അതിജീവനം 5 [മനൂസ്] 3054

ശബ്ദം കേട്ടതുകൊണ്ടോ എന്തോ ആ വാതിൽ തുറന്നു..

 

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി മിൻഹ പുറത്തേക്ക് വന്നു…

 

അവൻ അവളുടെ മുഖത്തേക്ക് രൂക്ഷമായി നോക്കി..

 

“എന്തിന് വേണ്ടി… കള്ളങ്ങൾ നിരത്തി ഇനി എന്നെ പറ്റിക്കരുത്…”

 

ഉറച്ച ശബ്ദത്തോടെ അവൻ ചോദിച്ചു…

 

കുറച്ച് നേരത്തേക്ക് അവൾ ഒന്നും പറഞ്ഞില്ല..

 

“എന്റെ ഇക്കയെ കൊന്നവരോടുള്ള പ്രതികാരം.. ഞങ്ങളുടെ കുടുംബം തകർത്തവരോടുള്ള അമർഷം… എന്ത് കരുതിയാലും കുഴപ്പമില്ല..”

 

ഞെട്ടിക്കുന്നതായിരുന്നു അവളുടെ മറുപടി..

 

“നിന്റെ ഇക്കയെ ജെയിംസ്… എങ്ങനെ..”

 

“സാറിന് ആ ഹോസ്പിറ്റലിന്റെ ഒരു മുഖം മാത്രമേ അറിയൂ… അതേ കണ്ടിട്ടുള്ളു..

 

മെഡിക്കൽ എത്തിക്സിനെ കാറ്റിൽ പറത്തിക്കൊണ്ട് അവിടെ അവർ നടത്തുന്ന നരയാട്ട് സാറിന് അറിയില്ല..

 

സാറിനെന്നല്ല ആർക്കും അറിയില്ല…

 

മൂന്ന് മാസം മുൻപ് നടന്നൊരു അപകടത്തിൽ തലക്ക് കാര്യമായി പരുക്ക് പറ്റിയ ഇക്കയെ അവിടെയാണ് എത്തിച്ചത്..

 

ഞങ്ങളെകൊണ്ട് താങ്ങാൻ പറ്റാത്ത ചിലവ് ആണ് അവിടുത്തെ ചികിത്സ എന്നറിയാമെങ്കിലും കുടുംബത്തിന്റെ ഏക അത്താണിയായ ഞങ്ങളുടെ ഇക്കയെ രക്ഷിക്കാൻ എന്തിനും ഞങ്ങൾ ഒരുക്കമായിരുന്നു..

 

അവിടുത്തെ നല്ലവനായ ഡോക്ടർ മുബാഷ് സാർ ആണ് ഞങ്ങൾക്ക് ധൈര്യം തന്നത്..

 

ചികിത്സാ ചിലവുകൾ  ഇളവ് നൽകി അദ്ദേഹം വേണ്ട കാര്യങ്ങൾ ചെയ്തോളാം എന്ന് ഉറപ്പ് നൽകിയതും സാർ ആണ്.

6 Comments

  1. ഖുറേഷി അബ്രഹാം

    കഥ വളരെ മികച്ചതായി മുന്നേറുന്നു. ഓരോ കാര്യങ്ങളും രഹസ്യങ്ങളും വെളിവാക്കിയിട്ടാണ് കഥ പോകുന്നത്. മിൻഹ അങ്ങനെ ചെയ്യാൻ കാരണം എന്താണ് എന്നുള്ളത് ഈ പാർട്ടിൽ ആണ് മനസിലായത്. പക്ഷെ മറ്റേ ആളെ മനസിലായില്ല. എന്തായാലും അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.

    | QA |

    1. അടുത്ത ഭാഗത്തിൽ പല ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.. പരമാവധി അതിന് വേണ്ടി ശ്രമിക്കുന്നുണ്ട്.. പെരുത്തിഷ്ടം കൂട്ടേ??

  2. പെട്ടെന്ന് തീർന്നുപോയി അടുത്ത പ്രാവിശ്യം കൂടുതൽ പേജ് ഇടണം…?????????

    1. അടുത്ത ഭാഗത്തിൽ പരിഹരിക്കാം മനു.. പെരുത്തിഷ്ടം??

  3. കഥ കൂടുതൽ മികവോടെ പോകുന്നു.
    പെട്ടന്ന് തീർന്നു പോയി, അടുത്ത ഭാഗത്തിനായി….

    1. പെരുത്തിഷ്ടം ഡിയർ??..അടുത്ത ഭാഗം ഉടൻ വരും

Comments are closed.