അങ്ങനെ എല്ലെങ്കൂടെ അങ്കിൾ കടകെണിയിലായി നിവർത്തിയില്ലാണ്ട് വീടും ബാക്കിയുണ്ടായിരുന്ന ഷോപ്പുമെല്ലാം വിറ്റു കടം വീട്ടേണ്ടതായി വന്നു,,,
ഇതെല്ലാം ശേഖറങ്കിൾ വന്ന് പറയുന്നത് വീടെല്ലാം കൊടുക്കാൻ തീരുമാനിച്ചിട്ടാണ്,, അച്ഛൻ ഒരുപാട് ആ വീട് കൊടുക്കേണ്ടന്നും പണം വേണേൽ അച്ഛൻ തരാമെന്ന് പറഞ്ഞേലും അങ്കിളതൊന്നും കെട്ടീല,,, അങ്കിളിന് ആത്മാഭിമാനം കുറച്ചു കൂടിയുതിന്റെ കുഴപ്പമായിരുന്നു,,,
അങ്ങനെയുള്ളതെല്ലാം വിറ്റു അങ്കിളിന്റെ ജേഷ്ട്ടന്റെ അടുത്തേക്ക് ഡൽഹിയിലേക്ക് വണ്ടി കയറാൻ തീരുമാനിച്ചു,,,
അവര് അങ്ങോട്ട് പോകുമെന്നറിഞ്ഞത് മുതൽ എല്ലാവരും വളരെ വിഷമത്തിലായിരുന്നു,,, എനിക്കും നന്നായി വിഷമുണ്ട് അവരെ പിരിയുന്നതിൽ,,,
അവസാനമാവര് പോകുന്ന ദിവസം ഞാൻ കരച്ചിലിനെ അടക്കി നിർത്താൻ ശ്രെമിച്ചു കൊണ്ട് നടക്കുകയായിരുന്നു,,, ഇന്നലെമുതൽ പെണ്ണുങ്ങളെല്ലാവരും കരഞ്ഞു മെഴുക്കാൻ തുടങ്ങിയിരുന്നു,,, അമ്മുവും അമ്മയും നന്ദുവും വാമിയുമെല്ലാം കരച്ചിലോണ്ട് കരച്ചിലാണ്,,
എയർ പോർട്ടിലെത്തി
” പോട്ടെടായഭി കാണണ്ട് കേട്ടോ,,, വെക്കഷനോക്കെയാകുമ്പോ ഡൽഹിയിലോട്ട് വരോണ്ടി,, പിന്നേ നന്നായി പഠിക്കണം ഉയപ്പി നടക്കരുത്,, നല്ല കുട്ടിയായിട്ടിരിക്കണം ഇവിടെ കേട്ടോ,,, ഞാമ്പിന്നെ ന്തേലും പറഞ്ഞിട്ട് വിഷമായിട്ടുണ്ടേ അതൊക്കെ മറക്കണം,, ഇനിയുന്നാട്ടിലോട്ട് വരുമ്പോ കാണാ,, ” അങ്കിൾ പറഞ്ഞുങ്കൊണ്ടെന്നേയൊന്ന് ഹഗ് ചെയ്തു,,,
ശരിക്കുമ്പറഞ്ഞാ അപ്പോളേന്റെ കണ്ണീന്ന് വെള്ളവന്നു അത്രേം നേരം പിടിച്ചു വച്ചത് നിയന്ത്രിക്കാനായില്ല,,,
” ഹേ നീ കരയുവാണോ എന്തായിത് ചെറിയ പിള്ളേരെ പോലെ,, വേകേഷനോക്കെ വരുമ്പോ കാണാലോ പിന്നെന്താ ” എന്നൊക്കെ പറഞ്ഞെന്നെ സമാധാനിപ്പിക്കാൻ ശ്രെമിക്കുമ്പോഴും അങ്കിളിന്റെ കണ്ണിലും വെള്ളം നിറഞ്ഞിരുന്നു,,,
അപ്പോഴും വന്ദുവും വാമിയും അമ്മയേ കെട്ടി പിടിച്ചു കരഞ്ഞോണ്ടിരിക്കുകയായിരുന്നു,,,
ആ കരച്ചിൽ നിക്കില്ലെന്ന് മനസിലായപ്പോ അങ്കിളതിൽ ഇടപെട്ടു അവരെ കൊണ്ടുവാനായി നിന്നു,,
” പോട്ടെടാ,, ” വന്ദുവത് മാത്രമെന്നോട് പറഞ്ഞിട്ട് കെട്ടി പിടിച്ചു പൊട്ടി കരഞ്ഞു,,, അങ്കിൾ വന്നവളെ വിളിച്ചു കൊണ്ട് ഉള്ളിലേക്ക് നടന്നു,,, അവളെനിക് ഒരു പുഞ്ചിരിയും തന്ന് കണ്ണുകൾ തുടച്ചു കൊണ്ട് മുന്നോട്ടേക് നടന്നു,,,
വാമി എയർ പോർട്ടിൽ വന്നപ്പോൾ മുതൽ എന്നേ നോക്കുന്നുണ്ടെന്നെല്ലാതെ എന്റെയടുക്കലേക് വന്നില്ല,,, അവൾക്കെന്റെ അടുത്തേക്ക് വരണമെന്നുണ്ടന്ന് അവളുടെ കണ്ണിൽ നിന്നിമേനിക് മനസിലായിരുന്നു,,,
അവര് ഡൽഹിയിലേക്ക് പോകുമെന്ന് ഉറപ്പായത് മുതൽ വാമിയെന്നോട് എന്തോ പറയാനായി ഒരുപാട് ശ്രെമിച്ചെങ്കിലും ഞാനത് കേൾക്കാനോ ശ്രെദ്ധിക്കാനോ നില്കാതെ അവളേ ഒഴിവാക്കി നടക്കുകയാണ് ചെയ്തേ,,,
❤️?❤️❤️
Feminist kadhanallo nayakanoru pottanum
Take time bro, no need to rush!
wishing a speedy recovery for the hospitalized relative of yours.
Veruthe adivangan avan chenda onnum allalo oranam arinju avalkku kodukkanam ennu ആണ് എന്റെ abhiprayam
Ayikote tym eduthit mathi
But next idMbo pages kutannam
❤❤❤❤❤❤❤❤❤
Super
Nannayitt und speed kudiyapole
Kollam bro nannayitund samayameduth payye ezhuthiyal mathi