ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 12 14

ങ്കിൽ ഞാനും നീയും അടങ്ങുന്ന ഈ ലോകം അവനെന്നോ നശിപ്പിച്ച് കളയുമായിരുന്നില്ലേ . ?
അതുകൊണ്ടാണ് ഇക്കാര്യം നിന്റെ ജീവിതത്തിലെ ഒരു പരീക്ഷണം ആണെന്നും നീയിതിൽ വിജയിക്കാൻ ചെറിയൊരു ശ്രമം നടത്തണമെന്നും ഞാൻ പറയുന്നത്. ത്വലാഖിന് തക്കതായ കാരണങ്ങൾ ഉണ്ടായിരിക്കാം, അങ്ങനെ ഉണ്ടായാൽ ത്വലാഖ് ചൊല്ലുവാനും ഇസ്ലാമിൽ നിയമങ്ങളുണ്ട് പക്ഷേ ഈ ദുനിയാവ് ഇങ്ങനെയാണ് ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ ഓരോ പടപ്പുകളും പരീക്ഷിക്കപ്പെടും.
ക്ഷമയുണ്ടോന്ന് നോക്കാൻ പോലും നേരമില്ലെന്ന ഒരൊറ്റ കാരണം ഒന്നുകൊണ്ടു മാത്രമാണ് വിജയിക്കുന്നവർ ഈ ദുനിയാവിൽ നിന്നും വംശനാശം സംഭവിച്ച് കൊണ്ടിരിക്കുന്നത്..
അൻവറിന്റെ കാര്യത്തിൽ ഇതാണ് പടച്ചോൻ നിനക്ക് തന്നിട്ടുള്ള പരീക്ഷണം എന്നെന്റെ മനസ്സ് പറയുന്നു.
ഞാൻ പറഞ്ഞത് കാരണം ക്ഷമിച്ച് നിന്ന് നീ ഇതിൽ വിജയിച്ചാൽ നാളെ പരിമിതികളില്ലാത്ത ജന്നാത്തിലേക്ക് അൻവർ എത്തുമ്പോൾ ഈ വിനീതൻ തീയാളി കത്തുന്ന നരകത്തിലാണെങ്കി
ൽ അൻവറിനെന്നെ രക്ഷിക്കാൻ കഴിഞ്ഞാൽ ആ നേരത്ത് അതെനിക്കുപകാരപ്പെടില്ലേ..? അപ്പോൾ ഞാനിന്ന് ഇത് പറഞ്ഞു തരേണ്ട ബാധ്യതയില്ലേ എനിക്ക്.. ? അതുകൊണ്ട് മാത്രമാണ് ഞാനിക്കാര്യം അൻവറിനോട് ചെയ്ത് നോക്കുവാൻ പറയുന്നത് ..
ഒരായുസ്സിന്റെ വലിപ്പത്തെ കുറിച്ച് നമുക്കൂഹിക്കാവുന്നതേ ഒളളൂ അതിനിടയിൽ നമ്മൾ ക്ഷമയുള്ളവരായി മാറുമ്പോൾ ഈ അനശ്വരമായ ലോകത്ത് വിജയിച്ച് മടങ്ങുന്നവർ അവരല്ലാതെ ആരുമുണ്ടാവില്ല.
നീ കല്ല്യാണം കഴിച്ച പെണ്ണിന് എന്ത് കുഴപ്പങ്ങൾ ഉണ്ടെങ്കിലും നിന്നെ കൊണ്ടത് ക്ഷമിക്കാൻ കഴിഞ്ഞാൽ നിന്നോളം പടച്ചോനിഷ്ട്ടപ്പെട്ടവർ വേറെയാരാണുണ്ടാവുക.. ? ഇനി എന്റെ വാക്കുകൾ കേട്ട ശേഷം ക്ഷമയോടെ നീ നിന്നിട്ടും നിന്റെ ഭാര്യക്ക് മാറ്റങ്ങളോ നിന്റെ മനസ്സിന് ത്വലാഖ് അല്ലാതെ വേറെ വഴികളോ കാണാൻ കഴിയാതെ വരികയാണെങ്കിൽ പിന്നെ താമസിക്കരുത് നീ ത്വലാഖ് ചൊല്ലുക കാരണം അതായിരിക്കും പടച്ചോൻ കണക്കാക്കിയ നിന്റെ വിജയം.
