Because it’s the… [It’s me] 147

ഇത് കണ്ട അവിടെയുള്ളവരെല്ലാം പകച്ചിരിപ്പാണ്,,, മറ്റവൻറെ മൂന്ന് ഫ്രെണ്ട്സും,,, പിന്നെയാവളെ തല്ലാനായി അവളുടെ അടുത്തേക്ക് നടന്നതും അവൾ സിഗററ്റ് വായിൽ നിന്നും തുപ്പിയിട്ട് അവളുടെ നേരക്ക് വരുന്നവരുടെ അടുത്തേക്ക് രണ്ടടി കയറി നിന്നിട്ട് മുന്നിലുള്ളവന്റെ വയറിനു നോക്കി ചാടിയിട്ടഞ്ഞൊരു ചവിട്ട് കൊടുത്തു,,, അവൻ വന്നതിലും വേഗത്തിൽ ബാക്കിലേക്ക് വീണു പോയി കൂടെ അവന്റെ ബാക്കിലുള്ളവനും വീണു,,,

 

ഇത് കണ്ട നാലാമത്തവൻ അവളെ തല്ലാനായിട്ട് കയ്യുയർത്തിയതും ആ കൈവൾ ലോക്ക് ചെയ്തു തിരിച്ചു എന്നിട്ടവന്റെ മൂക്കിന് തന്നേ നന്നായിട്ട് നാല് പഞ്ചും,,, ആ പഞ്ചും കൊടുത്തിട്ടാവനെ വിട്ടപ്പോ വെട്ടിയിട്ട പോലെയവൻ നിലത്തൊട്ട് വീണു മൂകീന്നും വായീന്നും ചോരയും ഒലിപ്പിച്ചു,,,

 

അപ്പോയെക്കുമാത്യത്തവൻ വായിൽ നിന്ന് വന്ന ചോര തുടച്ചു കൊണ്ട് എണീറ്റു,,,

 

” ടീ പന്ന______മോളേ,,, നീ ഞങ്ങളെ തല്ലി യല്ലേ____,,, നീ ഇന്നിവിടന്ന് ജീവനോടെ പോകില്ലെടി ” അതും പറഞ്ഞു കൊണ്ടവൻ അവിടെ ഉണ്ടാർന്നഒരു സോഡാകുപ്പി കയ്യിലെടുത്തു,,, ഇതൊക്ക കണ്ടിട്ടും ഒരു കൂസലുമില്ലാണ്ട് ചുണ്ടിലൊരു ചിരിയും വച്ചവളവിടെതന്നേ കൂളായി നിന്നു,,,,

 

ഇത്രേം പറഞ്ഞിട്ടുമവളുടെ പ്രതികരണം കണ്ടവന് ദേഷ്യം ഇരട്ടിച്ചു,,, പിന്നെയവൻ മുന്നും പിന്നും നോക്കാതെ ആ കുപ്പിയും കൊണ്ടടിക്കാനായി അവളുടെ അടുത്തേക്ക് പോയി,,,

 

അവനവളുടെ തൊട്ടടുത്തത്തിയതും അവൻ വീശിയ അടിയിൽ നിന്നും ഒഴിഞ്ഞുമാറി അവന്റെ ബാക്കിലെക്കവൾ വന്നു നിന്നു അതോടൊപ്പം അവന്റെ വലതു കാലിന്റെ മുട്ടിനു തായേയുള്ള മസിലിനു നോക്കിതന്നെയൊരു ചവിട്ടും കൊടുത്തു,,,

 

