അതിജീവനം 5 [മനൂസ്] 3054

ജെയിംസ് എന്ന ഡോക്ടറുടെ കൈകളാണ് അതിന് പിന്നിൽ എന്ന് അദ്ദേഹം എന്നോട് പറഞ്ഞു..

 

ഇവരുടെ പദ്ധതി നേരത്തെ മനസ്സിലായ ഡോക്ടറിന് പക്ഷെ എന്റെ ഇക്കയുടെ ജീവൻ രക്ഷിക്കാനായില്ല..

 

ഒരു രോഗി തന്റെ ഡോക്ടറെ എത്രത്തോളം വിശ്വസിച്ചോ അവർ ആ വിശ്വാസത്തിന് ഭംഗം വരുത്തി…

 

ആ കാരണത്തിനാണ് സാർ എന്റെ കാൽക്കൽ വീണ് മാപ്പിരന്നത്..

 

എല്ലാം പോലീസിനോട് പറയുമെന്ന് പറഞ്ഞു പോയ അദ്ദേഹം ആക്‌സിഡന്റ് പറ്റി ഹോസ്പിറ്റലിൽ ആയി എന്നാണ് പിന്നീട് ഞാൻ അറിഞ്ഞത്…

 

അതിന് പിന്നിലും അവരാ ഡോക്ടർ…

 

ഒരുപക്ഷെ സാർ തന്റെ ജീവന് ഭീഷണിയുള്ളത് മനസ്സിലാക്കിയിരിക്കാം…അതുകൊണ്ടാണ് എല്ലാം എന്നോടും പറഞ്ഞത്..

 

ആതുരസേവനത്തിന്റെ മറവിൽ അരും കൊലകൾ ആണ് അവിടെ അരങ്ങേറുന്നത്..

 

പക്ഷെ തെളിവുകൾ ഒന്നുമില്ല ഡോക്ടർ എന്റെ പക്കൽ..

 

ശ്രമിച്ചാലും കിട്ടില്ല സാർ..

 

എന്റെ ഇക്കയെ കൊന്നവനെ നീറി നീറി ജീവിപ്പിക്കാൻ ആണ് ഞാൻ ഇന്ന് അങ്ങനെ ഒരു പദ്ധതി ഇട്ടത്..

 

പക്ഷെ പോലീസിന് ഞാൻ പിടികൊടുക്കില്ല എന്നത് ഉറപ്പിച്ചിരുന്നു ഡോക്ടർ…”

 

അവസാനം പറഞ്ഞ വാക്കിന്റെ പൊരുൾ മനസ്സിലാകാതെ മുഹ്‌സിൻ അവളുടെ മുഖത്തേക്ക് നോക്കി…

 

മുഖത്ത് എന്തോ പ്രകടമായ മാറ്റം…

 

അവളുടെ ശരീരം ചെറുതായി ഉലയുന്നത് പോലെ…

 

അപ്പോഴേക്കും ബോധരഹിതയായി അവൾ അവന്റെ മാറിലേക്ക് വീണിരുന്നു…

 

തന്റെ മാറിൽ നിന്നും ആ മുഖം ഉയർത്തിയതും  ആ കാഴ്ച്ച കണ്ട് അവന്റെ ശരീരം വിറച്ചു..

 

അപ്പോഴേക്കും രക്തം അവളുടെ വായിൽ നിന്നും ഒലിച്ചു തുടങ്ങിയിരുന്നു…

6 Comments

  1. ഖുറേഷി അബ്രഹാം

    കഥ വളരെ മികച്ചതായി മുന്നേറുന്നു. ഓരോ കാര്യങ്ങളും രഹസ്യങ്ങളും വെളിവാക്കിയിട്ടാണ് കഥ പോകുന്നത്. മിൻഹ അങ്ങനെ ചെയ്യാൻ കാരണം എന്താണ് എന്നുള്ളത് ഈ പാർട്ടിൽ ആണ് മനസിലായത്. പക്ഷെ മറ്റേ ആളെ മനസിലായില്ല. എന്തായാലും അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.

    | QA |

    1. അടുത്ത ഭാഗത്തിൽ പല ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.. പരമാവധി അതിന് വേണ്ടി ശ്രമിക്കുന്നുണ്ട്.. പെരുത്തിഷ്ടം കൂട്ടേ??

  2. പെട്ടെന്ന് തീർന്നുപോയി അടുത്ത പ്രാവിശ്യം കൂടുതൽ പേജ് ഇടണം…?????????

    1. അടുത്ത ഭാഗത്തിൽ പരിഹരിക്കാം മനു.. പെരുത്തിഷ്ടം??

  3. കഥ കൂടുതൽ മികവോടെ പോകുന്നു.
    പെട്ടന്ന് തീർന്നു പോയി, അടുത്ത ഭാഗത്തിനായി….

    1. പെരുത്തിഷ്ടം ഡിയർ??..അടുത്ത ഭാഗം ഉടൻ വരും

Comments are closed.