പിന്നീടവൾ അമ്മയുടെ നിർബന്ധതിനനുസരിച്ചു വീട്ടിലേക്കു വരാൻ തുടങ്ങി,,, അവളെന്നെ മൈന്റ് ചെയ്യാറില്ല ഞാനും അങ്ങോട്ട് മൈന്റ് ചെയ്യാറില്ല എന്നോരോറ്റ കാര്യമേ മാറ്റാമുള്ളൂ,,,
_____
ദിവസങ്ങൾ ഓരോന്നായി കഴിഞ്ഞു പോയി,, ഇതിനിടക്ക് മുത്തശ്ശി മരിച്ചു,, അന്നാണച്ചൻ പിന്നേ തിരികെ വന്നത്,,, ചടങ്ങുകളും മറ്റും കഴിഞ്ഞപ്പോൾ അച്ഛൻ വീണ്ടും തിരിച്ചു പോവുകയും ചെയ്തു,,,
ഈ കാലത്തിനിടക്ക് ഉണ്ടായ മാറ്റമെന്തെന്ന് വെച്ചാൽ വാമിയെന്നെ കാണുമ്പോൾ ഒന്ന് പുഞ്ചിരിക്കും പക്ഷേ ഞാനാ ചിരിക്കാണുമ്പോൾ മുഖം മാറ്റുന്നതോടെ എന്നോട് സംസാരിക്കാൻ വരില്ല,,, അവളായിട്ട് എനിക്കൊരു പാരയും വച്ചു തന്നില്ല എന്നുള്ളത് ആശ്വാസമായിരുന്നു,,,,
ഒരു കാര്യത്തിൽ അവളോടെനിക്ക് നന്ദിയുണ്ട്,, അവള് കാരണമാണല്ലോ എനിക്ക് ഹുസൈനെന്ന ചങ്കിനേ കിട്ടിയത്,,
ഇല്ലേൽ ആ റോയിയുടെ കൂട്ടും കൂടി വെറും ബുജികളുടെ ജീവിതത്തിൽ ഞാൻ കഴിഞ്ഞു കൂടേണ്ടി വന്നേനെ,,,
സ്കൂളിലെ എല്ലാ സാർ മാർക്കും കുട്ടികൾക്കും ഞങ്ങളെയറിയാം,,, സ്കൂളിലെ എന്ത് മത്സരം ഉണ്ടെങ്കിലും ഞങ്ങളത്തിൽ മുൻപിൽ തന്നെയുണ്ടാകും,,, ക്വിസ് മത്സരമോ, ചിത്ര രജനയോ, കവിതാ മത്സരമോ, ആർട്സോ, സ്പോർട്സോ എന്ത് തന്നെയായാലും ഞങ്ങളതിലുണ്ടാകും,,,
കാര്യം ഞങ്ങൾ ക്ലാസ് കട്ട് ചെയ്യാനുള്ള അടവാണ് എടുക്കുന്നതെങ്കിലും എല്ലാവരോടും പറയുന്നത് പാർട്ടിസിപ്പെഷൻ ഈസ് ദി ബെസ്റ്റ് എന്നാണ്,,, ഇങ്ങനെയൊക്കെ നടക്കുമെങ്കിലും എക്സാമിൽ എല്ലാത്തിനും അവറജിന് മുകളിൽ മാർക്കുണ്ട്,,, അതിന് കാരണം എന്തെന്നാൽ എക്സാമിന്റെ ഒരാഴ്ച മുൻപ്തൊട്ട് ഞങ്ങൾ ഫുൾ പഠിപ്പിക്കും,,,
പരസ്പരം കൂടിയിരുന്നാണ് പഠിക്കുക,,, അങ്ങനെ പഠിച്ചിട്ട് മനസിലാകാത്തത് കോപ്പി വച്ചിട്ടെയുതും,,, കോപ്പി വച്ചെഴുതാനോക്കെ അവരെന്നെ നന്നായി പഠിപ്പിച്ചു,,,
