Because it’s the… [It’s me] 147

 

ഞാൻ ബൈക്ക് നിർത്തി ഉള്ളിലേക്ക് കയറി ചായ പറഞ്ഞു,,, ചൂട് പഴമ്പൊരി ഉണ്ടാകുന്നുണ്ടാവിടത്തെയാൾ അത് കണ്ടപ്പോ ഞാനൊരു പഴമ്പൊരി പറഞ്ഞു വാങ്ങി ചൂടോടെ കഴിക്കാൻ തുടങ്ങി,,,,

 

ഞാൻ കഴിച്ചോണ്ടിരിക്കുമ്പോളാണ് അന്നാ കണ്ട പെണ്ണതെ ബുള്ളറ്റിലവിടെ വന്നിറങ്ങിയത്,,, സത്യം പറയാല അവളേകണ്ട പാടേ വായീന്ന് തായോട്ടിറങായിരുന്ന പഴമ്പൊരി അവിടെതന്നേ കുടുങ്ങി നിന്നു,,,

 

പിന്നെ ഞാൻ കുറച്ചു പണിപ്പെട്ടണ് അത് താഴോട്ട് ഇറക്കിയത്,,, ദൈവമേ അവളെ കണ്ടപാടേ ഹാർട്ടാണേ ക്രമദീതമായി ഇടിച്ചു കൊണ്ടിരിക്കാണ്,,, അതിന്റെ സൗണ്ട് പുറത്തേക്ക് കേൾക്കാമെന്ന് വരേ എനിക്ക് തോന്നി,,, കൂടാതെ കയ്യും കാലും വിറക്കേം ചെയ്യുന്നുണ്ട്,,, പക്ഷേ എന്തിനെന്ന് മാത്രം മനസിലാവണില്ല,,,

 

ഞാനത് എന്നേതന്നേ പറഞ്ഞു നോർമലാകാൻ ശ്രെമിച്ചു തുടങ്ങി,,, ഒപ്പം അവളെ നേരിട്ടങ്ങ് ശ്രെദ്ധികാതേയും ഇരുന്നു,,, പക്ഷേ ഒളികണ്ണോടെ അവളെ ഞാൻ വീക്ഷിക്കുന്നുണ്ട്,,,

 

ഭാഗ്യത്തിനവൾ എന്നേ കണ്ടില്ലാന്നു തോനുന്നു,,, അവൾ കടയിലേക്ക് കയറി വരുന്ന സമയത്ത് പുറത്തുണ്ടാർന്ന കുറച്ചു ചേട്ടന്മാർ അവളെ നോക്കി കമന്റടിക്കുകയും ചിരിക്കുകയും ചെയ്യുന്നുണ്ട്,,,

 

അവൾ നേരേ കേറിവന്നിട്ട് അവിടെയുള്ളൾക്കവളുടെ ഫോൺ കാണിച്ചു കൊടുത്തു,,, അയാളാ ഫോണിലേക്കുമവളെയും നോകീട്ടു ഒരു ലൈറ്റ്ർ എടുത്തു കൊടുത്തു,,,അയാൾ വേറെന്തെലും വേണോഎന്നുള്ള ചോത്യത്തിന് തലകൊണ്ട് വേണ്ടാന്ന് കാണിച്ചു,,, പിന്നേ ലൈറ്ററിന്റെ പൈസഅയാൾക് നൽകി,,,

 

അവൾ ലൈറ്ററും വേങ്ങി കുറച്ചു മാറി നിന്നിട്ട് അവളുടെ പോക്കറ്റിൽ നിന്നുമൊരു സിഗറെറ്റ് എടുത്ത് കത്തിച്ചിട്ട് വലിക്കാൻ തുടങ്ങി,,, ആ സിഗററ്റ് കണ്ടാലേയറിയാം മുന്തിയയിനമാണെന്ന്,,,

 

അവളത് വളരെ കൂളായി വലിച്ചു വിടുന്നുണ്ട്,,, ഇതൊക്കെ കണ്ടവളെ കുറച്ചു പേര് നോക്കുന്നുണ്ട്,,, അതിനിടക്ക് നേരത്തെ കമന്റടിച്ച ചേട്ടൻമാരിലൊരാൾ അവളുടെയടുത്തേക്ക് ചെന്നു,,,

 

അവളുടെ ബാക്കിലൂടെയും മുന്നിലൂടെയും രണ്ടുവട്ടം അങ്ങോട്ടും ഇങ്ങോട്ടും അയാളാത്യം നടന്നു,,, ആ സമയം അവളെ ഫുള്ളായി സ്കാൻ ചെയ്യുകയാണയാൾ,, എന്നിട്ടവളോടടുത്തേക്ക് നിന്നിട്ട് ന്തെക്കയോ പറഞ്ഞു,,,

അവളവനെയൊന്ന് നോക്കി മൈന്റ് ചെയ്യാൻ നിക്കാതെ ഒന്ന് മാറി നിന്നു,,,

 

ഈ സമയത്തൊക്കെ ഞാനവളെതന്നേ നോക്കിയിരിക്കുയായിരുന്നു,,, അതോടൊപ്പം ആ ബുള്ളറ്റിനെ പറ്റിയും ആലോചിക്കുന്നുണ്ട്,,, പെട്ടെന്നാണ് ആ ബുള്ളറ്റ് ഞാൻ എവിടെയാണ് മുൻപ് കണ്ടതെന്നും അവളാരാണെന്നും മനസിലായെ,,,

 

അതുറപ്പിക്കാനെന്നോണം അടുത്തനിമിഷം വേറെയൊരു കാര്യവും സംഭവിച്ചു,,,,

 

അവൻ അവളുടെ ബാക്കിൽ പോയിട്ട് അവളുടെ ആസ്ഥാനത്ത് തന്നേ കൈവച്ചു,,, കൈ വച്ചതും അടുത്ത നിമിഷമവൾ ബാക്കിലേക്ക് തിരിഞ്ഞു വലം കൈ മടക്കി ആഞ്ഞൊരു പഞ്ചവന്റെ മുഖത്തിന്‌ തന്നേ കൊടുത്തു,,,

 

ആ ഒറ്റ കുത്തിന്ന് അവൻ തെറിച്ചു പോയി ഒരു സൈഡിലേക്ക് വീണു,,, അപ്പോളുമവളുടെ ചുണ്ടിൽ ആ സിഗററ്റ് ഉണ്ടാർന്നു,, അതേ പോലെ അവൾ സിഗരറ്റിന്റെ പുക ഉള്ളിലേക്കു വലിച്ചു പുറത്തേക്ക് വിട്ടു,,, ആ സീൻ ഒരു രക്ഷ ഇല്ലാർന്നു,,, മാസന്ന് പറഞ്ഞാ പക്കാ മാസ്സ്,,,

9 Comments

  1. ✖‿✖•രാവണൻ ༒

    ?❤️

  2. Kollam, nxt part waiting

  3. കൊള്ളാം..എഴുത്ത്ന ന്നായിട്ടുണ്ട്….. വല്ലവനും കൊള്ളേണ്ട അടി ഇരന്നു വാങ്ങിക്കുന്ന നായകൻ….

  4. നന്നയിട്ട് ഉണ്ട് തുടക്കം

  5. ശശി പാലാരിവട്ടം

    അടിപൊളി…വെയ്റ്റിംഗ് ഫോർ നെക്സ്റ്റ്

Comments are closed.