? ആയുഷ്കാലം ? [༻™തമ്പുരാൻ™༺] 1895

അവളുടെ കണ്ണുകളിൽ നീർക്കണങ്ങൾ തുളുമ്പുന്നത് ഞാൻ കണ്ടു.,.,. അവളുടെ മുഖം ഇപ്പോഴും താഴോട്ട് തന്നെ ആയിരുന്നു..,.., ഞാൻ ബില്ല് സെറ്റിൽ ചെറുത് പുറത്തേക്കിറങ്ങി.,…, നേരെ ജീപ്പിന്റെ അടുത്തേക്ക് നടന്നു…,,., അവൾ  അവിടെ തന്നെ നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ അവളെ കൈ കാണിച്ചു വിളിച്ചിട്ട് ചോദിച്ചു..,.,.,

” എന്താണ്.,.,., വരുന്നില്ലേ.,.,.,

” ഏട്ടൻ പൊയ്ക്കോളൂ.,.., ഞാൻ ഓട്ടോ പിടിച്ചു പൊയ്ക്കോളാം.,.,

” അത് വേണ്ട.,.., ഞാൻ വീട്ടിൽ കൊണ്ടുവിടാം.,.,.,

” അത് സാരല്യ ഏട്ടാ.,.,.

” എന്തായാലും ഞാൻ കല്യാണം കഴിക്കാം എന്ന് വിചാരിച്ചിരുന്ന പെണ്ണല്ലേ.,.,., താൻ കയറു..,,. എനിക്ക് തന്റെ അമ്മയെ കണ്ട് ഒന്ന് സംസാരിക്കണം.,.,.

“അത് വേണ്ട ഏട്ടാ.,.,.,

” താൻ കയറുന്നുണ്ടോ.,.,, അതോ.,.,., ഞാൻ ഒറ്റയ്ക്ക് പോകണോ.,.,.

പിന്നെ അവൾ ഒന്നും പറഞ്ഞില്ല..,,., പതിയെ ജീപ്പിൽ കയറി ഇരുന്നു.,.,. ഞാൻ വണ്ടി അവളുടെ വീട്ടിലേക്ക് വിട്ടു.,.,.

പതിവില്ലാതെ എന്റെ കൂടെ വീട്ടിലേക്ക് വരുന്ന അവളെ കണ്ടപ്പോൾ തന്നെ അവളുടെ അമ്മ വേഗം ഇറയത്തേക്ക് വന്നു…, എന്നിട്ട് എന്നോട് പറഞ്ഞു.,.,.

” വാ.,.,മോനെ.,.,. അകത്തേക്ക് കയറി ഇരിക്ക്..,.,.

” ആഹ് .,., അമ്മേ.,.,., എന്തുണ്ട് വിശേഷങ്ങൾ.,.,.,

” സുഖായിരിക്കുന്നു.,.,. അവിടെ ശാരദ ഒക്കെ എന്ത് പറയുന്നു.,.,.,

” ഓഹ്.., സുഖം.,.,.,.

” എന്താ മോനെ പതിവില്ലാതെ ഇങ്ങോട്ടേക്ക്.,. ഇറങ്ങിയത്.,.,..,

” ഏയ് ഒന്നൂല്യ.,.,., അമ്പലത്തിൽ വന്നപ്പോൾ പിന്നെ നന്ദൂനെ ഇവിടെ ആക്കിയിട്ട് പോകാം എന്ന് കരുതി.,.,.

ഇപ്പോഴും അവൾ ഗോവണിയുടെ സൈഡിൽ നിന്നുകൊണ്ട് ഞങ്ങളുടെ സംസാരം ശ്രദ്ധിക്കുകയായിരുന്നു.,.,.,അവളുടെ മുഖത്ത് ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ അവളുടെ അമ്മ എങ്ങനെ സ്വീകരിക്കുമെന്ന നല്ല ആശങ്കയുണ്ടായിരുന്നു ..,,.,.

” മോൻ ചായ കുടിച്ചോ.,..,. നന്ദൂ.,. നീ ചായയെടുക്ക്.,.,

” വേണ്ടമ്മേ.,.,., ഞങ്ങൾ വരുന്ന വഴിക്ക് കഴിച്ചു.,.,., എന്നാൽ ഞാൻ ഇറങ്ങട്ടെ.,.,., പോയിട്ട് കുറച്ചു പരിപാടികൾ ഉണ്ട്.,., വൈകുന്നേരം ഞാൻ അമ്മയോട് വിളിക്കാൻ പറയാം.,.,.,

ഇത്രയും പറഞ്ഞു കൊണ്ട് ഞാൻ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി.,.,., അപ്പോൾ സീതമ്മ അവളോട് എന്റെ കൂടെ വണ്ടിയുടെ അടുത്ത് വരെയും ചൊല്ലാനായി ആംഗ്യം കാണിക്കുന്നത് ഞാൻ കണ്ടു..,.,
അവൾ എന്റെ പുറകെ വന്നു..,

ഞാൻ എന്റെ വണ്ടിയിൽ കയറിയിരുന്നു.,.,., അതിനു ശേഷം അവളെ അടുത്തേക്ക് വിളിച്ചു.,.,., അവൾ മെല്ലെ എന്റെ അടുത്തേക്ക് വന്നു.,.,.,.

” എടി പെണ്ണേ,..,., നീ എന്താണ് എന്നെപ്പറ്റി വിചാരിച്ചത്.,.,,., ഈ ഒരു കാര്യത്തിന്റെ പേരിൽ ഞാൻ നിന്നെ വേണ്ടാന്ന് വക്കുമെന്നോ.,.,.,

അവൾ തെല്ലു ഒരു അത്ഭുതത്തോടെ കൂടി എന്റെ മുഖത്തേക്ക് തന്നെ കണ്ണു നിറച്ചു കൊണ്ട് നോക്കിനിന്നു,.,.,., അവളുടെ കവിളിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീർത്തുള്ളികൾ ഞാൻ കൈ കൊണ്ട് തുടച്ചതിനുശേഷം പറഞ്ഞു.,..,

