Because it’s the..4 [It’s me] 230

അവർ ഉള്ളിലേക്കു കടക്കാൻ നിക്കുന്ന സമയത്ത് പെട്ടെന്ന് വാമി തിരഞ്ഞെന്നേ നോക്കി എന്റെ അടുത്തേക്ക് ഓടിവന്ന് എന്റെ എല്ല് പൊട്ടും വിദം കെട്ടി പിടിച്ചു,,, അവളുടെയാ പ്രവർത്തിയിൽ പകച്ചു പണ്ടാരടങ്ങി കൈ പോലുമനാകാതെ നിക്കാനേനിക് പറ്റിയുള്ളൂ,,

 

അതൊന്നും പോരാഞ്ഞിട്ട് എന്നിൽനിന്നുമടർന്ന് മാറി എന്റെ കണ്ണിലേക്കു കുറച്ചു നേരം നോക്കി എന്തൊക്കെയോ ആ കണ്ണുകൾകൊണ്ടെന്നോട് പറഞ്ഞു അതെനിക് മനസിലായില്ല,, അവസാമെന്നോണം എന്റെ തല തായ്തി നെറ്റിയിലൊരു ഉമ്മയും തന്നു,, ഒരു പാവ കണക്കേ നിക്കാനേ എനിക്ക് കഴിഞ്ഞുള്ളു,,

 

” ഞാൻ അറിഞ്ഞും അറിയാണ്ടും നിന്നോട് ചെയ്ത എല്ലാ തെറ്റിനും പൊറുക്കണം,,, നിനക്കെന്നോട് ക്ഷമിക്കാനും പൊറുക്കാനുമുള്ള തെറ്റല്ല ഞാൻ നിന്നോട് ചെയ്തതെന്ന് എനിക്കറിയാ,,, പക്ഷേങ്കിൽ എന്റെയൊരു മനസമാധാനത്തിന് ചോദിച്ചതാണ്,, ഞാൻ നിന്നേ കിസ്സടിച്ചതും ക്ഷെമിക്കണം,,, ലാസ്റ്റയി നിനക്കായി എന്റെ കയ്യീന്ന് തരാഞ്ഞുള്ളത് ഇതായിരുന്നു,, എന്റെ ഗിഫ്റ്റയി കണ്ടാ മതി,,, ” വാമിയത്രേം പറഞ്ഞ് എന്റെ മറുപടിക്ക് പോലും കേൾക്കാതെയാണവൾ തിരിഞ്ഞ് പോയത്,,,

 

അന്നാണ് അവളേ അവസാനമായി കണ്ടത് അതിന് ശേഷം ആ റെസ്റ്റോറന്റിലാണ് കാണുന്നത്,,,

 

ഡൽഹിയിലേക്കവർ പോയതിന് ശേഷം ആദ്യമൊക്കെ ലാൻഡ് ഫോണിൽ കൊണ്ടാക്ട് ഒക്കെ ഉണ്ടായിരുന്നെങ്കിലും ദിവസങ്ങൾ കഴിയുന്തോറും വിളിയുടെ എണ്ണവും പിന്നേ തിരക്കിലേകുമൊക്കെ ചേക്കേറി വിളികളും മറ്റുമില്ലാണ്ടായി,,, ഡൽഹിയിലേക്ക് അന്ന് പോയതിൽ പിന്നെയവർ നാട്ടിലേക് വന്നതുമില്ല ആരുമങ്ങോട്ട് പോയതുമില്ല,,,

 

വാമിയേ കാണാൻ പറ്റാതായത്തോടെയാണ് അവളേ ഞാൻ എത്രമാത്രം സ്നേഹിച്ചിരുന്നു എന്നെനിക് മനസിലായത് കുറേ കാലം നെഞ്ചിൽ കല്ല് കയറ്റിവച്ചത് പോലെയാണ് ഫീൽ ചെയ്തിരുന്നത്,,,

 

ഇത്രേം സ്നേഹമുള്ളിൽ ഉണ്ടായിട്ടും അവളോടുള്ളയാ ദേഷ്യത്തിന് പിന്നീടവളോട് അടുക്കാൻ കഴിയാഞ്ഞതിൽ എനിക്കെന്നോട് തന്നേ ദേഷ്യം തോന്നി,, പോരാത്തതിന് അന്നവളെന്നെ അവസാനമായി കെട്ടിപിടിച്ചതും ഉമ്മ വച്ചതും പറഞ്ഞതുമെല്ലാം ജീവിതത്തിൽ ഒരിക്കലും ഞാൻ മറക്കില്ല,,, ആ കാര്യങ്ങൾ ഓർത്ത്‌ ആദ്യദിവസമൊക്കെ രാത്രി ഒരുപാട് ഒറ്റക് കരഞ്ഞിട്ടുണ്ട്,,,

9 Comments

  1. ✖‿✖•രാവണൻ ༒

    ❤️?❤️❤️

  2. Feminist kadhanallo nayakanoru pottanum

  3. Take time bro, no need to rush!
    wishing a speedy recovery for the hospitalized relative of yours.

  4. Veruthe adivangan avan chenda onnum allalo oranam arinju avalkku kodukkanam ennu ആണ് എന്റെ abhiprayam

  5. Ayikote tym eduthit mathi

    But next idMbo pages kutannam

  6. ❤❤❤❤❤❤❤❤❤

  7. Nannayitt und speed kudiyapole

  8. Kollam bro nannayitund samayameduth payye ezhuthiyal mathi

Comments are closed.