അതിജീവനം 5 [മനൂസ്] 3054

കണ്ണ് തുറന്ന് കിടക്കുന്ന മിന്ഹയെ കണ്ടതും അവരുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു..

 

അവർ പെട്ടെന്ന് അവളുടെ അടുത്തേക്ക് വന്നു.

 

അവളുടെ ഇടത് കൈ തന്റെ കൈകളിൽ ആക്കി പതുക്കെ തഴുകി..

 

പറഞ്ഞറിയിക്കാൻ കഴിയാത്തോരു സുഖം അവൾക്കനുഭവപ്പെട്ടു..

 

അവർ അവളുടെ കണ്ണീർ തുടച്ചുകൊണ്ടു ആംഗ്യഭാഷയിൽ മുകളിലേക്ക്  കൈ ചൂണ്ടി എന്തോ പറഞ്ഞു..

 

ഒന്നും മനസ്സിലാകാതെ അവൾ അവരെ തന്നെ നോക്കി കിടന്നു..

 

പിന്നെയും അവർ കൈകൊണ്ടു പലതും കാണിച്ചു..

 

“പടച്ചോൻ എല്ലാത്തിനും ഒരു വഴി കണ്ടിട്ടുണ്ട്.. ദൈവം തന്ന ജീവനെടുക്കാൻ നമ്മൾക്ക് അധികാരമില്ല എന്നാണ് പറഞ്ഞത്…”

 

പെട്ടെന്നാണ് ആ ശബ്ദം അവൾ വാതിലിന് അരികിൽ നിന്നും കേട്ടത്..

 

അതും പറഞ്ഞുകൊണ്ട് മുഹ്‌സിൻ അകത്തേക്ക് വന്നു..

 

മുഹ്‌സിനെ ചൂണ്ടി അതാണ് താൻ പറഞ്ഞത് എന്ന് ചിരിയോടെ അവന്റെ ഉമ്മ അവളെ ബോധ്യപ്പെടുത്തി..

 

ആ ഉമ്മയുടെ നിഷ്കളങ്കമായ ചിരി അവളിൽ നോവ് പടർത്തി..

 

“പേടിക്കണ്ട… ഉമ്മയ്ക്കും അനിയത്തിക്കും ഒന്നും പറ്റിയിട്ടില്ല… അവർ സുഖമായിരിക്കുന്നു.. നിന്റെ ജീവൻ തിരിച്ചുപിടിക്കാൻ ആണ് വളരെ  പ്രയാസപ്പെട്ടത്..ഈ ശരീരം അങ്ങനെ പെട്ടെന്ന് മെരുങ്ങുന്ന ഒന്നല്ലല്ലോ.. പൊരുതി നിന്നോളും..”

 

പുഞ്ചിരിയോടെ ആവൻ അത് പറഞ്ഞപ്പോഴാണ് അവൾക്ക് സമാധാനമായത്..

 

“കാണണം…”

അവൾ തളർന്ന സ്വരത്തിൽ പറഞ്ഞു…

 

“കാണാം… ഇന്ന് തന്നെ കാണിക്കാം… ആദ്യം നിന്റെ തളർച്ചയൊക്കെ മാറി ഉന്മേഷം ആവട്ടെ…”

 

അപ്പോഴും അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു തൂവി..

 

ഉമ്മ അവളുടെ കണ്ണുനീര് കൈകൊണ്ട് തുടച്ചു കരയരുതെന്ന് അവളെ കാണിച്ചു..

6 Comments

  1. ഖുറേഷി അബ്രഹാം

    കഥ വളരെ മികച്ചതായി മുന്നേറുന്നു. ഓരോ കാര്യങ്ങളും രഹസ്യങ്ങളും വെളിവാക്കിയിട്ടാണ് കഥ പോകുന്നത്. മിൻഹ അങ്ങനെ ചെയ്യാൻ കാരണം എന്താണ് എന്നുള്ളത് ഈ പാർട്ടിൽ ആണ് മനസിലായത്. പക്ഷെ മറ്റേ ആളെ മനസിലായില്ല. എന്തായാലും അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.

    | QA |

    1. അടുത്ത ഭാഗത്തിൽ പല ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.. പരമാവധി അതിന് വേണ്ടി ശ്രമിക്കുന്നുണ്ട്.. പെരുത്തിഷ്ടം കൂട്ടേ??

  2. പെട്ടെന്ന് തീർന്നുപോയി അടുത്ത പ്രാവിശ്യം കൂടുതൽ പേജ് ഇടണം…?????????

    1. അടുത്ത ഭാഗത്തിൽ പരിഹരിക്കാം മനു.. പെരുത്തിഷ്ടം??

  3. കഥ കൂടുതൽ മികവോടെ പോകുന്നു.
    പെട്ടന്ന് തീർന്നു പോയി, അടുത്ത ഭാഗത്തിനായി….

    1. പെരുത്തിഷ്ടം ഡിയർ??..അടുത്ത ഭാഗം ഉടൻ വരും

Comments are closed.