അതിജീവനം 5 [മനൂസ്] 3054

ആ കാഴ്ച്ച മുഹ്‌സിന്റെ ശരീരം തളർത്തി.. പ്രതീക്ഷയ്ക്കുമപ്പുറത്തുള്ള സംഭവങ്ങൾ ആണ് അവന് മുന്നിൽ കുറച്ചു മണിക്കൂറുകളായി അരങ്ങേറുന്നത്..

 

××××××××××××××××××××××××××××××××

 

മിൻഹ കണ്ണ് തുറക്കുമ്പോൾ ഉത്തരത്തിൽ കറങ്ങുന്ന ഫാൻ ആണ് കണ്ടത്…

 

ശരീരത്തിന് വല്ലാത്തൊരു തളർച്ച അവൾക്ക് അനുഭവപ്പെട്ടു..

 

ഇനി ഒരിക്കലും കണ്ണ് തുറക്കില്ല എന്ന് കരുതിയതാണ്..

 

എന്താണ് സംഭവിച്ചത് എന്നറിയാതെ അവൾ ഏഴുന്നേൽക്കാൻ ഒരു വിഭലശ്രമം നടത്തി..

 

പക്ഷെ കഴിഞ്ഞില്ല…തലയ്ക്ക് വല്ലാത്ത ഭാരം അനുഭവപ്പെട്ടു..

 

കൈയിൽ നോക്കിയപ്പോഴാണ് തനിക്ക് ഡ്രിപ്പ് ഇട്ടിരിക്കുകയാണ് എന്ന് മനസ്സിലായത്..

 

ഏതോ ആശുപത്രിയിലാണ് താൻ എന്നവൾക്ക് ബോധ്യപ്പെട്ടു..

 

അപ്പോഴാണ് അവൾക്ക് ഉമ്മയെയും അനിയത്തിയെയും കുറിച്ച് ഓർമ വന്നത്..

 

അവളുടെ ഹൃദയം പിടയ്ക്കാൻ തുടങ്ങി ..

 

അവർ അറിയാതെ താൻ അവർക്കുള്ള ഭക്ഷണത്തിൽ വിഷം ചേർത്തിരുന്നല്ലോ..

 

താനും കൂടെ പോയാൽ അവർ തനിച്ചാകുമല്ലോ എന്നോർത്തപ്പോഴാണ് അങ്ങനെ അവൾക്ക് ചെയ്യേണ്ടി വന്നത്..

 

ഈ ഭൂമിയോട് വിടപറയുകയാണ് എന്നറിയാതെ പുഞ്ചിരിയോടെ ആഹാരം കഴിച്ച അനിയത്തിയുടെയും ഉമ്മയുടെയും മുഖം അവളുടെ മനസ്സിൽ തിരമാലകൾ പോലെ ആർത്തലച്ചു..

 

അവർക്കെന്ത് പറ്റി എന്നറിയാതെ അവൾ വല്ലാതെ വിഷമിച്ചു..

 

പെട്ടെന്നാണ് 50 വയസ്സിനോട് അടുത്ത് പ്രായമുള്ള ഒരു മധ്യവയസ്ക റൂമിലേക്ക് വരുന്നത് അവൾ കണ്ടത്..

6 Comments

  1. ഖുറേഷി അബ്രഹാം

    കഥ വളരെ മികച്ചതായി മുന്നേറുന്നു. ഓരോ കാര്യങ്ങളും രഹസ്യങ്ങളും വെളിവാക്കിയിട്ടാണ് കഥ പോകുന്നത്. മിൻഹ അങ്ങനെ ചെയ്യാൻ കാരണം എന്താണ് എന്നുള്ളത് ഈ പാർട്ടിൽ ആണ് മനസിലായത്. പക്ഷെ മറ്റേ ആളെ മനസിലായില്ല. എന്തായാലും അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.

    | QA |

    1. അടുത്ത ഭാഗത്തിൽ പല ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.. പരമാവധി അതിന് വേണ്ടി ശ്രമിക്കുന്നുണ്ട്.. പെരുത്തിഷ്ടം കൂട്ടേ??

  2. പെട്ടെന്ന് തീർന്നുപോയി അടുത്ത പ്രാവിശ്യം കൂടുതൽ പേജ് ഇടണം…?????????

    1. അടുത്ത ഭാഗത്തിൽ പരിഹരിക്കാം മനു.. പെരുത്തിഷ്ടം??

  3. കഥ കൂടുതൽ മികവോടെ പോകുന്നു.
    പെട്ടന്ന് തീർന്നു പോയി, അടുത്ത ഭാഗത്തിനായി….

    1. പെരുത്തിഷ്ടം ഡിയർ??..അടുത്ത ഭാഗം ഉടൻ വരും

Comments are closed.