അതിജീവനം 5 [മനൂസ്] 3053

Views : 54069

“എന്റെ ഉമ്മയെയും അനിയത്തിയെയും ഡോക്ടർ നോക്കുവോ…ഇത് പറയാനും വേണ്ടി ബന്ധമൊന്നും നമ്മൾ തമ്മിൽ ഇല്ലെന്ന് അറിയാം.. എങ്കിലും ഈ ലോകത്തിപ്പോ എനിക്ക് അങ്ങനെ പറയാൻ ഡോക്ടറെ ഉള്ളു..”

ഇടറുന്ന സ്വരത്തോടെ അവൾ പറഞ്ഞു തീർത്തു…

 

ആ കണ്ണീര് കണ്ടതോടെ അവൻ ഒരു പുഞ്ചിരിയോടെ അവളുടെ കൈകൾ ചേർത്ത് പിടിച്ചു…

 

“അങ്ങനെ ഒന്നും സംഭവിക്കില്ല… ദൈവം നിന്റെ കൂടെ ആണെന്ന് തോന്നുന്നു.. നിനക്ക് എതിരായി തെളിവായി ഉണ്ടായിരുന്ന ക്യാമറ പടച്ചോൻ നശിപ്പിച്ചു..”

 

ഒന്നും മനസ്സിലാകാതെ അവൾ അവനെ നോക്കി…

 

“ഒന്നുകിൽ സാങ്കേതിക തകരാർ… അല്ലെങ്കിൽ നിന്നെ പോലെ അയാളുടെ നാശം കാണാൻ ആഗ്രഹിക്കുന്ന ഒരാൾ ഉണ്ടായിരിക്കും..അല്ലെങ്കിൽ പിന്നെ കൃത്യമായി വർക് ചെയ്തുകൊണ്ടിരുന്ന ക്യാമറ ആ സമയത്തു നിശ്ചലമായത് എങ്ങനെ”

 

അത് കേട്ടതും അവളുടെ കണ്ണുകൾ വിടർന്നു..

 

“ഒരുപാട് പേരെ കണ്ണീര് കുടിപ്പിച്ചതല്ലേ… അപ്പോൾ പടച്ചോൻ ശിക്ഷ കൊടുത്തതായിരിക്കാം…”

 

അവൻ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു..

 

നേരം വളരെ ഇരുട്ടിയിരുന്നു… ഹോസ്പിറ്റൽ വരാന്തകൾ എല്ലാം ആളോഴിഞ്ഞിരുന്നു..

 

എങ്ങും നിശബ്ദത…

 

മരുന്നുകളുടെ ആലസ്യത്തിൽ മിൻഹ വളരെ നേരത്തെ മായങ്ങിയിരുന്നു..

 

ഉമ്മ വീട്ടിൽ തനിച്ചു ആയിരുന്നതിനാൽ മുഹ്‌സിൻ രാത്രി വീട്ടിലേക്ക് മടങ്ങിയിരുന്നു..

 

മാർട്ടിൻ ലിഫ്റ്റിൽ കേറി രണ്ടാം നിലയിലേക്കുള്ള ബട്ടൺ അമർത്തി…

 

രണ്ടാം നിലയിലെ വരാന്തയിൽ എത്തിയ അയാൾ വളരെ സൂക്ഷിച്ച് നീങ്ങി..

 

തന്റെ സഞ്ചാര വഴിയിൽ ആരെങ്കിലും വരുന്നുണ്ടോ എന്ന് കൂടെ കൂടെ അയാൾ ഉറപ്പ് വരുത്തി…

 

അയാൾ നേരെ ചെന്നത് മിന്ഹയുടെ മുറിയിലേക്കാണ്..

Recent Stories

The Author

മനൂസ്

6 Comments

  1. ഖുറേഷി അബ്രഹാം

    കഥ വളരെ മികച്ചതായി മുന്നേറുന്നു. ഓരോ കാര്യങ്ങളും രഹസ്യങ്ങളും വെളിവാക്കിയിട്ടാണ് കഥ പോകുന്നത്. മിൻഹ അങ്ങനെ ചെയ്യാൻ കാരണം എന്താണ് എന്നുള്ളത് ഈ പാർട്ടിൽ ആണ് മനസിലായത്. പക്ഷെ മറ്റേ ആളെ മനസിലായില്ല. എന്തായാലും അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.

    | QA |

    1. അടുത്ത ഭാഗത്തിൽ പല ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.. പരമാവധി അതിന് വേണ്ടി ശ്രമിക്കുന്നുണ്ട്.. പെരുത്തിഷ്ടം കൂട്ടേ💞💞

  2. പെട്ടെന്ന് തീർന്നുപോയി അടുത്ത പ്രാവിശ്യം കൂടുതൽ പേജ് ഇടണം…🥰🥰🥰🥰🥰👌👌👌👌

    1. അടുത്ത ഭാഗത്തിൽ പരിഹരിക്കാം മനു.. പെരുത്തിഷ്ടം💞💞

  3. കഥ കൂടുതൽ മികവോടെ പോകുന്നു.
    പെട്ടന്ന് തീർന്നു പോയി, അടുത്ത ഭാഗത്തിനായി….

    1. പെരുത്തിഷ്ടം ഡിയർ💞💞..അടുത്ത ഭാഗം ഉടൻ വരും

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com