110 Comments

  1. നൊമ്പരപ്പെടുത്തുകയും മനസ്സ് നിറയ്ക്കുകയും ചെയ്തൊരു രചന… ❤
    എന്റെയൊരു അനുഭവം പറയാൻ തോന്നി… എന്റെ സഹോദരൻ.. ഉമ്മയുടെ സഹോദരിയുടെ മകൻ… ഒറ്റ മകളായ എന്നെ സംബന്ധിച്ച് എനിക്കുള്ള ഒരേയൊരു ആങ്ങള… ആ നിലയ്ക്ക് എനിക്ക് ഒരുപാട് സ്നേഹം ആയിരുന്നു അയാളോട്.. അയാൾക്കും തിരിച്ച് അങ്ങനെയാണെന്ന് ഞാൻ വിശ്വസിച്ചു… ഒരു ദിവസം അയാളുടെ ഉമ്മ ആശുപത്രിയിൽ ആയതിനെ തുടർന്ന് അവിടെ പോയി സന്ദർശിച്ച് തിരികെ വരാൻ ഞാനും അയാളും കാറിൽ കയറി… വണ്ടി ഒരു ആൾതിരക്ക് കുറഞ്ഞ തീരദേശ റോഡിലൂടെ സഞ്ചരിക്കുമ്പോഴും എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല… പതിയെ പതിയെ അയാളുടെ സംസാരം അതിർവരമ്പുകൾ ഭേദിക്കാൻ തുടങ്ങിയപ്പോഴും എന്റെ വലതു കൈ പിടിച്ചെടുത്ത് ചുംബിച്ചപ്പോഴും ഒക്കെ ഞാൻ തകർന്നു പോയിരുന്നു… എന്റെ കണ്ണീർ കണ്ടാകണം അയാൾ വാക്കുകളും പ്രവർത്തിയും നിർത്തി… പിന്നീടൊരിക്കലും അയാളെ സ്‌നേഹിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല… വീടിനു മുന്നിൽ കാർ നിർത്തി എന്നോട് ക്ഷമ പറഞ്ഞപ്പോഴും പൊറുക്കാൻ കഴിയാത്ത വിധം അയാളെ ഞാൻ വെറുത്തു പോയിരുന്നു… അനുഭവിച്ച മെന്റൽ ട്രാമ അത്രത്തോളം ആണ്… അപ്പോൾ ഈ കഥയിലെ നായിക കടന്നു പോയ അവസ്ഥ ഊഹിക്കാൻ പോലും വയ്യ…
    ശുഭകരമായ ക്ലൈമാക്സ്‌ ആയിരുന്നെങ്കിലും പഴയതൊക്കെ ഓർമിപ്പിച്ചു കൊണ്ട് എന്റെ ഹൃദയത്തെ കീറി മുറിച്ച രചന… ആശംസകൾ ❤?

    1. ഇതിൽ ഈ കമൻറ് വായിച്ചപ്പോൾ എൻറെ ഉള്ളിൽ ഒരു ഞെട്ടലാണ് ഉണ്ടായത്.,., ആർക്കും ഒരിക്കലും അങ്ങനെ ഒരു അവസ്ഥ ഉണ്ടാകരുത് എന്ന പ്രാർത്ഥനയോടെയാണ് ഞാൻ ഈ കഥ എഴുതിയത്.,., എന്നാൽ സമാനമായ ഒരു അനുഭവക്കുറിപ്പ് എൻറെ ഈ കഥയ്ക്ക് തന്നെ കമൻറ് ആയി വരുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചിരുന്നില്ല,…,

      എന്താണെന്നറിയില്ല ഇങ്ങനെ പെരുമാറുന്ന ആളുകളോട് എനിക്ക് തന്നെ ഒരിക്കൽപോലും പൊറുക്കാൻ സാധിക്കില്ല.,., അപ്പോൾ അത് അനുഭവിച്ച ആളുടെ അവസ്ഥ പ്രത്യേകിച്ച് എടുത്തു പറയേണ്ടതുണ്ടോ…

      കാലമെത്ര പുരോഗമിച്ചാലും സമൂഹം എത്രയൊക്കെ വളർന്നു എന്ന് പറഞ്ഞാലും.,. ഇന്നും നമ്മുടെ ഈ സമൂഹത്തിൽ സ്ത്രീകളെ മറ്റൊരു അർത്ഥത്തിൽ മാത്രം കണ്ടുവരുന്ന ഒരു ചെറിയ വിഭാഗത്തിൽപ്പെടുന്നു മൃഗങ്ങൾ എന്ന് തന്നെ വിശേഷിപ്പിക്കാവുന്നതരം ആളുകൾ ജീവിക്കുന്നു.,.,,. ഇത് അപമാനകരമായ വസ്തുതയാണെങ്കിലും ഇന്നും സമൂഹത്തിൽ നടക്കുന്ന കാര്യം ആയതുകൊണ്ടുതന്നെ അതിൽ ബഹുഭൂരിപക്ഷവും പുരുഷന്മാർ ആണെന്നത് അറിയുന്നത് തന്നെ മനസ്സിൽ നന്മ.,,സ്നേഹം മാത്രം കൊണ്ട് സഹോദരിമാരെ സ്നേഹിക്കുന്ന പുരുഷൻമാർക്ക് ഒരു അപമാനമായി തന്നെ നിലകൊള്ളുന്നു.,., കേവലം വളരെ ചുരുങ്ങിയ ചില നികൃഷ്ടജീവികൾ ചെയ്യുന്ന കർമത്തിന് ഫലം ബഹുഭൂരിപക്ഷം നന്മയുള്ള പുരുഷന്മാരുടെ സ്നേഹത്തിനെ തന്നെ ചോദ്യം ചെയ്യുന്നതാണ്.,.,
      ഇനി ഒരിക്കൽ പോലും തനിക്കോ അല്ലെങ്കിൽ മറ്റൊരു സ്ത്രീക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടാകരുത് എന്ന പ്രാർത്ഥനയോടെ.,.,
      സ്നേഹം.,.,??

      1. സത്യം… കുറച്ചു പേർ ചെയ്യുന്ന കാര്യങ്ങൾക്ക് പഴി കേൾക്കുന്നത് ഒരു വിഭാഗം തന്നെയാണ്… ഇത് പോലെ ഒരുപാട് സംഭവങ്ങൾ നേരിട്ട് അറിയാവുന്നതാണ്.. പലരും തുറന്നു പറയാൻ മടിക്കുന്നത് കൊണ്ട് അറിയുന്നില്ലെന്നേയുള്ളൂ…

        അത്പെ പോലെ പെൺകുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കുമ്പോൾ ആൺകുട്ടികൾക്ക് യാതൊരു വിധത്തിലുള്ള സുരക്ഷയും നൽകുന്നില്ല എന്നതും പ്രശ്നമാണ്.. അവർക്ക് നേരെയുള്ള ചൂഷണം എത്ര അധികാരിച്ചാലും അതിൽ വേണ്ടത്ര ശ്രെദ്ധ ആരും കൊടുക്കുന്നില്ല എന്ന് തോന്നിയിട്ടുണ്ട്…

        താങ്കളുടെ അതേ പ്രാർഥനയോടെ…❤
        സ്നേഹം ?