ഹൃദയത്തിലേക്ക് നേരിട്ട് ആഴ്ന്നിറങ്ങുന്ന ആ പണ്ഡിതന്റെ കനമുള്ള വാക്കുകൾ കേട്ടപ്പോൾ ഉസ്താദിനറിയാത്ത
എന്റെ യഥാർത്ഥ അവസ്ഥകളുടെ പറയാനറിയാത്ത വേദന പങ്കുവെക്കാൻ തോന്നിയെങ്കിലും അതിനൊന്നും കാത്തുനിൽക്കാതെ മനസ്സ് പുതിയ ചില ചിന്തകളുടെ കൂടെ ഇറങ്ങി പോയിരുന്നു.
ഉസ്താദിന്റെ വാക്കുകൾ ശ്രദ്ധിച്ച് കേട്ടും മറുപടി പറഞ്ഞും ഞാൻ
കുറെ നേരം അവരോടൊപ്പം സംസാരിച്ചിരുന്നു . നേരം ഒരുപാടായപ്പോൾ റൂമിലേക്ക് പോകാമെന്നും പറഞ്ഞ് ഞങ്ങൾ തിരിച്ച് റൂമിലേക്ക് തന്നെ നടന്നു.
ചുവപ്പിന്റെ അഴകിൽ മേനിയുടെ മൊഞ്ച് കാണിച്ച് നിൽക്കുന്ന പടിഞ്ഞാറിനെയും,
മഗ്രിബിനെ വരവേൽക്കാനൊരുങ്ങി നിൽക്കുന്ന മിനാരങ്ങളെയും നോക്കി മുന്നോട്ട് നടക്കുന്ന സമയത്ത് മനസ്സ് മറ്റൊരു ചിന്തയെ ഗർഭം ധരിക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു.
സുഹൃത്തിന്റെ
റൂമിൽ തിരികെയെത്തി കൂടുതലവിടെ നിൽക്കാതെ കൂട്ടുകാരനോടും ഉസ്താദിനോടും യാത്രപറഞ്ഞ് വണ്ടിയുമെടുത്ത് ഞാൻ എന്റെ റൂമിലേക്ക് യാത്ര തിരിച്ചു.
റൂമിൽ തിരിച്ചെത്തിയ ഞാൻ കുറേനേരം ഓരോന്നാലോചിച്ചിരുന്നു.
ആ പണ്ഡിതന്റെ വാക്കുകളിലൂടെ എന്റെ ഉളളിൽ ഞാൻ പോലുമറിയാതെ എന്തൊക്കെയോ തറഞ്ഞു പോയിരുന്നു. നേരം ഒരുപാടായി എന്ന് തോന്നിയപ്പോൾ രാവിലെ ഡ്യൂട്ടിക്ക് പോകേണ്ട ഞാൻ പെട്ടെന്ന് കിടന്നു നോക്കിയെങ്കിലും ഉറക്കം കിട്ടാതെ വീണ്ടും അസ്വസ്ഥനായി കൊണ്ടിരുന്നു. നിനക്കറിയോ എത്രയെത്ര മാസങ്ങളാണ് എനിക്കെന്റെ ഉറക്കം നഷ്ട്ടപ്പെട്ടിട്ടുള്ളതെന്ന്. എല്ലാം ആരുമറിയാതെ ഞാൻ ഒറ്റക്കനുഭവിച്ചു തീർത്തു പക്ഷേ എന്തിനായിരുന്നു എന്റെ പടച്ചോനെന്നെ ഇങ്ങനെ പരീക്ഷിക്കുന്നതെന്ന് മാത്രം അന്നും എനിക്കറിയില്ലായിരുന്നു.

Updated: September 14, 2017 — 7:37 am