എട്ടാം ക്ലാസിലേക് അരിഫും അഖിലും ഉണ്ടായിരുന്നില്ല അവർ സ്കൂൾ മാറി പോയി,, പിന്നേയങ്ങോട്ട് ദാസനും വിജയനും പോലെയായിരുന്നു ഞാനും ഹുസൈനും,, എല്ലാ കുരുത്ത കേടുകളും ഞാങ്ങളൊരുമിച്ചാണ് ചെയ്തിരുന്നേ പെൺകുട്ടികളെ വായി നോട്ടവും,, ലൈനടിക്കാൻ ശ്രെമിക്കലും അത് വളരെ പരിതാപകരമായി തോൽക്കുകയും ഒക്കെ ചെയ്യൽ പതിവാണ്,, ഇടക്ക് സ്കൂളിലേ കുട്ടികളുമായി ചെറുങ്ങനെ കശപിശയും ഉണ്ടാകും,,
വാമിയുമായിട്ടപ്പോയും പഴയത് പോലെതന്നേയായിരുന്നു,,, വാമിഴുമായുള്ള അകലം മനസ്സ് കൊണ്ട് മാത്രമല്ല ശരീരം കൊണ്ടും വേണമെന്ന് ദൈവം കരുതികാണും,,,
ശേഖറങ്കിൾ ഇതിനിടെ ആരുമറിയാതെ വലിയൊരു ചതികുഴിയിൽ വീയേണ്ടതായി വന്നു,,, പുതിയതായി ഒരു ബിസിനസ് തുടങ്ങി,, സീ ഫുഡിന്റേം മറ്റുമൊക്കെ പ്രൊഡക്ഷനും എക്സ്പോർട്ടിങ്ങും ഹോൾ സെയിലും മറ്റുമൊക്കെയായാണ് തുടങ്ങിയത്,,, കൂടേ ഒരു പാർട്ട്‌ണറും ഉണ്ടായിരുന്നു,,, അതാണങ്ങേര് ചെയ്ത തെറ്റ്,,,
ശേഖറങ്കിൾ പുതിയ ബിസിനസ് ട്രാകിലേക്ക് ആവുന്നത് കണ്ടപ്പോൾ അത് പുതിയ പാർട്ണറേ ഏൽപിച്ച് ടെക്സ്റ്റൈൽസിലേക് കുറച്ചു നാളത്തേക്ക് മാറിയതാണ് ഇതിനെല്ലാം ആരംഭം,,, ആ പാർട്ടണർ ഷെയർ ഹോൾടെർസിന്റേം കമ്പനീലുള്ളതുമായ പണമെല്ലാം അടിച്ചു മാറ്റി നാട് വിട്ടു,,, ശേഖറങ്കിളിന്റെ പേരിലാണ് പേപ്പർസും കമ്പനിയുടെ മറ്റുകാര്യങ്ങളും എല്ലാമുണ്ടായിരുന്നത്,,,
പാർട്ണർ ചതിച്ചു മുങ്ങിയെന്ന് അറിഞ്ഞതോടെ ഷെയർ ഹോൾഡേഴ്‌സ് ഷെയർ തിരിച്ചു ചോദിക്കാൻ തുടങ്ങി,,, മൂപ്പരുടെ ഒരു ടെക്സ്റ്റൈൽ ഷോപ്പ് ഇടാക്കി വച്ചിട്ട് ലോണെടുത്ത കാഷുങ്കൊണ്ടാണ് ഈ ബിസിനസ് തുടങ്ങിയത്,,,
❤️?❤️❤️
Feminist kadhanallo nayakanoru pottanum
Take time bro, no need to rush!
wishing a speedy recovery for the hospitalized relative of yours.
Veruthe adivangan avan chenda onnum allalo oranam arinju avalkku kodukkanam ennu ആണ് എന്റെ abhiprayam
Ayikote tym eduthit mathi
But next idMbo pages kutannam
❤❤❤❤❤❤❤❤❤
Super
Nannayitt und speed kudiyapole
Kollam bro nannayitund samayameduth payye ezhuthiyal mathi