ശരിയാണ് കണ്ണൻ അങ്ങനെയാണ് തന്നിലേക്ക് വരുന്ന എല്ലാത്തിനേയും അവൻ പ്രണയം കൊണ്ട് നിറക്കും. ചിലർക്ക് അവൻ അവരേ മാത്രമേ പ്രണയിക്കാൻ പാടുള്ളു എന്ന് നിർബന്ധമുണ്ട്. ഈരേഴുപതിനാല് ലോകത്തിനും ഉടയവനായ ഈശ്വരന്റെ അംശം തന്നെയാ കാർവർണ്ണന് അങ്ങനെ ഒരാളേ ആയി പ്രണയിക്കാൻ പറ്റുമോ? ഇല്ല ഒരിക്കലും.
അവൾ ഓർക്കുക യായിരുന്നു ആ വേണുനാദം കേൾക്കുമ്പോൾ വൃന്ദാവനം ഉണരുന്നു. ഓരോ പുല്ലിലും പോവിലും ആ ചൈദന്യം നിറയുന്നു. പക്ഷിമൃഗാദികളിലും അതിന്റെ അനുരണങ്ങൾ കാണാം.കാരണം മായകണ്ണൻ എല്ലാവരുടേയും സ്വന്തമാണ്. കള്ളകണ്ണൻ ഒരു നിമിഷം മാറി നിൽക്കുമ്പോൾ വൃന്ദാവനം വിമൂകമായി പോകുന്നു.
ആവന്തികാ പറഞ്ഞു നാഥാ അടിയനോട് പൊറുക്കൂ. അടിയൻ ഒന്നും അറിയാത്തവൾ അങ്ങോ എല്ലാം അറിയുന്ന തൃകാലഞ്ജാനി. എന്നോട് പൊറുക്കൂ പ്രിയനേ.
ആവന്തികാ ചുറ്റും നോക്കി കൃഷ്ണന്റെ വാക്കുകൾ അവളിൽ ആത്മചൈതന്യം നിറച്ചു. അവൾ അറിയുക യായിരുന്നു യഥാർത്ഥ പ്രണയം എന്താണെന്ന്. സർവ്വ ചരാചരങ്ങളിലും നിറയുന്ന ചൈതന്യം അവളിലും വന്ന് നിറഞ്ഞു. ആ സ്നേഹം ഒരിക്കലും സ്വാർത്ഥമല്ലന്ന് തിരിച്ചറിഞ്ഞ അവൾ ആത്മ നിർവൃതിയിൽ ലയിച്ചു.
********************