        1. വാസ്തവം തന്നെയാണ്.,.,
          എന്നാൽ ആൺ കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ അധികം ഒന്നും പുറത്തു വരുന്നില്ല എന്നതാണ് സത്യം,.., പെൺകുട്ടികൾ ചിലപ്പോൾ ഭയംകൊണ്ട് പറയാതെ ഇരിക്കുമ്പോൾ ആൺകുട്ടികൾ ഭയം കൊണ്ടും അതുപോലെതന്നെ ചിലപ്പോൾ നാണക്കേട് കൊണ്ടും പറയുന്നില്ല.,., ഇതെല്ലാം മാറി നല്ല നാളെക്ക് വേണ്ടി പ്രാർത്ഥിക്കാം.,.,

          1. സത്യം…. ?

  2. കൈലാസനാഥൻ

    തമ്പുരാൻ, കേട്ട് പഴകിയ വിഷയമാണെങ്കിലും താങ്കളുടെ എഴുത്തിന്റെ ശൈലിയാണ് ഈ കഥയുടെ ജീവൻ. ഉണ്ണിമോളും അനന്തുവും തമ്മിലുള്ള ഗാഢമായ സഹോദരി സഹോദരബന്ധം നന്നായി അവതരിപ്പിച്ചു. നന്ദുവുമായി ക്ഷേത്രത്തിൽ വച്ചുള്ള കണ്ടുമുട്ടലും സംസാരവും ഒക്കെ നനായിരുന്നു. പിന്നെ റെസ്റ്റോറന്റിൽ വച്ച് തിരിച്ചറിവാകുന്ന പ്രായത്തിന് മുമ്പ് അമ്മാവന്റെ സ്ഥാനത്തുള്ള ഒരു കിരാതൻ പിച്ചിച്ചീന്തിയ കാര്യം പറഞ്ഞത് നൊമ്പരമുണർത്തി. നമ്മുടെ സമൂഹത്തിൽ ഇത്തരം ആൾക്കാർ സ്വന്തം സഹോദരൻ, അമ്മാവൻ , അച്ഛൻ എന്നു വേണ്ട പല മൃഗതുല്യരായ മനുഷ്യരും ഉണ്ട് , അതിന്റെ നേർക്കാഴ്ചയാണ് നന്ദുവിലൂടെ സ്പഷ്ടമാക്കിയത്. അവളെ വീട്ടിൽ കൊണ്ട് ചെന്നാക്കിയതും കണ്ണീരൊപ്പിയതും ഒക്കെ ഹൃദയം നിറച്ചു. ഈ കഥ ഞാൻ വായിച്ചിരുന്നില്ല വൈകിയാണ് വായിച്ചതെങ്കിലും ഇഷ്ടമായി. സസ്നേഹം കൈലാസനാഥൻ

    1. ശരിക്കും ഉണ്ണിമോളെ പോലെയുള്ള ഒരു അനിയത്തിക്കുട്ടി വേണമെന്ന് ഭയങ്കര ആഗ്രഹമുള്ള ഒരാളാണ് ഞാൻ.,., ജന്മം കൊണ്ട് ലഭിച്ചില്ല എങ്കിലും കർമ്മംകൊണ്ട് കുറച്ച് സഹോദരിമാരെ ലഭിച്ചു എന്നതാണ് ഒരു ആശ്വാസം.,., പിന്നെ നമ്മുടെ സമൂഹത്തിൽ ഇപ്പോഴും അയാളെ പോലെയുള്ള വൃത്തികെട്ട മനുഷ്യർ ഉണ്ട് അവർക്കെതിരെ വേണ്ട സമയത്ത് വേണ്ട പോലെ പ്രതികരിക്കാൻ നമ്മുടെ സഹോദരിമാർക്ക് സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.,.,.,??

  3. Hi, മാൻ നിങ്ങൾ ഊള കഥ എന്ന് എന്നോട് പറഞ്ഞത് പുലർകാലം ആണോ ആയുഷ്കാലം ആണോ?

    ഈ കഥയെ കുറിച്ച് പറയാണേൽ.. എഴുത്ത് നന്നായി.. അവരുടെ മൂന്നാളുടെയും മാനറിസം ഒക്കെ നല്ല രസമാഹി സംഭാഷണത്തിലൂടെ കാട്ടി.. പിന്നെ കഥ എല്ലാവരും കുറെയേറെ ഉപയോഗിച്ച സബ്ജക്ട് ആണെന്ന് മാത്രം..

    എന്തൊക്ക പറഞ്ഞാലും വ്യൂ വേഴ്സ് നോക്കി മാസ് കഥകൾ വിടുന്നതിന് ഇടക്ക് ഇത്പോലെ ഉള്ളത് കൂടെ എഴുതി അയക്കേടോ.. ♥️♥️♥️♥️

    1. ഞാൻ വ്യൂ നോക്കി കഥകൾ ഇടാറില്ല മാൻ..,.,
      എനിക്ക് ഏതെങ്കിലും ഒരു സബ്ജക്ട് എഴുതാന്തോന്നിയാൽ അങ്ങോട്ട് എഴുതും..
      അത്രേയുള്ളൂ.,.,.
      പിന്നെ ഓർമ്മത്താളുകൾ ഒഴിച്ചു ബാക്കി കഥ ഒക്കെ എനിക്ക് അത്ര പോര എന്ന് തോന്നുന്നു..,.,അതാ അങ്ങനെ പറഞ്ഞത്.,.
      സ്നേഹം.,.
      ??

  4. പെങ്ങളുട്ടി മനസ്സിൽ കേറി പറ്റി ❤️ഉണ്ണി മോള് അതു അങ്ങനെ തന്നെ ജീവിതകാലം മുഴുവൻ ഉണ്ടാകും..
    ടാ പഹയാ ഇജ്ജാതി കലക്കി പിന്നേ നീ ആദ്യം നമ്മൾ തമ്മിൽ മിണ്ടുമ്പോ എന്നോടും അപ്പുവിനോടും ഒരു കാര്യം പറഞ്ഞിരുന്നു എനിക്ക് എഴുതാൻ അറിയില്ല എന്ന് ഇപ്പൊ എന്തായി കൂടുതൽ പറഞ്ഞാൽ അതു അവസാനം നിനക്ക് എന്റെ വക മുട്ടൻ തെറി ആയിരിക്കും അതിനേക്കാളും നല്ലത് ഒന്നും പറയാതെ നിക്കുന്നത് ആണ്

    നന്ദുട്ടി ഇഷ്ടം ആയി അതു പോലെ നന്ദുവിന്റെ അനന്ദുവും എന്തയാലും ശ്രീരാഗം എഴുത്തുന്ന ഇടക്ക് ഇത് പോലെ മഹ്തായ ഒരുപാട് കൃതികൾ നിന്റെ വിരൽ തുമ്പിൽ നിന്നും ഓരോ അക്ഷരം ആയി അടർന്നു വീഴട്ടെ എന്ന് സ്‌നേഹത്തോടെ ആശംസകൾ നേരുന്നു അതിന് കഴിയട്ടെ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കാം

    എന്ന് സ്നേഹത്തോടെ
    യദു ❤️❤️❤️?

