പക്ഷെ ആരും ചോദിക്കാൻ ഇല്ലാത്ത പാവപ്പെട്ട ആളുകളെ അറിഞ്ഞുകൊണ്ട് കൊല്ലുക എന്നത് അവർക്ക് ഒരു ഹരമായിരുന്നു…
അവയവങ്ങൾക്ക് വേണ്ടി..
അത് ഞങ്ങൾക്കറിയില്ലായിരുന്നു…
വായിൽ കൊള്ളാത്ത ഒരു ഇംഗ്ലീഷ് പദം പറഞ്ഞുകൊണ്ട് രോഗികളുടെ ബന്ധുക്കളുടെ കണ്ണിൽ അവർക്ക് ആ മരണം വിദഗ്ധമായി സാധൂകരിക്കാം..
മുബാഷ് സാർ ജീവിതത്തിലേക്ക് കൊണ്ട് വന്ന
എന്റെ ഇക്കയെയും കൊന്നു കളഞ്ഞു സാറേ അവര്…
വാപ്പായുടെ മരണ ശേഷം ഞങ്ങളെ വളർത്താൻ കഷ്ടപ്പെട്ട ഞങ്ങളുടെ ഇക്കയെ ഇല്ലാതെ ആക്കി അവർ..”
അതും പറഞ്ഞുകൊണ്ട് അവൾ പൊട്ടിക്കരഞ്ഞു..
“നീ ഇത് എങ്ങനെ…”
വാക്കുകൾ മുഴുവിക്കാൻ കഴിയാതെ അവൻ നിർത്തി..
“മുബാഷ് സാർ നിര്ബന്ധിച്ചതുകൊണ്ടാണ് ഇക്കയെ തനിച്ചാക്കി ഞാൻ അന്ന് വീട്ടിലേക്ക് വന്നത്…
പക്ഷെ…അർദ്ധ രാത്രിയിൽ ഡോക്ടറുടെ ഫോൺ കാൾ എന്നെ ഉണർത്തിയത്..
വീടിന് മുൻപിൽ നിന്നായിരുന്നു സാർ ഫോൺ ചെയ്തത്..
പുറത്തേക്ക് ചെന്ന എന്റെ കാലിലേക്ക് വീണ് അദ്ദേഹം കാരയുകയാണ് ചെയ്തത്..
കാര്യമെന്താണ് എന്നറിയാതെ പകച്ചു നിന്ന എന്റെ മുഖത്തേക്ക് നോക്കി അദ്ദേഹം കരഞ്ഞുകൊണ്ട് പറഞ്ഞു…
എന്റെ ഇക്ക ഈ ലോകം വിട്ട് പോയെന്ന വാർത്ത…
അവർ കൊന്നതാണെന്ന്…
സാറിനെ മറ്റൊരു ഓപ്പറേഷൻ ചുമതല ഏല്പിച്ചുകൊണ്ടു സാറിന്റെ സാന്നിദ്ധ്യം അവർ ഒഴിവാക്കി..
വിദഗ്ധമായി അവർ ആ കൊല നടത്തി..
കഥ വളരെ മികച്ചതായി മുന്നേറുന്നു. ഓരോ കാര്യങ്ങളും രഹസ്യങ്ങളും വെളിവാക്കിയിട്ടാണ് കഥ പോകുന്നത്. മിൻഹ അങ്ങനെ ചെയ്യാൻ കാരണം എന്താണ് എന്നുള്ളത് ഈ പാർട്ടിൽ ആണ് മനസിലായത്. പക്ഷെ മറ്റേ ആളെ മനസിലായില്ല. എന്തായാലും അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.
| QA |
അടുത്ത ഭാഗത്തിൽ പല ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.. പരമാവധി അതിന് വേണ്ടി ശ്രമിക്കുന്നുണ്ട്.. പെരുത്തിഷ്ടം കൂട്ടേ??
പെട്ടെന്ന് തീർന്നുപോയി അടുത്ത പ്രാവിശ്യം കൂടുതൽ പേജ് ഇടണം…?????????
അടുത്ത ഭാഗത്തിൽ പരിഹരിക്കാം മനു.. പെരുത്തിഷ്ടം??
കഥ കൂടുതൽ മികവോടെ പോകുന്നു.
പെട്ടന്ന് തീർന്നു പോയി, അടുത്ത ഭാഗത്തിനായി….
പെരുത്തിഷ്ടം ഡിയർ??..അടുത്ത ഭാഗം ഉടൻ വരും