എനിക്ക് പ്രതീക്ഷിക്കാതെ കിട്ടിയ കൂട്ടുകാരനാണവൻ . കൂടുതൽ സംസാരിക്കാത്ത, ചാറ്റാൻ നിൽക്കാത്ത ഒരു പ്രത്യേക സ്വഭാവമുള്ളവൻ. അടുത്തപ്പോൾ കൂടുതൽ അറിയാൻ തോന്നി അറിഞ്ഞപ്പോൾ പിരിയാൻ കഴിയാത്ത ബന്ധമായി . പക്ഷേ ലീവ് ഒരുപാട് കിട്ടിയിട്ടും നാട്ടിൽ പോകാതെ എന്നെ ഇങ്ങനെ കാത്തിരുന്നുള്ള ഈ യാത്രയുടെ ലക്ഷ്യമെന്താണെന്നു മാത്രം പറഞ്ഞിരുന്നില്ല. അറിയാൻ താല്പര്യമുണ്ടായിരുന്നെങ്കി
അവൻ ഐര്പോര്ട്ടിനുള്ളിൽ കാണുമെന്നു പറഞ്ഞതനുസരിച്ചാണ് ഞാൻ നടന്നു നീങ്ങുന്നത്. ഇന്റർനെറ്റ് വഴി ലഭിച്ച കൂട്ടുകാരനെ ആദ്യമായി കാണുന്ന സന്തോഷത്തോടൊപ്പം അവനെന്താണ് ഇന്ന് പറയാൻ പോകുന്നത് എന്നറിയാനും തിടുക്കമേറി കൊണ്ടിരുന്നു.
നീല ഷർട്ടും കറുത്ത പാന്റും ധരിച്ചാണ് വരുന്നത് എന്ന് പറഞ്ഞതിനാൽ ആ അടയാളവും നോക്കി നടക്കുന്നതിനിടയിലാണ് എന്നെ പിറകിൽ നിന്നും ആരോ വിളിച്ചത്. തിരിഞ്ഞു നോക്കിയപ്പോൾ ആദ്യമായി കാണുന്ന മുഖത്തെ സന്തോഷം മറച്ചു വെക്കാതെ ചിരിച്ചു കൊണ്ട് അൻവർ നടന്നു വരുന്നു. അൻവറിനെ കണ്ടതും ഞാനും അവന്റെയടുത്തേക്ക് ആളുകൾക്കിടയിലൂടെ അങ്ങോട്ട് നടന്നു …
( തുടരും )
__________________________
“ചില ജീവിതങ്ങൾ ദുനിയാവിന്റെ മറ്റൊരു മുഖം നമുക്ക് കാണിച്ചു തരുന്നത് പിന്നീടെപ്പോഴെങ്കിലും എവിടെയെങ്കിലും വെച്ച് നമ്മളും
കാണാനിട വന്നാൽ കൂടെ കൂട്ടാതിരിക്കാൻ കൂടിയാണ് …!”
__________________________
ആരംഭം നന്നായി….പോകേപ്പോകേ എന്താവുമെന്ന് കണ്ടറിയാം….??