Because it’s the… [It’s me] 147

” ഹാ ഇന്നലെ ഏതോ പെണ്ണിന്റെ കൈയ്യീന്ന് കിട്ടീന്നമ്മു പറഞ്ഞു,,, കാണിച്ചാ നോക്കട്ടെ,,, ” അമ്മ പറഞ്ഞതും ഞാൻ പെട്ടെന്ന് മുഖം പൊത്തി,,,

 

” ഹ ആകയ്യൊന്ന് എടുക്ക് ഞാനൊന്ന് നോക്കട്ടെ ന്താപറ്റീന്ന്,,, ”

മുഖത്തീന്ന് ഞാൻ പൊത്തിയ കൈയെടുത്തു മാറ്റി അവിടെ തടഞ്ഞും മറ്റുമൊക്കെ അമ്മ നോക്കി,,,

 

” നല്ലോണം കിട്ടിയ പാടുണ്ട്,,, ന്നാലും ഒരു പെണ്ണിന്റെ കയ്യീന്ന് തല്ലും വാങ്ങി വന്നിരിക്കുന്നു പോങ്ങൻ,,, ഇന്നലെ ഇത് ഞാൻ കാണാതിരിക്കാൻ വേണ്ടിയാവുംലേ പെട്ടെന്ന് റൂമി കേറിയേ,,, ” ഞാനത്തിനൊന്ന് ചിരിച്ചു കാണിച്ചു,,,,

 

” ന്നിട്ട് വേദന വല്ലതുമുണ്ടോയിപ്പോ,,, ”

” യേയ് അങ്ങനെ വല്ല്യ വേദന ഒന്നുമില്ല,,, ചെറുങ്ങനെയുള്ളൂ,,, ”

 

” അല്ലാ അമ്മയിന്ന് ഡ്യൂട്ടിക്ക് പോയില്ലേ,,, ”

” അതിനിന്ന് ഞായറാഴ്ചയാടാ പൊട്ടാ,,, അല്ല നിനക്കെന്ത് ഞായർ,,, ആഴ്ചയിൽ ഏയ് ദിവസവും നിനക്കൊരു പോലെയാണല്ലോ,,, ഒരു പണിക്കുംപോവാണ്ട് ഇവിടെയിങ്ങനെ കുത്തിയിരുന്നാ മതീലോ,,, ”

 

” അമ്മേട് ഞാൻ പറഞ്ഞിട്ടുണ്ട് ഇത്രേം വർഷം ഞാൻ കഷ്ടപ്പെട്ട് പഠിച്ചില്ലേ അതിന്റെയൊക്കെയൊരു ഹാങ്ങോവർ പോകാൻ വേണ്ടിയൊരു വർഷം ഞാൻ ലീവെടുത്തു അത്രേലുള്ളൂ,,,, ”

 

” കഷ്ട്ടപെട്ടു പഠിച്ചത്രേ,,, ദേ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട നീ ഹാ,,, ” അമ്മയതും പറഞ്ഞിട്ട് ഉള്ളിലോട്ടു പോയി,,

 

ഞാൻ ഫുടൊക്കെ കഴിച്ചു കൈകയുകാൻ നേരാണ് അമ്മു ചൂലുംകൊണ്ട് അങ്ങോട്ടേക്ക് വന്നേ,,,

 

” അതേയ് ഇവിടെന്ന് മാറിത്തരോ,,, എനിക്കിവിടെ അടിച്ചു വാരി തുടക്കണം,,” വന്നപാടെയവൾ പറഞ്ഞു,,,

 

” ആ ഇപ്പൊ പോയിതരാം,, നീ ഇങ്ങനെ ചൂടാവണ്ട,,, ”

” ഹാ ഏട്ടനൊക്കെ ന്താ സുഖംലേ,,, തോന്നുമ്പോ വരാ തിന്നാ കിടക്കാ ഫോണുമേ കളിക്കാ വേറെയൊരു പണിയില്ല,,, ” ഞാനവൾ പറയുന്നത് കേൾക്കാതെ പുറത്തേകിറങ്ങാൻ നിന്നു,,,

 

അപ്പോളാണ് ഇവളെന്നെ അമ്മക്ക് ഓറ്റികൊടുത്തത് എനികോർമ വന്നത്,,, അതങ്ങനെ വിട്ടാ പറ്റില്ലല്ലോ,,, ഞാനവളുടെ ബാക്കിലൂടെ ചെന്ന് രണ്ടു കയ്യോണ്ടും മുറുക്കെ പിച്ചി,,, അതോടൊപ്പം അവൾ കയറുന്നതിനു മുന്നേ ഞാൻ കാറിയൊച്ചയുണ്ടാക്കി,,,

 

‘മ്മേ,,, ണ്ടോക്കി ഒളിന്നേ പിച്ചണ്,,, ന്ത്‌ വേനാണന്നറിയോ,, പ്പങ്ങിക്ക് ന്നും പറേഞ്ഞില്ലല്ലോ,,, അല്ലേലുംഞാനെന്തേലും ങ്കാട്ടിയ കുറ്റം,,,, ” ഞാ വളരെ നിസ്കുവും സങ്കടോം ചേർത്തോണ്ട് അമ്മേനോട് പറഞ്ഞു,, ഈ ഡയലോഗ് ഞാനവളെ ന്തേലും ചെയ്താ അമ്മയോട് പറയുന്നതാണ്,, ഇപ്പോളത് തന്നേവൾകിട്ട് വച്ചു,,,,

9 Comments

  1. ✖‿✖•രാവണൻ ༒

    ?❤️

  2. Kollam, nxt part waiting

  3. കൊള്ളാം..എഴുത്ത്ന ന്നായിട്ടുണ്ട്….. വല്ലവനും കൊള്ളേണ്ട അടി ഇരന്നു വാങ്ങിക്കുന്ന നായകൻ….

  4. നന്നയിട്ട് ഉണ്ട് തുടക്കം

  5. ശശി പാലാരിവട്ടം

    അടിപൊളി…വെയ്റ്റിംഗ് ഫോർ നെക്സ്റ്റ്

Comments are closed.