    1. ഉണ്ണിമോൾ പൊളി അല്ലെ.,.,.,
      നിങ്ങൾ 3 ആളും അതിലും പൊളി ആണ്.,.,.,
      ഇത് ഇങ്ങനെ തന്നെ എന്നും നിലനിലക്കട്ടെ.,.,..
      എന്ന് ഞാൻ ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു.,.,
      സ്നേഹം മാത്രം.,.,.
      ???

      1. മരണം വരെ ഉണ്ടാകും ഈ സൗഹ്രദം അല്ല സഹോദര ബന്ധം ??

  5. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ????. നല്ല അവതരണം വായിച്ചു പേജ് തീർന്നത് അറിഞ്ഞില്ല. ഇതിന്റെ ബാക്കി ഒന്ന് എഴുതിക്കുടയോ??? ???

    1. ഒത്തിരി സന്തോഷം പിള്ളേച്ചാ.,.,.
      ഇഷ്ടപ്പെട്ടല്ലോ അത് മതി.,.,.
      അരുത് പിള്ളേച്ചാ..,.ഇതിന്റെ ബാക്കി ഒന്നും ഇല്ല.,..
      എഴുതാൻ ഒരു മൂഡ് ഇല്ല.,.,.,
      ശ്രീരാഗം പോലും എഴുതി തുടങ്ങിയില്ല.,.,.,
      ഇന്നലെ ജോലി കഴിഞ്ഞപ്പോൾ രാത്രി ആയി.,.
      സ്നേഹപൂർവ്വം.,.,
      ??

  6. M.N. കാർത്തികേയൻ

    കൊള്ളാടാ മോനെ.??

    1. താങ്ക്സ്.,.,ബ്രോ.,.,
      ??

  7. തമ്പുരാൻ ബ്രോ

    ഇപ്പോൾ ആണ് വായിച്ചത് നന്നായിരുന്നു

    ആദ്യം തന്നെ പെങ്ങളും ആയുള്ള ഹീറോയുടെ ബോണ്ടിങ് ഒക്കെ നന്നായിരുന്നു എല്ലായിടത്തും ഇങ്ങനെ ആണല്ലോ എത്ര സ്നേഹം ഉണ്ടെന്ന് അറിഞ്ഞാലും അടിയും വഴക്കും ഒക്കെ must ആണ് അത് അങ്ങനെ ഒരു സ്നേഹം പ്രകടിപ്പിക്കൽ

    പിന്നെ നന്ദുവും കൊള്ളാം വെളുപ്പിൽ ആണ് സൗന്ദര്യം എന്നൊക്ക പണ്ട് ഏതോ വർണ്ണ വിവേചകൻ ഉണ്ടാക്കിയെടുത്ത ചിന്ത ആണ് വെളുപ്പിനും കറുപ്പിനും ഒരുപോലെ സൗന്ദര്യം ഉണ്ട് നിറത്തേ മൊത്തമായി മാറ്റിനിർത്തിയാൽ ഇത്‌ രണ്ടിനും സൗന്ദര്യം ഇല്ല മനസ്സിന് ആണ് സൗന്ദര്യം ബാഹ്യസൗന്ദര്യം കണ്ടു സ്നേഹിക്കുന്നതിനേക്കാൾ എത്രയോ മുകളിൽ ആണ് മനസ്സ് കണ്ടു കുറവുകളും മറന്നു സ്നേഹിക്കുന്നത്

    ആദി ബ്രോ പറഞ്ഞത് പോലെ എനിക്കും ഫീൽ ആയി കല്യാണത്തിന് 2 വീക്ക്‌ ഉള്ളപ്പോൾ ഇത്രയും സ്നേഹിച്ച അടുത്ത ശേഷം തുറന്ന് പറയുന്നതിനേക്കാൾ ബെറ്റർ ആയിരുന്നല്ലോ പെണ്ണ് കാണാലിനോ അതെല്ലങ്കിൽ മറ്റൊരു അവസരത്തിൽ എല്ലാം തുറന്നു പറഞ്ഞ ശേഷം അടുക്കുന്നത്

    അതുപോലെ ഹീറോ കുറച്ചു മാസ്സ് പരിവേഷം അണിഞ്ഞു വളരെ സിംപിൾ ആയി അവിടുന്നേ പറയാമായിരുന്നു

    അതുപോലെ എല്ലാം തുറന്നു പറയാൻ നന്ദു കാണിച്ച മനസ്സും നന്നായിരുന്നു അവളുട ഭാഗത്തു തെറ്റ്‌ കുറ്റം ഇല്ലെങ്കിലും ഒന്നും ഒളിച്ചു വയ്ക്കാൻ തയ്യാറാകാത്തത് നന്നായിരുന്നു

    എല്ലാം കൊണ്ടും നല്ല സ്റ്റോറി പ്ലോട്ട് ആണ് ഇഷ്ടപ്പെട്ടു

    By
    അജയ്

    1. ആദിയോട് പറഞ്ഞ റെപ്ലെ തന്നെയാണ് ഇവിടെയും പറയാൻ ഉള്ളത്.,.,.,
      ഇത് ഇങ്ങനെ പറയാൻ ഇരുന്ന കഥ അല്ല.,.,.
      അവൾ അങ്ങനെ പറയാൻ കുറച്ചു കാര്യ കാരണങ്ങൾ ഒക്കെ ഉണ്ടായിരുന്നു.,., അത് പോലെ നായകന്റെ ഭാഗത്തും കുറെ മിസ്സിങ് ഉണ്ട്.,., അത് ഞാൻ താഴെ പറഞ്ഞത് തന്നെ ആണ് കാരണം.,.,.,ഇതിൽ രണ്ടുപേർക്കും ഫ്ലാഷ് ബാക്ക് ഉണ്ടായിരുന്നു.,., ഒക്കെ ഞാൻ കട്ട് ചെയ്തതാണ്.,.,പിന്നെ 2 വീക്ക് മുൻപ് പറഞ്ഞുകൂടാ എന്നൊന്നും ഇല്ല (അതിന് കാരണം ഉണ്ട്).,., കാരണം ഇതിലും വലുത് പറഞ്ഞ സംഭവങ്ങൾ എനിക്ക് നേരിട്ട് അറിയാം.,.,.
      പക്ഷെ ഇതിൽ കുറെ കാര്യങ്ങൾ മിസ്സിങ് ഉണ്ട്.,., എനിക്കും അറിയാം.,.,
      എന്തായാലും ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞതിൽ സന്തോഷം.,.

