ഓർമ്മകളും, അവസ്ഥകളും, ചിന്തകളും ചേർന്ന് എന്റെ മനസ്സിനെ മൃഗീയമായി മാറി മാറി പീഡിപ്പിച്ചപ്പോൾ ഞാൻ വീണ്ടും ആ
മരുഭൂമിയിൽ ഈന്തപ്പന മരങ്ങളോടൊപ്പം ഒരുപാട് ദിവസങ്ങൾ ഉറങ്ങാതെ ഉണർന്നിരിക്കാൻ നിർബന്ധിതനായി .
മനസ്സിൽ മുഴുവനും ത്വലാഖ് ചൊല്ലി പോയാൽ ഞാനെന്റെ റബ്ബിന്റെ പരീക്ഷണത്തിൽ തോറ്റു പോകുമോ എന്നുള്ള പുതിയ ഭയം കൂടി കൊണ്ടിരുന്നു. എല്ലാ നാറുന്ന സംഭവങ്ങളും അറിഞ്ഞ് ഇനി എങ്ങനെ അവളെ ഭാര്യയായി കാണുമെന്നും കൂടി ഓർക്കുമ്പോൾ ഉത്തരം കിട്ടാതെ ഞാനുറക്കെ ഭ്രാന്തനെ പോലെ പടച്ചവനെ വിളിച്ച് പോയിട്ടുണ്ട്.
ദിവസങ്ങളോളം ആ ചോദ്യങ്ങൾക്കൊന്
നും ഉത്തരങ്ങൾ നൽകാൻ കഴിയാത്തതിന്റെ പേരിൽ ചിന്തകൾ മനസ്സിനെ പാതി ജീവനാക്കി നോവിച്ചു കൊണ്ടിരുന്നു. അവസാനം മനസ്സ് ചിന്തകൾക്ക് കീഴടങ്ങി ആരേയും അറിയിക്കാതെ എല്ലാ സംഭവങ്ങളും ഖൽബിൽ ഖബറടക്കി ത്വലാഖ് ചൊല്ലാതെ അവൾ ചെയ്തതെല്ലാം ക്ഷമിച്ച് നല്ലൊരു ഭർത്താവായി മാറാനും അവളെ മാറ്റിയെടുത്ത് ജീവിക്കാനും അവസാനം സാഹചര്യം വന്നാൽ അവളോടിതെല്ലാം പറഞ്ഞ് എന്നെ എന്തിനാണ് ചതിച്ചതെന്നും, വെറുത്തതെന്നും ചോദിക്കണമെന്നൊക
്കെ തീരുമാനിക്കുകയായിരുന്നു.
വേദനകളൊരുപാടുണ്ടായിരുന്നു ആ തീരുമാനമെടുത്തപ്പോൾ പക്ഷേ പടച്ചോന്റെ പടപ്പല്ലേ നമ്മൾ ക്ഷമിച്ചാൽ പിന്നീട് കിട്ടുന്ന സൗഭാഗ്യങ്ങൾക്ക് ഒരുപാട് സൌന്ദര്യം ഉണ്ടായിരിക്കുമല്ലോ എന്ന് മാത്രമാണ് മറ്റൊന്നും ചിന്തയിലേക്ക് കടത്തി വിടാതെ അപ്പോൾ ഞാൻ ചിന്തിച്ചത് .
