ത്വലാഖ് ചൊല്ലുന്നവൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ പ്രധാനപ്പെട്ടത് ഒഴിവാക്കാനുള്ള കാരണം തന്നെയാണ്. വെക്തമായ കാരണം ഇല്ലാതെ ത്വലാഖ് ചൊല്ലാൻ പാടുള്ളതല്ല. കാരണങ്ങൾ ഉണ്ടെങ്കിലും ആദ്യം ചെയ്യേണ്ടത് വിട്ടുവീഴ്ചകൾക്ക് രണ്ടുകൂട്ടരും തയ്യാറാവാൻ കഴിയുമെങ്കിൽ അതിനായിരിക്കണം മുൻതൂക്കം നൽകേണ്ടത്.
കൂടിയിരുന്ന് കാര്യങ്ങൾ സംസാരിക്കാൻ കാരണവന്മാർ മുന്നിട്ടിറങ്ങണം. ബന്ധം മുറിക്കാൻ അവരൊരിക്കലും അറിഞ്ഞ് ശ്രമിക്കരുത്.
ചർച്ചകൾക്ക് വരുന്ന ആണിന്റെയും പെണ്ണിന്റെയും ഭാഗത്ത് നിന്നുള്ള കാരണവന്മാരോ, മറ്റുള്ളവരോ ഒരു കാരണവശാലും ന്യായത്തിന്റെ പക്ഷത്തല്ലാതെ ആളുകളെ നോക്കിയും പരിചയം നോക്കിയും കുടുംബ ബന്ധങ്ങൾ നോക്കിയും തീരുമാനങ്ങൾ പറയരുത് മാറ്റരുത് .
തെറ്റ് പറ്റിയ ഭർത്താവിനും , തെറ്റ് പറ്റിയ പെണ്ണിനും ഒരുപോലെ അങ്ങോട്ടുമിങ്ങോട്ടും മാപ്പ് പറഞ്ഞും ഖേദിച്ചും മടങ്ങാനുമുളള അവസരങ്ങൾ നൽകണം . അവരുടെ കൂടെ നിന്ന് മുന്നോട്ട് പോകുവാൻ ധൈര്യം നൽകണം. വിനയത്തിന്റെ ഭാഷയിൽ സംസാരിച്ച് മനസ്സ് മാറ്റിയെടുക്കാൻ ശ്രമിക്കണം .
ഇനി മൊഴി ചൊല്ലാൻ തീരുമാനിക്കുന്നതിന് മുൻപ് കല്ല്യാണം കഴിച്ച പെണ്ണിന്റെയും, ചെക്കന്റേയും ഭാഗങ്ങൾ കേള്ക്കാൻ വേണ്ടപ്പെട്ട മുതിർന്ന രണ്ടാളെ നിയമിച്ച് അവരുടെ ഭാഗങ്ങൾ ഒരുപോലെ നേരിട്ട് കേട്ട് ചർച്ചകൾ നടക്കണം . ഇതെല്ലാം പരാജയപ്പെട്ട് ഒരു നിവർത്തിയും ഇല്ലെങ്കിൽ പിന്നെ ത്വലാഖ് നല്ല രീതിയിൽ ചൊല്ലാൻ ചൊല്ലുന്നവനോട് പറയാം .
ത്വലാഖ് ചൊല്ലിയാൽ
നിക്കാഹ് കഴിഞ്ഞ് കൂടെ താമസിച്ച ഭാര്യയും ഭർത്താവും തമ്മിൽ ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ അവൾക്കവൻ നൽകിയ മഹർ തിരികെ വാങ്ങാൻ പാടുള്ളതല്ല . ഇങ്ങനെ ത്വലാഖ് ചൊല്ലുവാൻ നിൽക്കുന്നവർ കുറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
എന്നൊക്കെ ഉസ്താദ് വിശദമായി പറഞ്ഞപ്പോൾ ഞാൻ വീണ്ടും ഉത്തരം കിട്ടാത്തവനായി പോവുകയായിരുന്നു . ഉസ്താദിനോട് സംസാരം മതിയാക്കി ഫോൺ ബെഡിലേക്ക് വെച്ച് ഞാനാ അടച്ചിട്ട റൂമിൽ കുറേനേരം കിടന്നു .
ഉള്ളിലുള്ളതെല്ലാം
മുൻപ് മറച്ചു വെച്ചതിനേക്കാൾ കൂടുതൽ ക്ഷമയോടെ മറച്ച് വെച്ച് നിൽക്കാൻ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു. എന്റെ കുഞ്ഞിനെയല്ല അവൾ ഗർഭം ധരിച്ചിരിക്കുന്നത് എന്ന് നാടറിഞ്ഞാൽ പിന്നെ ഞാനിത്രയും ദിവസം ഉരുകി തീർന്നത് വെറുതെയാവുമെന്നും എന്തൊക്കെയാണോ ഞാൻ ഭയപ്പെട്ടത് അതൊക്കെ സംഭവിക്കുമെന്നും തോന്നാൻ തുടങ്ങി. ഒരിക്കലും എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത അനുഭവങ്ങളായിരിക്കും അതെല്ലാം എന്നറിയാമായിരുന്നു .