      സ്നേഹം.,.,.
      ??

      1. സ്നേഹം

  8. കിച്ചു

    നന്നായിട്ടുണ്ട് ? ? ?
    പിന്നെ ആ ഷോർട്ട് ഫിലിമിന്റെ പേരേന്താ

    1. താങ്ക്സ്.,.,ബ്രോ.,..
      സ്നേഹം.,.
      ??

  9. ???????????????

  10. കാളിദാസൻ

    കൊള്ളാം ബ്രോ.. ഒത്തിരിഇഷ്ട്ടായി.
    ഒരു ചെറിയ കഥ ആണെങ്കിൽ കൂടിയും അത് മനസ്സിനെ ഒരുപാട് സന്തോഷിപ്പിച്ചു.

    കഥ വലുതോ ചെറുതോ എന്നതിൽ അല്ല..
    അതിലെ. . ആശയങ്ങളിലും അവതരണ രീതിയിലുമാണ് കഥയുടെ വിജയം. ??

    1. ഒത്തിരി സന്തോഷം കാളി.,.,
      നല്ല വാക്കുകൾക്ക് നന്ദി.,.,.,
      സ്നേഹം.,.,.
      ??

      1. ജോർ ആയിട്ടുണ്ട്.. ❤️???

        1. താങ്ക്സ് ബ്രോ.,.,?

  11. സംഗീത്

    പ്രിയ തമ്പുരാൻ ബ്രോ

    പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര ഇഷ്ട്ടപ്പെട്ടു. ഉണ്ണിമോളുമായുള്ള രംഗം ഒക്കെ എന്ത് രസായിരുന്നു. മൊത്തത്തിൽ വളരെ smooth ആയി ഒഴുകുന്ന ഫീലായിരുന്നു കഥയ്ക്ക്. മനസ്സിൽ നറു ചന്ദനത്തിന്റെ കുളിരും, ഇളം തുളസി കതിരിന്റെ നൈർമല്യവും, അരിമുല്ലപൂവിന്റെ നറുംസുഗന്ധവും ആവാഹിച്ച ഒരു കുളിർ തെന്നൽ പോലെ ഹൃദയത്തിൽ ചേക്കേറിയ അതിമോഹരമായ ഒരു കവിത പോലെ, മനസ്സിന് ഒരുപാട് ആനന്ദസംപ്രാപ്തി നൽകിയ കഥ.

    എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തിൽ ആദ്യമായിട്ടാ ഒരു കഥ വായിച്ച് കണ്ണ് നനയുന്നത്.

    Plotൽ അല്ലല്ലോ കഥ എങ്ങിനെ കൈകാര്യം ചെയ്യുന്നു എന്നതിലല്ലേ കഴിവും കാര്യവും ഇരിക്കുന്നത്. അതിൽ താങ്കൾ എന്റെ കണ്ണ് നയിച്ചു കൊണ്ട് പൂർണമായും വിജയം കൈവരിച്ചിരിക്കുന്നു. അത് കൊണ്ട് short film issue എന്നെ പ്രശ്നമായി തോന്നുന്നില്ല.

    ഇനിയും ഇതുപോലെ നിർമ്മല സുന്ദരമായ കഥകളെഴുതുവാൻ സർവ്വേശ്വരൻ താങ്കളേ അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു.

    സ്നേഹപൂർവ്വം

    സംഗീത്

    1. ഡിയർ സംഗീത്.,.,,

      ഈ ചെറിയ കഥ താങ്കൾക്ക് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.,.,.

      പിന്നെ ഉണ്ണിമോളും ആയിട്ടുള്ള സംഭാഷണങ്ങൾ അത് ദിവസേന നടക്കുന്ന ഒരു സംഭവം തന്നെയാണ്,..,. അത് പോലെ ഒരു കാന്താരി പെങ്ങൾ അതൊരു സുഖമാണ്.,.,.,
      ഇത് താങ്കൾക്ക് ഒരുപാട് ആത്മസംതൃപ്തി നൽകി എന്ന് അറിയുമ്പോൾ തന്നെ ഞാനെഴുതിയത് അർത്ഥവത്തായി.,.,.
      എഴുത്തിലൂടെ ഒരാളുടെ കണ്ണ് നയിക്കാൻ മാത്രം ഉള്ള കഴിവ് ഒക്കെ എനിക്ക് ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല അത് ബ്രോക്ക് എന്നോടുള്ള സ്നേഹത്തിൻറെ പുറത്ത് പറയുന്നത് ആയിട്ടാണ് എനിക്ക് തോന്നുന്നത്.,.,,.
      എങ്കിലും ആ നല്ല വാക്കുകൾക്ക് തിരികെ തരാൻ സ്നേഹം മാത്രം,..,.,
      ചെറുകഥകൾ എനിക്ക് ഇഷ്ടമാണ് പക്ഷേ ഞാൻ എഴുതാൻ എടുക്കുന്ന പ്ലോട്ടുകൾ എല്ലാം ചിലപ്പോൾ വലുതായി പോകുന്നു അങ്ങനെ വരുമ്പോൾ ഞാൻ അത് അവിടെ ഡ്രോപ്പ് ചെയ്യലാണ് പതിവ്.,.,. സമയകുറവ് ഒരു പ്രശ്നമാണ്.., , ,,
      സമയമുണ്ടെങ്കിൽ പുലർകാലം എന്ന ഒരു ചെറുകഥ കൂടി ഇവിടെ എഴുതി പോസ്റ്റ് ചെയ്തിട്ടുണ്ട് ഉണ്ട് അത്ര നല്ലതാണെന്ന് തോന്നുന്നില്ല എങ്കിലും താങ്കൾ ഒന്ന് വായിച്ചു നോക്കൂ.,.,,.

      സ്നേഹപൂർവ്വം.,..
      ???

      1. //എഴുത്തിലൂടെ ഒരാളുടെ കണ്ണ് നയിക്കാൻ മാത്രം ഉള്ള കഴിവ് ഒക്കെ എനിക്ക് ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല അത് ബ്രോക്ക് എന്നോടുള്ള സ്നേഹത്തിൻറെ പുറത്ത് പറയുന്നത് ആയിട്ടാണ് എനിക്ക് തോന്നുന്നത്.,.,,.//

        താങ്കൾ പറഞ്ഞത് പോലെ ഞാനും വിശ്വസിച്ചിരുന്നില്ല… ഈ കഥകൾ വായിക്കുന്നത് വരെ. പക്ഷെ ഈ ചെറുകഥൾ എന്നെ അങ്ങയുടെ കടുത്ത ആരാധകനാക്കി മാറ്റിയിരിക്കുകയാണ്. കണ്ണു നിറഞ്ഞു എന്നത് സത്യമാണ് കേട്ടോ, അതും ആദ്യമായിട്ടാണു കഥ വായിച്ചിട്ടു കണ്ണുനിറയുന്നത്.

