അതിജീവനം 5 [മനൂസ്] 3054

അവളുടെ കിടപ്പ് അയാളുടെ ഉള്ളിലെ രോഷം ആളി കത്തിച്ചു…

 

അയാൾ പല്ല് കടിച്ചു…

 

തന്റെ പോക്കറ്റിൽ കരുതിയ സിറിഞ്ച് അയാൾ കൈയിലേക്കെടുത്തു…

 

മറ്റൊരു പോക്കറ്റിൽ നിന്നും കൂടെ കരുതിയ മരുന്നും എടുത്തു..

 

അത് പൊട്ടിച്ചു സിറിഞ്ചിലേക്ക് വലിച്ചു കയറ്റി..

 

ഉറങ്ങി കിടന്ന അവളുടെ മുഖത്തേക്ക് നോക്കി വന്യമായി അവൻ പുഞ്ചിരിച്ചു..

 

തുടർന്ന് അത് ഡ്രിപ്പ് ബോട്ടിലിലേക്ക്

കുത്തിയിറക്കാനായി കൈകൾ അങ്ങോട്ടേക്ക് കൊണ്ട് പോയി…

 

പക്ഷെ അവന്റെ കൈകൾക്ക് അങ്ങോട്ടേക്ക്

എത്താൻ സാധിച്ചില്ല…

 

എന്തോ ഒരു തടസ്സം അവന് പിന്നിൽ നിന്നും അനുഭവപ്പെട്ടു…

 

മാർട്ടിൻ പിന്നിലേക്ക് നോക്കി…

 

അവന്റെ മുഖത്തേക്ക് ഒരു കൈ നീണ്ട് വരുന്നതാണ് കണ്ടത്..

 

പൊടുന്നനെ അവൻ നിലത്തേക്ക് വീണിരുന്നു..

 

കുറച്ച് നേരത്തേക്ക് അവന് കണ്ണ് തുറക്കാൻ കഴിഞ്ഞിരുന്നില്ല…

 

സാവധാനം അടികൊണ്ട കവിളും തടവി അവൻ ആ രൂപത്തെ സൂക്ഷിച്ചു നോക്കി..

 

ഇരുട്ടിൽ അവ്യക്തമായിരുന്നു ആ രൂപം..

 

അയാൾ സ്വയം തന്റെ മൊബൈൽ ടോർച്ച് മുഖത്തേക്ക് പതിപ്പിച്ചുകൊണ്ട് മാർട്ടിനെ മുഖം കാണിച്ചു..

 

ആ മുഖം കണ്ട് മാർട്ടിൻ ഞെട്ടി… അവന് വിശ്വസിക്കാൻ കഴിഞ്ഞില്ല…

 

“നീയോ…”

 

“അതേ ഞാൻ തന്നെ…”

6 Comments

  1. ഖുറേഷി അബ്രഹാം

    കഥ വളരെ മികച്ചതായി മുന്നേറുന്നു. ഓരോ കാര്യങ്ങളും രഹസ്യങ്ങളും വെളിവാക്കിയിട്ടാണ് കഥ പോകുന്നത്. മിൻഹ അങ്ങനെ ചെയ്യാൻ കാരണം എന്താണ് എന്നുള്ളത് ഈ പാർട്ടിൽ ആണ് മനസിലായത്. പക്ഷെ മറ്റേ ആളെ മനസിലായില്ല. എന്തായാലും അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.

    | QA |

    1. അടുത്ത ഭാഗത്തിൽ പല ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.. പരമാവധി അതിന് വേണ്ടി ശ്രമിക്കുന്നുണ്ട്.. പെരുത്തിഷ്ടം കൂട്ടേ??

  2. പെട്ടെന്ന് തീർന്നുപോയി അടുത്ത പ്രാവിശ്യം കൂടുതൽ പേജ് ഇടണം…?????????

    1. അടുത്ത ഭാഗത്തിൽ പരിഹരിക്കാം മനു.. പെരുത്തിഷ്ടം??

  3. കഥ കൂടുതൽ മികവോടെ പോകുന്നു.
    പെട്ടന്ന് തീർന്നു പോയി, അടുത്ത ഭാഗത്തിനായി….

    1. പെരുത്തിഷ്ടം ഡിയർ??..അടുത്ത ഭാഗം ഉടൻ വരും

Comments are closed.