Because it’s the… [It’s me] 147

Because it’s the…

Author : It’s me

പലപ്പോഴും പലരേയും നമ്മുടെ ജീവിതത്തീനും നമുക്ക് പിരിയേണ്ടി വന്നിട്ടുണ്ടാവും,,, അതിന് കാരണന്താച്ച ജീവിതമങ്ങനെയോണ്ട് ല്ലാതെന്താപ്പപറയാ,,

 

ഞാനുവെന്റെ കൊറച്ചു ഫ്രെണ്ട്സുങ്കൂടെ ഞങ്ങടീലുള്ളൊരുത്തൻ ജോലികിട്ടിയാ ദ്യത്തെ സാലറി കിട്ടിയപ്പോവന്റെ ചിലവ് വേങ്ങാനായി ഒരു റെസ്റ്റോറന്റീ കേറിയതാർന്നു,,,, ആദ്യന്തന്നെ വാഷ് റൂമീകേറി കയ്യും മുഖോക്കെ കഴുകി പൊറത്തെറങ്ങി ഫോണെടുക്കാൻ വേണ്ടി പോക്കെറ്റിൽ തപ്പിയപ്പോ ഫോൺ പോക്കെറ്റിൽ കാണാനില്ല,,,

 

” ഡാ ന്റെ ഫോൺ കാണാനില്ല,,, ” കൂടെയുള്ളവരോടായി ഞാമ്പറഞ്ഞു,,,

 

“ഫോൺ കാണാനില്ലന്നോ അതിപ്പോ എവിടെപോയി,,, നീ യോന്ന് ശെരിക്ക് നോക്ക് ”

 

” ല്ലടാ ന്റെ പോകേറ്റീലൊന്നും കാണാനില്ല,,, ”

” വരുമ്പോ അന്റെ കയ്യിലുണ്ടായിരുന്നോ ”

” ആ ണ്ടായിരുന്നു ”

” ന്നായിജ് കാറിലുണ്ടോന്ന് നോക്ക്,,, ചിലപ്പോ നീ കാറിലെവിടെലും വച്ചിട്ടുണ്ടാകും ”

” ഓക്കേ,, ന്നാ ഞാനൊന്ന് പോയിനോകീട്ടു വരാം,, കാറിന്റെകീത്താ ”

 

കാറിന്റെ കീയും വേങ്ങി ഞാൻ കാർ പാർക്ക്‌ ചെയ്തോട്ത്തേക്ക് നടന്നു,,, ഇങ്ങോട്ടേക്കു വന്നപ്പോ ബാക്കിലായിരുന്ന ഇരുന്നിരുന്നേ അതോണ്ട് ഞാൻ ബാക് ഡോർ തുറന്നു സീറ്റിലൊന്ന് തപ്പി നോകീ,,, പറഞ്ഞപോലെ ഫോൺ സീറ്റിൽ തന്നേ കിടപ്പുണ്ടാർന്നു,,, ഫോണുമെടുത്ത് കാറുല്ലേകെയ്ത് റെസ്റ്റോറന്റിലേക്ക് നടക്കാൻ നിക്കുമ്പോളാണ് ഒരു ബുള്ളറ്റിന്റെ ഒച്ച കേട്ടത്,,,

 

ബുള്ളറ്റിന്റെ ഒച്ച കേട്ട് ഞാൻ നോക്കിയപ്പോയുണ്ട് ജാകറ്റ്, ഗ്ലൗസ്, ടൈറ്റ് ജീൻസ്, ഹെൽമെറ്റ്‌, ബൂട്ടും അങ്ങനെ എല്ലാവിധ സഹജങ്ങളോട് കൂടെയുള്ള ഒരു റൈഡർ പെൺകൊച്ചു വരുന്നത് കണ്ടത്,,, നല്ലസ്സലായി അവളതോടിക്കുന്നുണ്ട് പക്ഷേ എന്റെ ശ്രെദ്ധപോയതാ ബുള്ളറ്റിലേക്കാണ് എവിടെയോ കണ്ടു പരിചയമുള്ളത് പോലെ,,,,, പക്ഷേ എവിടെണെന്നൊരു പിടീം കിട്ടണില്ല,,, ഒരു 80-90 മോഡലുകളിലുള്ളൊരു ബുള്ളറ്റാണ്,,,

9 Comments

  1. ✖‿✖•രാവണൻ ༒

    ?❤️

  2. Kollam, nxt part waiting

  3. കൊള്ളാം..എഴുത്ത്ന ന്നായിട്ടുണ്ട്….. വല്ലവനും കൊള്ളേണ്ട അടി ഇരന്നു വാങ്ങിക്കുന്ന നായകൻ….

  4. നന്നയിട്ട് ഉണ്ട് തുടക്കം

  5. ശശി പാലാരിവട്ടം

    അടിപൊളി…വെയ്റ്റിംഗ് ഫോർ നെക്സ്റ്റ്

Comments are closed.