        വലിയ പ്രതീക്ഷകളില്ലാതെയാണ് രണ്ടു കഥകളും വായിച്ചത്. പക്ഷെ താങ്കൾ എന്നെ അക്ഷരാർത്ഥതിൽ ഞെട്ടിച്ചു കളഞ്ഞിരിക്കുകയാണ്.

        ഇനിയും ഇതുപോലെ ഇനിക്കുന്ന കഥകളുമായി വരുന്നത് “വഴി പാർത്തു മിഴിപാകി” കാത്തിരിക്കുന്നു.

        ❤️❤️

        സംഗീത്

        1. ഈ നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി.,.,.,
          തിരികെ തരാൻ സ്നേഹം മാത്രം.,.,
          ??

  12. v̸a̸m̸p̸i̸r̸e̸

    വളരെ നന്നായിട്ടുണ്ട്… നല്ല രസമുണ്ടായിരിന്നു വായിച്ചിരിക്കാൻ…. അവസാനത്തെ മെസ്സേജും നന്നായുരിന്നു….
    പക്ഷേ കഥയുടെ ആത്മാവ് എവിടെ ഒക്കെയോ നഷ്ട്ടപ്പെട്ടു പോയതുപോലെ തോന്നി…
    ചിലപ്പോൾ അതെന്റെ വായനയുടെ പ്രശ്നമായിരിക്കാം ട്ടോ….

    1. ഡിയർ വാമ്പയർ.,.,.,

      അത് ഒരിക്കലും താങ്കളുടെ വായനയുടെ പ്രശനം ആകാൻ വഴി ഇല്ല.,.,. ഈ കഥ ഞാൻ എഴുതാൻ ഇരുന്ന രീതിയിൽ അല്ല ഇപ്പോൾ എഴുതിയത്.,., എഴുതണോ വേണ്ടയോ എന്നുള്ള ചിന്തയായിരുന്നു മനസ്സിൽ.,., രണ്ട് മനസ്സ് ആയി നിന്ന് എഴുതിയത് കൊണ്ടാകാം അങ്ങനെ സംഭവിച്ചത്‌.,.,.
      പിന്നെ അവസാനം പറഞ്ഞ മെസ്സേജ് അത് എവിടെയെങ്കിലും കുറിക്കണം എന്ന ഒറ്റ തോന്നലിൽ എഴുതി ഒപ്പിച്ചതാണ്.,.,

      സ്നേഹപൂർവ്വം.,.,
      ???

  13. നൈസ് ❤️❤️…

    1. താങ്ക്സ് ഷാന.,.,.
      ??

  14. തമ്പുരാൻ, നന്നായിരുന്നു?

    ബ്രോ പറഞ്ഞ ഷൊർട് ഫിലിം ഞാൻ കണ്ടതാ.. അതും ഇതും തമ്മിൽ അങ്ങനെയൊരു ബന്ധം ഉള്ളതായി എനിക്ക് തോന്നിയില്ല, അത് വേറെ വലിയൊരു വിഷയം തന്നെയാണ് പറയുന്നത്.. അറിയാത്ത പ്രായത്തിൽ നഷ്ടപ്പെടുന്ന വിർജിനിറ്റിക്കും അപ്പുറത്തുള്ള ചില കാര്യങ്ങൾ..

    പക്ഷെ, കല്യാണത്തിന് രണ്ടാഴ്ച മാത്രമുള്ളപ്പോൾ, ആൽത്തറയിൽ നിന്നും ചാടിയിറങ്ങി അവന്റെ നെറ്റിയിൽ ചന്ദനം തൊട്ടുകൊടുക്കുന്ന ഒരു കുട്ടി, ഇങ്ങനെയൊരു കാര്യം പറഞ്ഞു അതിന്റെ മറുപടിയറിയാൻ ടെന്ഷനടിച്ചു നിൽക്കുമെന്ന് ഞാൻ കരുതുന്നില്ല.. പെണ്ണ് കാണാൻ വന്നിരുന്നപ്പോൾ, അല്ലെങ്കിൽ അതുകഴിഞ്ഞു ക്ലോസ് ആവുന്നതിനു മുന്നേ തന്നെ പറഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടി റിയലിസ്റ്റിക് ആയേനെ..
    രണ്ടാമത്തേത്, അവൾ അങ്ങനെ ഒക്കെ പറഞ്ഞിട്ടും

    “ഒരു പെണ്ണിന്റെ പരിശുദ്ധി അവളുടെ ശരീരത്തിൽ അല്ല അവളുടെ മനസ്സിൽ ആണ്”

    എന്നു മാസ് പറഞ്ഞു അവളുടെ കണ്ണീർ തുടച്ചു കളഞ്ഞ ഹീറോയിസം.. അതുമെനിക്ക് അത്ര സംഭവം ആയി തോന്നിയില്ല.. ഇതൊന്നും പ്രശനമല്ലെങ്കിൽ ഇത്രക്ക് ബില്ഡപ്പിന്റെ കാര്യമില്ലാതെ, വളരെ സിംപിൾ ആയി past is past എന്നു പറഞ്ഞു വിട്ടുകളയേണ്ട കാര്യത്തിനെ ഒരു ഔദാര്യം+വിശാല മനസ്കത എന്ന രീതിയിൽ എത്തിച്ചോ എന്നൊരു ഡൗട്ട് എനിക്കടിച്ചു..

    പിന്നെ, ഈ വിഷയത്തെ കുറിച്ചു നമ്മളൊക്കെ ചിലപ്പോൾ ചിന്തിക്കുന്നതിനും മുന്നേ, അതായത് ഒരു 7 കൊല്ലം മുന്നേ ഒരു ഷോർട്ട് ഫിലിം ഇറങ്ങിയിരുന്നു..

    മ ലോ- മനസാക്ഷി vs ലോകസാക്ഷി

    അന്നും ഇന്നും എന്നും ഒരുപക്ഷേ ഈ വിഷയത്തിലൊരു ബെഞ്ച് മാർക്കായിട്ട് ഞാൻ കാണുന്നത് അതിനെയാണ്..

    പിന്നെ എഴുത്തിന്റെ കാര്യത്തിൽ അധികമൊന്നും പറയാനില്ല, വളരെ ഭംഗിയായി എഴുതി.. ഇടക്കിടക്കു ഹീറോനെ പൊക്കിയടിക്കുന്നതൊഴിച്ചാൽ സിമ്പിളായ ഭാഷ, നല്ല എഴുത്തു???

