ബീജം 2188

അവരുടെ കണ്ണീരിനു മുൻപിൽ പിടിച്ചു നിൽക്കാനാകാതെ അവനവർക്ക് ഒരു നോർമൽ റിപ്പോർട്ട് കൊടുത്തു .

“ഇത് പ്രസാദ് ആരോടും പറയരുത്. നമ്മൾ രണ്ടാളും അറിഞ്ഞാൽ മതി പ്ലീസ്” .എന്ന് മാത്രം പറഞ്ഞ് അവർ പോയി .

അടുത്ത വെള്ളമടി വേളയിൽ അവൻ അവന്റെ ആത്മാർത്ഥ സുഹൃത്തിനോട് ആ സംഭവം വിവരിച്ചു .കൂടെ ഒരു ചോദ്യവും. ഇനി അവർ ഇൻഡൈറക്ടായി എന്റെ സഹായം വല്ലതും ചോദിച്ചതാകുമോ ?

അവനപ്പോൾ തന്നെ അവന്റെ  സംശയം മാറ്റി കൊടുത്തു  . ആനി സിസ്റ്ററിന്റെ മുഴുവൻ ഹിസ്റ്ററിയും അവൻ വിവരിച്ചു .അവനു ആ പ്രദേശത്തുള്ള കാണാൻ കൊള്ളാവുന്ന എല്ലാ പെണ്ണുങ്ങളുടെയും ഹിസ്റ്ററി അറിയാം .

നിസാർ എന്നൊരു ചെറുപ്പക്കാരൻ, അവന്റെ സുഹൃത്തു മനീഷിന്റെ  കാലൊടിഞ്ഞു ആശുപത്രിയിൽ അഡ്മിറ്റ് ആയപ്പോൾ  കൂടെ നിൽക്കാൻ വന്നതാണ് .അവിടെ നഴ്സിംഗ് സ്റ്റേഷനിൽ ഉണ്ടായിരുന്നതാകട്ടെ നമ്മുടെ ആനി സിസ്റ്ററും .അയാളുടെ കാലിലെ മുറിവ് മാറി പോയപ്പോൾ നഴ്സിംഗ് സ്റ്റേഷനിൽ ഉണ്ടായിരുന്ന ആനി സിസ്റ്ററിന്റെയും നിസാറിന്റെയും മനസ്സിൽ ഒരു ചെറിയ വിരഹത്തിന്റെ മുറിവ് ഉണ്ടായി .ഒരാഴ്ച്ച കാലയളവിൽ അവരുടെ ഉള്ളിൽ പ്രണയം മൊട്ടിട്ടിരുന്നു.

അതങ്ങനെ പടർന്നു പന്തലിച്ചു ആനിയുടെ  വീട്ടിലറിഞ്ഞാകെ പ്രശ്നമായി .ഈ നിസ്സാറിനു സ്വന്തക്കാരായി ആരുമുണ്ടായിരുന്നില്ല.  അകെ ഉള്ളത് അവന്റെ ബാപ്പയുടെ ഉമ്മ മാത്രമായിരുന്നു . അങ്ങനെ അവർ ഒളിച്ചോടാൻ തീരുമാനിച്ചു .പക്ഷെ അതിനു മുൻപ് തന്നെ ഒരു ബൈക്ക് ആക്സിഡന്റിൽ  നട്ടെല്ലിന് ക്ഷതം പറ്റി അവൻ  കിടപ്പിൽ ആവുകയും ചെയ്തു .

അവൾക്ക് വേറെ വിവാഹവും ആലോചിച്ചുറപ്പിച്ചു .പക്ഷെ അവൾക്കു അവനില്ലാതെ ഉള്ള ജീവിതം സങ്കൽപ്പിക്കാൻ പോലും കഴിയില്ലായിരുന്നു. .നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായ ഒരാളുടെ കൂടെ ജീവിയ്ക്കാൻ ഇറങ്ങുമ്പോൾ ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ എല്ലാം മനസ്സിലാക്കി കൊണ്ട് തന്നെ അവൾ അവന്റെ കൂടെ ജീവിയ്ക്കാൻ തീരുമാനിച്ചു  സ്വന്തം വീട്ടിൽ നിന്നും ഇറങ്ങിപ്പോയി .

വീട്ടുകാർ അവർക്കേറ്റ  നാണക്കേട് കൊണ്ട് അവളെ മനസ്സിൽ നിന്നുവരെ പടിയടച്ചു പിണ്ഡം വെച്ചു .

ഇത്രയും സ്റ്റോറി കേട്ടപ്പോൾ തന്നെ പ്രസാദിന് ആനി സിസ്റ്ററിനോട് ഭയങ്കര ബഹുമാനം തോന്നി .എങ്ങനെ ആൺപിള്ളാരെ വഞ്ചിക്കണമെന്നും പറഞ്ഞു നടക്കുന്ന പെൺകുട്ടികൾ ഉള്ള ഈ കാലത്തു  ഒരു അത്ഭുതമാണ്‌ ആനി സിസ്റ്റർ എന്നവനു തോന്നി .

അന്നമ്മ സിസ്റ്റർ പോയപ്പോൾ മുതൽ പ്രസാദിന്റെ മുഖത്തെ മ്ലാനത ദിവ്യ ശ്രദ്ധിച്ചു .അവൾ ചോദിച്ചു

“ആരാ ഈ ആനി സിസ്റ്റർ?”

അവൻ അവരുടെ പ്രണയ കഥ അവളോട് പറഞ്ഞു , ആനി സിസ്റ്റർ ഒരിയ്ക്കലും ആരോടും പറയരുത് എന്ന് അവനോടു പറഞ്ഞിരുന്ന കാര്യം ഒഴികെ .എല്ലാം കേട്ടപ്പോൾ ദിവ്യക്കും സങ്കടമായി

“കഷ്ടമായി പോയി അല്ലെ ? ”

അവൾ പറഞ്ഞു.

“ഹ്ങും”

അവൻ ഒന്ന് മൂളി .

അവനെ എന്തൊക്കെയോ ചിന്തകൾ വേട്ടയാടി .വീട്ടിൽ പോയി വരാമെന്ന്  ദിവ്യയോട് പറഞ്ഞു അവനിറങ്ങി . മൊബൈൽ എടുത്തു ഓസ്‌ട്രേലിയയിലുള്ള അവന്റെ കസിനെ വിളിച്ചു . 

Updated: November 27, 2017 — 11:13 am

2 Comments

  1. സുദർശനൻ

    വളരെയേറെഇഷ്മായി.ഇത്തരംകഥകള്‍തുടര്‍ന്നുംവരട്ടെ.

  2. നല്ല അവതരണം ഇനിയും ഇത് പോലെയുള്ള സൃഷ്ടികൾ പ്രതീക്ഷിക്കുന്നു

Comments are closed.