അവളോട് അടുത്ത് അവളുമായി ജീവിച്ച് എനിക്കീ പരീക്ഷണത്തെ നേരിടണം എന്നും സ്വന്തം പിതാവിൽ നിന്നും ഗർഭം ധരിച്ച് ഡി ആൻഡ് സി ചെയ്ത ഒരു പെണ്ണിന്റെ ഭർത്താവായി ജീവിക്കുന്നതിനോളം ലജ്ജ വേറെയില്ലെന്നും അറിയാമായിരുന്നു. പക്ഷേ അവിടെ എന്റെ മനസ്സ് പറഞ്ഞ ഒരു കാര്യമുണ്ടായിരുന്നു. ” ചില പരീക്ഷണങ്ങൾക്ക് ചിലപ്പോൾ വല്ലാത്ത ദുർഗന്ധമായിരിക്കും അതല്ലാം നേരിട്ട്
വിജയിച്ചാൽ ഒരുപക്ഷെ അതിന്റെ പ്രതിഫലം ഇതുവരെ ആസ്വദിക്കാത്ത സുഗന്ധം നിറഞ്ഞതായിരിക്കില്ലേ.. ? ” എന്നൊക്കെ മനസ്സ് ചോദിച്ചതോടെ പിന്നെ ഞാൻ വേറെയൊന്നും ചിന്തിക്കാതെ ആ കയ്പ്പേറിയ തീരുമാനത്തിലുറച്ചു .
ആരും ചെയ്യാൻ മടിക്കുന്ന ഒരു തീരുമാനം ആണെന്നറിയാമായിരുന്നു പക്ഷേ
അതായിരുന്നെടാ എന്റെ അപ്പോഴത്തെ അവസ്ഥ..
എന്താണിനി സംഭവിക്കുവാൻ പോകുന്നത് എന്നറിയാതെ, എന്താണ് ഇനി ഞാൻ അനുഭവിക്കാൻ പോകുന്നത് എന്നറിയാതെ ജീവിതത്തിൽ നേരിടേണ്ടി വന്ന ആ ക്രൂരമായ പരീക്ഷണത്തെ നേരിട്ട് നോക്കാനൊരുങ്ങിയാണ് ഞാനന്ന് ഉറങ്ങാൻ കിടന്നത്..
ശപിക്കപ്പെട്ട ദിവസങ്ങൾ സമ്മാനിച്ച മാറാത്ത വേദനകൾ മറക്കാൻ ശ്രമിച്ച്,മഹർ കൊടുത്ത പെണ്ണിന്റെ കുറ്റങ്ങൾ ക്ഷമിക്കുന്നവന് നാളെ ഒരുപാട് മഹത്വമുണ്ടെന്ന് പഠിച്ചതോർത്ത്,
എന്റെ ഭാര്യയായ ആ ധിക്കാരി ചെയ്ത മാപ്പർഹിക്കാത്ത തെറ്റുകൾ മറക്കാൻ ശ്രമിച്ച്, എന്റെ കണ്ണീര് വറ്റുന്ന ദിവസങ്ങളാണ് ഇനി വരാൻ പോകുന്നതെന്നറിയാതെയും , പടച്ചോന്റെ തീരുമാനങ്ങൾ ഞാൻ ചിന്തിക്കുന്നതൊന്നും അല്ലെന്നറിയാതെയും,
ഒരിക്കൽ എന്റെ ഖൽബിന്റെ ഹൂറിയെയാണെന്ന് വിശ്വസിച്ചെഴുതിയ റൈഹാനത്തിന്റെ പേര് മായിച്ച് സാജിത എന്നെഴുതി എന്റെ മണവാട്ടിയാക്കി കൂടെ നിർത്തിയ അവളെ ബഹറിനക്കരെയിരുന്ന് സ്നേഹിക്കാൻ പണ്ട് കിനാവ് കൊണ്ടെഴുതിയ മനോഹരമായ എന്റെ ദാമ്പത്യ ജീവിതത്തിന്റെ പൊടി കേറിയ കിതാബ് തുറന്ന് ഒരിക്കൽ കൂടി ഞാൻ വായിക്കാൻ തുടങ്ങി..
” തുടരും ”
______________________________________
” നമുക്കൂഹിക്കാൻ കഴിയാത്തതാണ് നമ്മുടെ സൃഷ്ട്ടാവിന്റെ കണക്കുകൾ.. അവന്റെ തീരുമാനങ്ങൾ എന്തായാലും നമ്മൾ അനുസരിച്ചേ പറ്റൂ “