    കമന്റ് ബോക്സുകളിൽ കണ്ടുള്ള പരിചയത്തിന്റെ പുറത്തു മാത്രമാണ് ഇത് പറയണമെന്ന് തോന്നിയത് !!

    1. എന്നോട് നമ്മുടെ ഷെൽബി ഷോർട്ട് ഫിലിമിനെ പറ്റി പറഞ്ഞു ഇനി അതൊന്നു പോയി കാണണം

      ഞാൻ ആദ്യമായിട്ടാണ് അതിനെപ്പറ്റി കേൾക്കുന്നത് പിന്നെ നിങ്ങളൊക്കെ ഇങ്ങനെ അഭിപ്രായം പറഞ്ഞാൽ അല്ലേ ബ്രോ നമുക്ക് എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ അത് തിരുത്താൻ സാധിക്കു.,.,.,

      പിന്നെ രണ്ടാമത്തെ കാര്യം ഇത് ശരിക്കും ഞാൻ ഇങ്ങനെ എഴുതാൻ വെച്ച് ഒരു കഥയല്ല കുറഞ്ഞത് ഒരു 30 .,.,40 പേജിൽ എഴുതാൻ ഇരുന്നതാണ് പക്ഷേ ഞാൻ പറഞ്ഞ ആ ഷോട്ട് ഫിലിം കണ്ടപ്പോൾ പിന്നെ എനിക്ക് അതിനെ വലുതാക്കാൻ തോന്നിയില്ല.,.,.

      ആകെ ഒരു മടുപ്പ് ആയിപോയി കാരണം ചിലപ്പോൾ ഇത് കോപ്പി എന്നും പറഞ്ഞ് ആളുകൾ വരും.,.,.

      അപ്പൊ പിന്നെ ഇത്രയും കഷ്ടപ്പെട്ട് എഴുതിയിട്ട് അങ്ങനെയൊരു പഴി കേൾക്കാൻ എനിക്ക് താല്പര്യം തോന്നിയില്ല അതുകൊണ്ട് ഞാൻ നേരെ മൂന്നിലൊന്നായി ചുരുക്കി എഴുതിയതാണ് ഇതിൻറെ കഥ ഇങ്ങനെ അല്ലായിരുന്നു.,.,

      പകുതിയിൽ കൂടുതൽ ഞാൻ എഴുതി വച്ചിരുന്നതാണ് അതിൻറെ കൂടെ പെട്ടെന്ന് ഒരു ക്ലൈമാക്സ് എഴുതി ചേർത്ത് ഉണ്ടാക്കിയതാണ് ഇത്.,,.,..

      എന്തായാലും അഭിപ്രായങ്ങൾ അറിയിച്ചതിൽ ഒത്തിരി സന്തോഷം.,.,. ഇനി ഇങ്ങനെ ചെറുകഥ എഴുതുകയാണെങ്കിൽ തീർച്ചയായും ശ്രദ്ധിക്കാം.,.

      സ്നേഹം മാത്രം.,..
      ???

      1. അത് മോശായിപ്പോയി ബ്രോ… ഒരു 40 പേജ് ഇൽ നല്ല ഒരു കഥ ആക്കി എഴുതാരുന്നു….

        1. അത്രയും എഴുതിയിട്ട് ഇത് കോപ്പി ആണെന്ന് പറഞ്ഞാൽ പിന്നെ എനിക്ക് എഴുതാനെ തോന്നില്ല.,., ഇതാകുമ്പോൾ അത്രയ്ക്ക് വിഷമം തോന്നില്ല 2 മണിക്കൂർ കൊണ്ട് എഴുതിയതാണ്.,.പോട്ടെ പുല്ല് എന്നും പറഞ്ഞു പോകാം.,.,???
          ആദ്യം വിചാരിച്ച കഥ ഇങ്ങനെ അല്ലാർന്നു.,., അതിൽ കുറച്ചധികം സീനുകളും ഫ്ലാഷ് ബാക്കും ചിലപ്പോൾ ചെറിയ ഒരു ഇടിയും ഒക്കെ ഉണ്ടായിരുന്നു..,
          ✌️✌️✌️

  15. നല്ല കണ്സെപ്റ്റ്. അധികം വലിച്ചുവാരി എഴുതാതെ ആവശ്യത്തിനു കാര്യങ്ങൾ മാത്രം എഴുത്തുന്നതാണ് ചെറുകഥയുടെ സൗന്ദര്യം. വാഹനങ്ങളും, നായകനെ വിവരിക്കുന്നതും, നായകന്റെ ഹീറോയിസവും, അനിയത്തിയുടെ സംഭാഷണങ്ങളുമെല്ലാം അനാവശ്യമായി തോന്നി. ഒന്നുകൂടി ശ്രദ്ധ വെച്ചിരുന്നെങ്കിൽ മികച്ചൊരു കഥ.

    1. എനിക്ക് അങ്ങനെ കഥ എഴുതാൻ ഒന്നും അറിയില്ല ബ്രോ…
      മനസ്സിൽ തോന്നിയത് കുത്തികുറിച്ചു..,,
      ഇനി എഴുതിയാൽ..(ഞാൻ അങ്ങനെ എപ്പോഴും ഒന്നും എഴുതാറില്ല). എഴുതുമ്പോൾ ശ്രദ്ധിക്കാം…
      താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് ഒരുപാട് നന്ദി…,,
      ??

  16. ഖുറേഷി അബ്രഹാം

    കഥ ഉഷാറായിരുന്നു. ഏഴുത്തും ശൈലിയും കഥയും ഇഷ്ട്ടപെട്ടു. പെങ്ങളുമായുള്ള സംഭാഷണവും അവരുടെ സ്നേഹവും ഒക്കെ ഇഷ്ട്ടപെട്ടു, കാരണം അതു പോലെ ഒന്ന് എന്റെ വീട്ടിലും ഉണ്ട്.
    “ഒരു പെണ്ണിന്റെ പരിശുദ്ധി അവളുടെ ശരീരത്തിൽ അല്ല അവളുടെ മനസ്സിൽ ആണ്”. ഈ ഒരു ചിന്ത ഒട്ടു മിക്ക പുരുഷന്മാരിലും കാണില്ല അവർക്ക്‌ ഒക്കെയും താൻ വിവാഹം ചെയ്യുന്ന പെൺ കുട്ടി പരിശുദ്ധ ആവണം എന്നായിരിക്കും. അതിൽ അവരെ കുറ്റം പറയാമോ എന്നു ചോദിച്ച അതിന് എനിക്കൊരു മറുപടി ഇല്ല. പക്ഷെ എന്റെ ഒരു കാഴ്ചപ്പാടിൽ വിവാഹം കഴിഞ്ഞതിന് ശേഷം രണ്ട് പേരുടെയും സ്‌നേഹവും ശരീരവും അവർ രണ്ടു പേർക്കും മാത്രം ഉള്ളതാണ്. അതിൽ മാറ്റം വരുത്തുന്നവർ തെറ്റുകാർ തന്നെയാണ്. വിവാഹത്തിന് മുൻപ് ചെയുന്നത് തെറ്റ്‌ അല്ല എന്നല്ല പറയുന്നത്. അതും തെറ്റാണ് പക്ഷെ ചില പേർക് അറിയാതെ അബദ്ധങ്ങൾ പറ്റാറുണ്ട് ഈ പ്രണയത്തിന് ഇടയിൽ ഒക്കെ. അതിനെ കുറ്റം പറയാൻ പറ്റില്ല.

