Because it’s the… [It’s me] 147

” ഹാ ന്തായാലും കിട്ടേണ്ടത് കിട്ടിയത് പോട്ടേ,,, ഇനിയവളെ വിടെങ്കിലും കാണാണേ അപ്പൊ നമുക്കിതിന് തിരിച്ചു കൊടുക്കാം,,,, ഭൂമിയുരുണ്ടിട്ടല്ലേ കാണാതിരിക്കില്ല,,, ” അജിത്.

” ഇവന്റെ മോന്തമ്മക്ക് നോക്ക് അവൾടെ കൈച്ചടിച്ച പോലെ കാണാണ്ട്,,, ” രാഹുൽ.

 

അവൻ പറഞ്ഞപ്പോ വിടെയുള്ള ക്ലാസിലോട്ട് നോക്കി ശെരിയാണ് അവളുടെ അഞ്ചു വിരലഡയാളമുണ്ട് മോത്ത്,,,

 

പിന്നെ കൊറച്ചേരത്തേക്ക് ഇതന്നെയാർന്നു സംസാരം,,, അവിടെ ബില്ലുംപേ ചെയ്തു ഞങ്ങൾ തിരിച്ചു പോന്നു,,,

 

____

 

വീട്ടിലേക്ക് കേറി ആർക്കും മുഖം കൊടുക്കാതെ ഞാനെന്റെ വലിയാൻ നോക്കി,,,

 

” ഡാ,, എവിടായിരുന്നെഡാ ഇത്രേനേരം,,, ഒരു പണിയുല്ലാണ്ട് വെറുതേ കറങ്ങി നടന്നോളും,,, ന്നാലോട്ടാണേലോ നേരത്തും കാലത്തും വീട്ടീ കേറോയദോട്ടുച്ചേയ്യോയില്ല ” പെട്ടന്നമ്മയുട ചോത്യം ബാക്കിൽ നിന്ന് കേട്ടപ്പോ ഒന്ന് ഞെട്ടിയെങ്കിലും അതൊന്നും പൊറത്ത് കാണിക്കാതെ അമ്മക്ക് പുറന്തിരിഞ്ഞെന്നെ നിന്നിട്ട് മറുപടി കൊടുത്തു

 

” അമ്മേയതിന്ന് രാഹുലിന്റെ ട്രീറ്റുണ്ടാർന്നു,,, അപ്പൊവരോപ്പം പോയതാ,, ”

 

” അപ്പൊ നിനക്കിന്ന് ചോർ വേണ്ടേ ”

” ഓ വേണ്ടമേ,,, ഞാനവരോടൊപ്പം കഴിച്ചതാ,, ” അതുപ്പറഞ്ഞിട്ട് ഞാൻ സ്റ്റെപ്പും കയറി മോളിലോട്ടെന്റെ റൂമിലേക്ക് വേഗനടന്നു,,,,

 

” പിന്നേ ഞാനിവിടെ നേരല്ല്യത്ത നേരത്ത് ണ്ടാക്കിവെക്കണ ചോറുങ്കറിയൊക്കാർക്ക് വേണ്ടിയാ,,, ഇതൊക്കെയാരോട് പറയണേ,,, പറഞ്ഞിട്ട് വല്ല കാര്യോണ്ടോ ന്നാ തൊട്ടുമില്ലാതാനും,,, “” അമ്മവിടെന്നോരോന്ന് പറഞ്ഞോണ്ടിരിക്കുന്നുണ്ട്,,,

 

ഞാനതൊന്നും കേക്കാനിന്നില്ല പെട്ടെന്ന് റൂമീകേറി കിടന്നു ഫോണീ കളിക്കാൻ തൊടങ്ങി,,,

 

കൊറച്ച് കഴിഞ്ഞപ്പോയുണ്ട് ചാരിയിട്ടവാതിൽ ആരോ തുറക്കുന്നു,,, ആ സൗണ്ട് കേട്ടതും ഞാൻ പെട്ടെന്ന് ഫോൺ ഓഫാക്കി സൈഡ് ചെരിഞ്ഞു കിടന്നു,,,

 

ബെഡിലാരോ ഇരിക്കുന്നതും ഒപ്പന്തന്നേ യാളെന്നേ തിരിച്ചു കിടത്തി,,,

 

” ഡാ ഏട്ടാ നീ എന്താത്ര പെട്ടന്ന് കിടന്നുറങ്ങുന്നേ അല്ലേൽ പന്ത്രണ്ട് മണി കഴിയാണ്ടുറങ്ങാറില്ലല്ലോ,, ”

 

” ഹോ ന്താണെന്നറീല്ല നല്ലോണം കഴിച്ചോണ്ടാവും നല്ലക്ഷീണവും ഉറക്കവും വര്ണ്ട്,,, നന്നോന്നുറങ്ങട്ടെ നീയിപ്പോ പോ,, ”

 

” യേ ഒറങ്ങാൻ പോവാ,,, അങ്ങനെയിപ്പോ ഒറങ്ങണ്ടാ ഞാനയ്ന് സമ്മയ്ക്കൂല മോനേ ” ന്നുമ്പറഞ്ഞിട്ടവൾ ന്റെ മുടി പിടിച്ചു വലിക്കാന്തൊടങ്ങി

 

” മര്യാതെക്കെന്റെ റൂമീന്നിറങ്ങി പൊയ്ക്കോ കുട്ടി പിശാജേ,,, താങ്ക് നല്ലേ ” എന്നുമ്പറഞ്ഞിട്ടവളെ ബെഡീന്നവളെ തള്ളി തായേയിട്ടു,,,

 

” ഡാ കൊരങ്ങാ നീ യെന്നെ തള്ളി തായേയിടുമല്ലേ,,, കാണിച്ചേരാടാ ”

9 Comments

  1. ✖‿✖•രാവണൻ ༒

    ?❤️

  2. Kollam, nxt part waiting

  3. കൊള്ളാം..എഴുത്ത്ന ന്നായിട്ടുണ്ട്….. വല്ലവനും കൊള്ളേണ്ട അടി ഇരന്നു വാങ്ങിക്കുന്ന നായകൻ….

  4. നന്നയിട്ട് ഉണ്ട് തുടക്കം

  5. ശശി പാലാരിവട്ടം

    അടിപൊളി…വെയ്റ്റിംഗ് ഫോർ നെക്സ്റ്റ്

Comments are closed.