിരസ്കരിക്കാൻ കഴിഞ്ഞില്ല…

ഇത്രയും പറഞ്ഞതിന് ശേഷം അവൻ തുടർന്നു

“അഭിമാന ക്ഷതം ഭയന്ന് ജനിച്ച ഉടനെ കുഞ്ഞുങ്ങളെ കുപ്പത്തൊട്ടിയിൽ കളയുന്നവർ ഉണ്ടാകും .പക്ഷെ ഞാൻ കരുതുന്നത് എന്ത് സംഭവിച്ചാലും ആരുടെ ഒക്കെ അഭിമാനം നഷ്ട്ടപെട്ടാലും അതിനേക്കാളും ഒക്കെ വിലയുണ്ട് ആ കുഞ്ഞിന്റെ ജീവിതത്തിനും ,ജീവനും ..അത് കൊണ്ട് ദയവായി ആ കുഞ്ഞിനെ എനിയ്ക്കു തരാൻ കനിവുണ്ടാകണം ..അത് അനാഥയല്ല ..അത് എന്റെ കുട്ടിയാണ് പ്ലീസ് .”

അവൻ തേങ്ങി കരഞ്ഞു. ഇത് കണ്ട എല്ലാരുടെയും മനസ്സ് അലിഞ്ഞു .ദിവ്യ ഓടി അവന്റെ അടുക്കലേക്കു പോയി അവനെ ആശ്വസിപ്പിച്ചു .

ഡി.എൻ.എ  ടെസ്റ്റ് നടത്തി റിസൾട്ട് പോസിറ്റീവ് ആയാൽ പ്രസാദിന് കൈമാറാൻ കോടതി വിധി വന്നു.

അങ്ങനെ ഫാത്തിമയും അവരുടെ ജീവിതത്തിലേക്ക് കടന്നു വന്നു. ഒരു ദിവസം ദിവ്യ ചോദിച്ചു .

” എന്നോട് ഇതൊക്കെ നേരത്തെ തുറന്നു പറഞ്ഞിരുന്നെങ്കിൽ പകുതി ഭാരം കുറയ്കാമായിരുന്നില്ല?”

ഞാൻ അത് പറയാതെ തന്നെ നിനക്ക് എന്നെ സംശയമായി .പിന്നെ ഈ കാര്യങ്ങളൊന്നും ആരും അറിയാതെ തന്നെ അവളെ എങ്ങനെ എങ്കിലും സ്വന്തമാക്കാനായിരുന്നു എന്റെ ശ്രമം .കാരണം എന്തൊക്കെ പറഞ്ഞാലും നമ്മുടെ സമൂഹം അംഗീകരിയ്ക്കില്ല .അവർക്കു മുന്നിൽ ആനി സിസ്റ്റർ പെഴച്ചവളാകും  ..പക്ഷെ അതിനേക്കാൾ ഒക്കെ ഉപരിയാണ് ഒരു പാവം പെൺകുഞ്ഞിന്റെ ജീവിതം എന്ന് തോന്നിയപ്പോൾ ആണ് ഞാൻ അത് പറഞ്ഞത്.

THANKS

AJEEM SHA

Writer, Blogger. Lives in Dubai. From Pathanapuram.

Updated: November 27, 2017 — 11:13 am

2 Comments

  1. സുദർശനൻ

    വളരെയേറെഇഷ്മായി.ഇത്തരംകഥകള്‍തുടര്‍ന്നുംവരട്ടെ.

  2. നല്ല അവതരണം ഇനിയും ഇത് പോലെയുള്ള സൃഷ്ടികൾ പ്രതീക്ഷിക്കുന്നു

Comments are closed.