    പിന്നെ നന്ദു ചെയ്ത കാര്യം അതവളുടെ മനസിന്റെ നന്മ കാണിക്കുന്നു. അവളുടെ അറിയാത്ത പ്രായത്തിൽ ഒരു ___മോൻ ചെയ്തത് അവളുടെ തെറ്റല്ല. പക്ഷെ അവൾ പറയാൻ കാണിച്ച മനസ് അതാണ് അവൻക്‌ കിട്ടാൻ പോകുന്ന നിധി. എന്തായാലും കഥ എനിക്കിഷ്ടാ പെട്ടു.

    ഖുറേഷി അബ്രഹാം,,,,,,

    1. വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി പരിശുദ്ധ ആകണമെന്ന് ആണുങ്ങൾ ചിന്തിക്കുന്നതിൽ അവരെ ഞാൻ ഒരിക്കലും തെറ്റ് പറയില്ല.,.,
      പക്ഷെ അറിയാത്ത പ്രായത്തിൽ അവർ അറിഞ്ഞുകൊണ്ട് അല്ലാതെ സംഭവിക്കുന്ന തെറ്റുകൾ ക്ഷമിക്കാൻ സാധിക്കണം എന്നാണ് എൻറെ ഒരു ചിന്താഗതി.,.,.,
      പിന്നെ പെങ്ങളൂട്ടി അങ്ങനെ ഒക്കെ തന്നെയാണ് എല്ലായിടത്തും..,,.
      ഇഷ്ടപ്പെട്ടല്ലോ.,., അത് തന്നെ സന്തോഷം.,.,.
      സ്നേഹം.,.,.
      ??

  17. നല്ല കഥ തമ്പുരാനെ…♥️

    ചെറിയ വാക്കുകളില്‍ നല്ലൊരു ആശയം… ❤️??

    1. ഖൽബേ.,.
      ഒത്തിരി സന്തോഷം.,.,.
      ???

  18. Anna, enthokkae vishaesham.? Kadha ishttapettu. Sathyam paranjal nammudae grupilae kadhakal ella koodi valya book akki publish cheythalo ennoru alochana. Ella kadhakalum super onninonnu mecham. Ravilae ennich dutik pokunnathuvaraeyum pinnae duty kazhinju kidakkunna varaeyum njan oro kadhakal vayichondirikkuva. Harshaettanodanu nanni parayaendae. Angerudae Aparajithan vayikkan vendi keriyatha ethil. Eppol ethilae kerarullu. ❤❤❤love u bro iniyum ithupolaeyulla kadhakal njan alla grupil ulla muzhuvan membersum pretheeshikkunnu

    1. സുഖമായി ഇരിക്കുന്നു ബ്രോ.,.,.
      കഥകൾ ഇഷ്ടപ്പെടുന്നു എന്നറിഞ്ഞതിൽ സന്തോഷം.,.,.,
      ഇനിയും എഴുതാൻ ശ്രമിക്കാം ബ്രോം,.,.
      സ്നേഹം.,.,
      ???

  19. Etta.. thirichariyan pattath prayathil nadanna Oru sambavam. Pakshe athu Oru pennil etratholam novvundakumenu paranj ariyikan pattila. “Penninte parishudhi avalde shareerathil alla manasilanu” sheriyanu angane etra aalukal parayum churukam chilar matram avarkavum Pennine alavattam snehikan kazhiyuka. Enthayalum nalla cherukatha ishtayi snehathode❤️

    1. അങ്ങനെ ചിന്തിക്കുന്നവർ സമൂഹത്തിൽ വളരെ കുറവാണ്.,.,.,
      എൻറെ മനസ്സിൽ തോന്നിയ കാര്യമാണ് ഞാൻ അവിടെ കുത്തികുറിച്ചത്.,.,.
      അറിയാതെ സംഭവിക്കുന്ന തെറ്റുകൾ പൊറുക്കാൻ സാധിക്കണം.,.,.,
      ഇഷ്ടമായല്ലോ.,.,.
      സ്നേഹം.,.,.
      ??

    2. ഇത് പുരുഷന്മാർക്കും ബാധകമാണ്. ഒരു ദുഃശീലവും ഇല്ലാത്ത എനിക്ക് ഇതുവരെ പെണ്ണ് കിട്ടിയിട്ടില്ല. 44 വയസ്സായി. കാണാൻ ഭംഗിയും പണവും ഉള്ളവരെ മാത്രമേ ആൾക്കാർക്ക് വേണ്ടൂ. പരിശുദ്ധി മനസ്സിലാണ് എന്നൊക്കെ പറയാം എന്ന് മാത്രം.

      1. പരിശുദ്ധി ഉരച്ചു നോക്കി മനസ്സിലാക്കാൻ പറ്റില്ലല്ലോ ബ്രോ.,.,.
        പിന്നെ സൗന്ദര്യം ഒക്കെ ഒരു കാരണം ആണോ.,.,
        എങ്കിൽ ഇവിടെ ദുൽഖർ സൽമാനും.,, പൃഥ്വിരാജിനും .,.,.ഒക്കെ മാത്രമല്ലേ പെണ്ണ് കിട്ടുകയുള്ളൂ.,.,.
        അങ്ങനെയും ചിന്തിക്കുന്ന ആളുകൾ ഉണ്ട്..,.
        ഇല്ല എന്ന് ഞാൻ പറയില്ല.,.,
        ഇത് ഒരു ചെറുകഥ അല്ലെ.,.. ഇതിൽ ഒരാളുടെ കാഴ്ചപ്പാട് മാത്രേ പറഞ്ഞിട്ടുള്ളൂ.,.
        അനന്തു പറയുന്നത് അവന്റെ കാഴ്ചപ്പാട് ആണ്.,.,.,
        അഭിപ്രായങ്ങൾ പങ്കുവച്ചതിൽ സന്തോഷം.,.,
        ???

Comments are closed.