അതിജീവനം 5 [മനൂസ്] 3054

“എന്റെ ഉമ്മയാണ്…”

അവൻ പറഞ്ഞു…

 

“നിങ്ങൾക്ക് കൂട്ടിന് നിർത്താൻ ആരെങ്കിലും വേണ്ടേ… എനിക്കും ആകെയുള്ള കൂട്ട് ഉമ്മയാണ്… അതുകൊണ്ട് ഇവിടെ വന്നതാ..”

 

അത് കേട്ടതും അവൾ തന്റെ  രണ്ട് കൈയും കൊണ്ട് ഉമ്മയുടെ കൈകളെ ചേർത്ത് പിടിച്ചു..

 

ഡോക്ടർ അശോക് കുമാറിന്റെ മുറിയിൽ നിന്നും ഇറങ്ങിയപ്പോൾ മാർട്ടിന്റെയും അജോയുടെയും മുഖം മ്ലാനമായിരുന്നു..

 

ഡോക്ടറിന്റെ വാക്കുകൾ മാർട്ടിന്റെ മനസ്സിൽ വല്ലാതെ തറച്ചു കയറി..

 

നട്ടെല്ലിന് പറ്റിയ കാര്യമായ പരുക്ക് കോശിയുടെ ജീവിതം ഇനി കിടക്കയിൽ തന്നെ ആണെന്ന വിവരം അവനെ വല്ലാതെ തളർത്തി..

 

തൽക്കാലം ഇത് ആരെയും അറിയിക്കേണ്ട എന്ന് അവർ മൂന്ന് പേരും തീരുമാനിച്ചു..

 

അഞ്ജലിയും ധ്രുവനും ഡ്യൂട്ടിക്ക് പോയി തുടങ്ങിയിരുന്നതിനാൽ രാത്രികളിൽ മാത്രം ഹോസ്പിറ്റലിൽ എത്തിയിരുന്നുള്ളു..

 

ഡ്രിപ്പിന് ശേഷം ഉമ്മ മിന്ഹയ്ക്ക് ഭക്ഷണം കൊടുത്തു..

 

ആദ്യമൊക്കെ കഴിക്കാൻ വിസമ്മതിച്ച അവളെ  ഉമ്മ നിര്ബന്ധിപ്പിച്ചു കഴിപ്പിച്ചു..

 

ഉമ്മയെയും അനിയത്തിയെയും ജീവനോടെ കണ്ടതിന് ശേഷമാണ് അവൾക്ക് പുതു ജീവൻ ലഭിച്ചത്..

 

എങ്കിലും ഏത് നിമിഷവും പിടിക്കപ്പെടും എന്ന ചിന്ത അവളെ വല്ലാതെ അലട്ടി..

 

ഉമ്മയെ അവർക്കരികിലേക്ക് പറഞ്ഞയച്ചുകൊണ്ട് മിന്ഹയോട് തനിച്ച് സംസാരിക്കാൻ ഉള്ള സാഹചര്യം മുഹ്‌സിൻ ഉണ്ടാക്കി..

 

അവളും അതാഗ്രഹിച്ചിരുന്നു…

 

“ഏത് നിമിഷവും ഞാൻ പിടിക്കപ്പെടും ഡോക്ടർ… എനിക്ക് ഇത് പറയാൻ വേറെ ആരുമില്ലാത്തതുകൊണ്ട് പറയുവാണ്…”

പകുതിവച്ചു അവൾ അത് പൂർത്തിയാക്കാതെ നിർത്തി..

 

എന്ത് എന്ന അർത്ഥത്തിൽ അവൻ അവളെ നോക്കി..

6 Comments

  1. ഖുറേഷി അബ്രഹാം

    കഥ വളരെ മികച്ചതായി മുന്നേറുന്നു. ഓരോ കാര്യങ്ങളും രഹസ്യങ്ങളും വെളിവാക്കിയിട്ടാണ് കഥ പോകുന്നത്. മിൻഹ അങ്ങനെ ചെയ്യാൻ കാരണം എന്താണ് എന്നുള്ളത് ഈ പാർട്ടിൽ ആണ് മനസിലായത്. പക്ഷെ മറ്റേ ആളെ മനസിലായില്ല. എന്തായാലും അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.

    | QA |

    1. അടുത്ത ഭാഗത്തിൽ പല ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.. പരമാവധി അതിന് വേണ്ടി ശ്രമിക്കുന്നുണ്ട്.. പെരുത്തിഷ്ടം കൂട്ടേ??

  2. പെട്ടെന്ന് തീർന്നുപോയി അടുത്ത പ്രാവിശ്യം കൂടുതൽ പേജ് ഇടണം…?????????

    1. അടുത്ത ഭാഗത്തിൽ പരിഹരിക്കാം മനു.. പെരുത്തിഷ്ടം??

  3. കഥ കൂടുതൽ മികവോടെ പോകുന്നു.
    പെട്ടന്ന് തീർന്നു പോയി, അടുത്ത ഭാഗത്തിനായി….

    1. പെരുത്തിഷ്ടം ഡിയർ??..അടുത്ത ഭാഗം ഉടൻ വരും

Comments are closed.