ബഹറിനക്കരെ
ഒരു കിനാവുണ്ടായിരുന്നു 12
Bahrainakkare Oru Nilavundayirunnu Part 12 | Previous Parts
ബുറൈദയിലുള്ള എന്റെ കൂട്ടുകാരന്റെ റൂമിൽ വെച്ചാണ് ഞാനന്നൊരു മതപ്രഭാഷകനെ പരിചയപ്പെടുന്നത് . നാട്ടിലെ അറിയപ്പെടുന്ന ഒരു പ്രഭാഷകൻ. എന്തോ ആവശ്യത്തിന് വേണ്ടി സൗദിയിലേക്ക് വന്ന അദ്ദേഹം എന്റെയാ സുഹൃത്തിന്റെ റൂമിലായിരുന്നു അന്ന് താമസിച്ചിരുന്നത് .
റൂമിലേക്ക് കയറി ചെന്ന എന്നെ മൂപ്പർക്ക് പരിചയപ്പെടുത്തി കൊടുത്ത ശേഷം ഇപ്പൊ വരാമെന്നും പറഞ്ഞ് ആ റൂമിലെ എന്റെ സുഹൃത്ത് പുറത്തേക്കെന്തോ ആവശ്യത്തിനായി ഇറങ്ങി .
ഈ സമയത്താണ് പടച്ചോനെന്റെ ജീവിതത്തിലെ മറ്റു ചില മുഹൂർത്തങ്ങൾ കൂടി സമ്മാനിക്കാൻ പോകുന്നതിന്റെ തുടക്കമെന്നോണം ഞാനാ പണ്ഡിതനെ കൂടുതലായി അവിടെയിരുന്ന് പരിചയപ്പെടുന്നത്. സംസാരിച്ചിരുന്ന
പ്പോൾ ഞാനവരോട് പെട്ടെന്നടുത്തു കൊണ്ടിരുന്നു .
അതിനൊരു കാരണമുണ്ട്…
ഒരു പ്രത്യേക സംസാര രീതിയായിരുന്നു മൂപ്പർക്ക് . നമ്മൾ പറയാതെ നമ്മുടെ മനസ്സിലുള്ളതെല്ലാം വായിച്ചെടുക്കുന
്നുണ്ടെന്ന് തോന്നി പോകും സംസാരിച്ചിരിക്കുന്നതിനിടയിൽ അവരുടെ ചില മുനയുള്ള ചോദ്യങ്ങൾ പ്രതീക്ഷിക്കാതെ നമുക്ക് നേരെ വരുമ്പോൾ . അതെന്നെ അവരിലേക്ക് വല്ലാതെ ആകർഷിപ്പിക്കുകയ
ും അത്ഭുതം തോന്നിപ്പിക്കുകയും ചെയ്ത് കൊണ്ടിരുന്നു.
അങ്ങനെ വിശേഷങ്ങൾ പറഞ്ഞിരിക്കുന്നതിനിടയിലാണ് പ്രതീക്ഷിക്കാതെ “നീ കല്ല്യാണം കഴിച്ചതാണോ അൻവർ.. ?” എന്നെന്നോട് ചോദിക്കുന്നത് . അതെയെന്ന് മറുപടി കൊടുത്തതും മൂപ്പരെന്നെ വല്ലാത്തൊരു നോട്ടം നോക്കി. എന്നിട്ട് എന്റെയുള്ളിൽ ഞാൻ ചങ്ങലയിട്ട് പൂട്ടിയിട്ട നൊമ്പരങ്ങളെ കണ്ടത് പോലെ ചോദിച്ചു
” എന്താ ദാമ്പത്യം റാഹത്തല്ലേ.. ?” എന്ന്.
ആ നേരത്താ ചോദ്യത്തിന് പെട്ടെന്നൊരു മറുപടി കൊടുക്കാൻ ഞാനൽപ്പം പ്രയാസ്സപ്പെടുകയുണ്ടായി . എന്റെ മറുപടിയും കാത്ത് മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്ന ഉസ്താദിനോട് കളവ് പറയാൻ കഴിയാതെ മടിച്ച് കൊണ്ടാണെങ്കിലും ഭാര്യയുമായി ചില പ്രശ്നങ്ങൾ ഉണ്ടെന്നും മുന്നോട്ട് പോകുവാൻ മനസ്സ് കൊണ്ട് കഴിയുന്നില്ലെന്നും ത്വലാഖ് ചൊല്ലുവാൻ ആഗ്രഹിക്കുന്നുണ്ട് എന്നും പക്ഷേ അതിനൊന്നും ഉസ്താദേ എന്റെ ഇപ്പോഴത്തെ സാഹചര്യങ്ങൾ സമ്മതിക്കുന്നില്ല എന്നൊക്കെയുള്ള കാര്യങ്ങൾ ചുരുക്കി പറഞ്ഞപ്പോൾ “നമുക്കൊന്ന് നടന്നാലോ അൻവർ ” എന്ന് പറഞ്ഞ് ഉസ്താദ് തോളിലിടുന്ന ഷാളുമെടുത്ത് എഴുന്നേറ്റു.
റൂമിലേക്ക് തിരിച്ചെത്തിയ കൂട്ടുകാരനോട് ഞങ്ങളൊന്നു നടക്കാനിറങ്ങുകയാണ് പോയി വരാമെന്നും പറഞ്ഞ് ഞാനും ഉസ്താദും പുറത്തേക്കിറങ്ങി .
ഒരാളുടെ ജീവിതത്തിൽ
സംഭവിക്കാൻ പാടില്ലാത്ത അനുഭവങ്ങളെ ചുമലിൽ വെച്ച്
എന്ത് ചെയ്യണമെന്നറിയാതെ, എങ്ങനെ നേരിടുമെന്നറിയാതെ നടുക്കടലിൽ കുടുങ്ങിപ്പോയ കപ്പിത്താനെ ഓർമ്മിപ്പിച്ച് രാത്രികളോട് പരിഭവം പറഞ്ഞും, മുസല്ലയിലിരുന്ന് കണ്ണീരൊഴുക്കിയു
ം ഈ സ്വപ്നങ്ങളില്ലാത്തവരുടെ മഹ്ശറയായ മരുഭൂമിയിലിരുന്ന് ദുഃഖങ്ങളുടെ വേദന ഞാൻ ഇരട്ടിയായി അനുഭവിച്ചിട്ടുണ്ട്. അങ്ങനെ ആലോചിച്ചവശനായി തളർന്നുറങ്ങി പോയിരുന്ന എന്റെ ജീവിതത്തിൽ വരാനിരിക്കുന്ന വലിയൊരു ദുരന്തത്തിന് വഴിയൊരുക്കുവാൻ എന്റെ റബ്ബ് കാണിച്ച മാർഗ്ഗമായിരുന്നു ആ യാത്രയിലൂടെ സംഭവിക്കാനിരിക്
കുന്നതെന്ന് ഞാനറിഞ്ഞിരുന്നില്ല .