ആ ഒരു ചവിട്ടിൽ കാലിലെ എല്ലും പൊട്ടിയവൻ വാവിട്ടു കരഞ്ഞു കൊണ്ട് നിലത്തേക്ക് മുട്ട് കുത്തിയിരുന്നു,,,, നിലത്തേക്കവൻ വിയുന്നതിന് മുമ്പായി അവന്റെ മുടിയിലവൾ പിടിച്ചു,,, ഒപ്പം വലത്തേ കൈയ്യും തിരിച്ചു പിടിച്ചോറ്റവലിയും അതോടെ കയ്യിന്റെ ഷോൾഡർ ഇളകി പൊന്നു ആ കയ്യിനെ തന്നേ അവളുടെ കാലിൽ ഭലം കൊടുത്തു ഒന്നും കൂടെ തിരിച്ചെത്തും ‘ ട്ട്ർ ‘ എന്നൊരു ഒച്ചയോടു കൂടെ പൊട്ടി,,, അതോടെ അവളവന്റെ മേലിലുള്ള പിടി വിട്ടു,,,

 

അവനൊരു കൈകൊണ്ട് മറ്റേ കൈയിൽ പിടിച്ചു അലറി കരയാൻ തുടങ്ങി,,, അവന്റെ ഒച്ച കേൾക്കാൻ വയ്യാതായതോടെ അവളവിടെ മുട്ട് കുത്തിയിരുന്ന് അവന്റെ തലക്കിട്ടൊരു പഞ്ച് നൽകിയതും അവന്റെ ബോധവും പോയി,,,,

 

എന്നിട്ടവളവിടെ നിന്നേണീറ്റു തിരിഞ്ഞു നിന്ന് ബാക്കിയുള്ള രണ്ടു പേരെ നോക്കി,,, ഇതെല്ലാം കണ്ടിട്ടവർ പേടിച്ചിട്ടവളെ നോക്കി നിൽക്കുകയാണ്,,, പെട്ടെന്നതിൽ ഒരുത്തൻ ഓടിയവളേ തല്ലാനായി ചെന്നു,,,

 

അവനടുത്ത് എത്തിയപ്പോയെക്കും അവളൊന്ന് കറങ്ങിയൊരു കിക്കവന്റെ താടിക്ക് കൊടുത്തു,,, അവൻ സൈഡിലേക്ക് താടയും പൊട്ടി നിലത്തേക്ക് വീണു,,,

 

ഇനിയാകെ ഉള്ളവന്റെ അടുത്തേക്ക് അവനെ തന്നേ നോക്കിയവൾ നടന്നു വന്നു,,,, അവരന് അവളേ പേടിച്ചു നിക്കുകയാണെലും അടുത്തേക്ക് വരുന്നത് കണ്ടതോടെ കൈരണ്ടു കൂട്ടി പിടിച്ചു തല്ലാനായിതന്നേയവൻ നിന്നു,,,

 

അവന്റെ അടുത്തേക്ക് എത്തി ഒന്ന് ചിരിച്ചു,,, അത് കണ്ടവൻ ഒന്ന് ശ്വാസംവിട്ടവളെ നോക്കി,,, അടുത്ത നിമിഷം അവന്റെ തലപിടിച്ചു അടുത്ത മതിലിലേക് ഒറ്റയിടി,,, അവന്റെ കാര്യവും ഗുദാ ഗവ,,,,

 

എല്ലാവരും നിലം പതിച്ചതോടെ ഇവിടെയൊന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിലവൾ ബുള്ളറ്റിന്റെ അടുത്തേക്ക് നീങ്ങി,,,

 

ഇത്രേം ആയപ്പോയേക്കും ഞാൻ ഉറപ്പിച്ചിരുന്നു ഇതവൾ തന്നേ,,,

9 Comments

  1. ✖‿✖•രാവണൻ ༒

    ?❤️

  2. Kollam, nxt part waiting

  3. കൊള്ളാം..എഴുത്ത്ന ന്നായിട്ടുണ്ട്….. വല്ലവനും കൊള്ളേണ്ട അടി ഇരന്നു വാങ്ങിക്കുന്ന നായകൻ….

  4. നന്നയിട്ട് ഉണ്ട് തുടക്കം

  5. ശശി പാലാരിവട്ടം

    അടിപൊളി…വെയ്റ്റിംഗ് ഫോർ നെക്സ്റ്റ്

Comments are closed.